
ബിഗ് ബോസ് സീസൺ അഞ്ചിലെ ഏറ്റവും കൂളസ്റ്റ് മത്സരാർത്ഥി ആരെന്ന് ചോദിച്ചാൽ റിനോഷ് എന്നാകും ഭൂരിഭാഗം പേരും ഉത്തരം നൽകുക. അനാവശ്യമായി ഒരു തർക്കത്തിനും പോകാത്ത പ്രകൃതം. വഴക്ക് നടന്നാൽ ആ വഴിക്ക് പോകാറെ ഇല്ല റിനോഷ്. ആദ്യ ആഴ്ച മുതൽ തന്നെ പ്രേക്ഷക പ്രിയം നേടിയ റിനോഷിന്റെ മറ്റൊരു മുഖം ഇന്നലെ പുറത്തുവന്നിരുന്നു. ടാസ്കിനിടയിൽ തന്റെ രത്നങ്ങൾ അടിച്ചുമാറ്റിയവരോട് നിയന്ത്രണം വിട്ട് റിനോഷ് കയർത്തത് ഏവരിലും അമ്പരപ്പുളവാക്കി. പിന്നീട് റിനോഷ് സോറി പറയുകയും ചെയ്തിരുന്നു. എന്നാൽ തന്നെയും ടാസ്കിലെ റിനോഷ് വിഷയം ബിബി ഹൗസിൽ നിറഞ്ഞു നിൽക്കുകയാണ് ഇപ്പോൾ. ഈ അവസരത്തിൽ ഇന്നത്തെ നോമിനേഷനിടെ റിനോഷ് പറഞ്ഞ കാര്യങ്ങൾ കയ്യടി അർഹിക്കുകയാണ്.
'അഖിൽ ബ്രോ പറഞ്ഞു ഞാൻ രണ്ട് പ്രാവശ്യം കളിക്കാൻ പോയില്ലെന്ന്', എന്ന് റിനോഷ് പറഞ്ഞപ്പോൾ അത് തങ്ങൾക്ക് വേണ്ടിയാണെന്ന് പറഞ്ഞ് ശ്രുതി സപ്പോർട്ട് ചെയ്തു. 'ഏഴ് പേർക്ക് മാത്രമേ സമുദ്രത്തിൽ പോകാൻ സാധിക്കുള്ളൂ. എനിക്ക് ഒരാളെ തോളിൽ കയറ്റി കൊണ്ട് പോകാനോ, അല്ലെങ്കിൽ മറ്റൊരാൾക്ക് എന്നെ തോളിൽ കയറി കൊണ്ടുപോകാനോ പറ്റില്ല. ഞാൻ വിക്രമാദിത്യനോ വേതാളമോ അല്ല. ഞാൻ റിനോഷ് ജോർജ്', എന്നാണ് അഖിലിനോട് റിനോഷ് പറയുന്നത്. ഇത് കേട്ടതും നിറഞ്ഞ ഹർഷാരവത്തോടെ ആണ് റിനോഷിന്റെ വാക്കുകൾ മറ്റുള്ളവർ ഏറ്റെടുത്തത്. അതിന് കയ്യടിക്കേണ്ട ആവശ്യം ഇല്ല. വ്യക്തിഗത മത്സരമാണെന്നും മാരാർ പറഞ്ഞപ്പോൾ, മറ്റുള്ളവർ എതിർത്തു. റിനോഷ് പറഞ്ഞ കാര്യത്തിനാണ് കയ്യടിച്ചതെന്നാണ് എല്ലാവരും പറയുന്നത്.
"എല്ലാവരും ഗെയിമിനിടെ സംസാരിക്കാനാണ് വന്നത്. ആ സമത്ത് എനിക്ക് ഇറിറ്റേഷൻ ആയ സമയത്ത് ഗോപിക ആയിരുന്നു മുന്നിൽ ഉണ്ടായിരുന്നത്. പിന്നീട് ഹനാൻ ആണ് ബോക്സ് തുറന്നതെന്ന് ഞാൻ കേട്ടു. അതുകൊണ്ട് അവരെ തന്നെയാണ് ഞാൻ നോമിനേറ്റ് ചെയ്യുന്നതും. ഞാൻ ആരുടെയൊക്കെ രത്നങ്ങൾ എടുത്തിട്ടുണ്ടോ അതെല്ലാം തിരിച്ചു കൊടുത്തിട്ടുണ്ട്. ഒരു മനുഷ്യനായിട്ട് എനിക്ക് എന്നെ മനസിലാക്കാൻ പറ്റിയ ഗെയിം കൂടി ആയിരുന്നു ഇത്. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സോറി. ഇവിടെ പലരും പല പരിപാടികളും ചെയ്താണ് കോയ്ൻസ് എടുത്തിരിക്കുന്നത്. പക്ഷേ ഒറ്റ വിജയമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ബാക്കി എടുത്തവർക്ക് പ്രത്യേകിച്ച് ഒന്നും കിട്ടിയിട്ടില്ല. പക്ഷേ പലരുടെയും വിശ്വാസം നിങ്ങൾ നശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്", എന്നാണ് റിനോഷ് ഇന്നലത്തെ സംഭവത്തെ വിവരിച്ച് കൊണ്ട് പറഞ്ഞത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ