Bigg Boss : 'തഗ്ഗ്‌ പറയുന്നത് മറ്റുള്ളവരെ ചവിട്ടി തേയ്ക്കാൻ'; ബ്ലെസ്ലിയെ 'റോസ്റ്റ്' ചെയ്യാൻ റിയാസ്

By Web TeamFirst Published Jun 24, 2022, 10:01 PM IST
Highlights

ഡെയ്ലി ടാസ്ക്കിന് ഇടയിലാണ് ബ്ലെസ്ലിയുമായി റിയാസ് കൊമ്പുകോർത്തത്.

ബി​ഗ് ബോസിലെ(Bigg Boss) ഏറെ രസകരമായ സെ​ഗ്മെറ്റാണ് ഡെയ്ലി ടാസ്കുകൾ. ഏറെ രസകരവും കൗതുകകരവുമായ ടാസ്കുകളാണ് ബി​ഗ് ബോസ് നൽകാറുള്ളത്. ഇന്നിതാ റോസ്റ്റിം​ഗ് എന്ന പേരിൽ രസകരമായൊരു ടാസ്ക് കൊണ്ടു വന്നിരിക്കുകയാണ് ബി​ഗ് ബോസ്.  

ബി​ഗ് ബോസ് വീട്ടിൽ ഓരോരുത്തർക്കും പലകാര്യങ്ങളും പലരോടും പറയാൻ വിട്ടുപോകുകയോ, സാഹചര്യങ്ങൾ ലഭിക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടാകാം. ഇതിനായി ബി​ഗ് ബോസ് അവസരം ഒരുക്കുകയാണ് റോസ്റ്റിം​ഗ് എന്ന ടാസ്ക്കിലൂടെ. ബസർ കേൾക്കുമ്പോൾ ലിവിം​ഗ് ഏരിയയിൽ വച്ചിരിക്കുന്ന കസേരയിൽ പേര് വിളിക്കുന്നതതനുസരിച്ച് ഓരോരുത്തരായി വന്നിരിക്കുകയും അവരോട് ഈ ബി​ഗ് ബോസ് വീടുമായി ബന്ധപ്പെട്ട സംഭവങ്ങളെയോ സംസാരവിഷയങ്ങളെയോ പറ്റി ആക്ഷേപഹാസ്യമായിട്ടോ പരിഹാസ്യരൂപേണയോ രസകരമായി എന്തും ചോദിക്കുകയും പറയുകയും ചെയ്യുക എന്നതാണ് ടാസ്ക്. രണ്ടാമത്തെ ബസർ കേൾക്കുന്നത് വരെ കസേരയിൽ ഉള്ള വ്യക്തി എന്ത് പ്രകോപനം ഉണ്ടായാലും മൗനം പാലിക്കേണ്ടതാണ്. രണ്ടാമത്തെ ബസറിന് ശേഷം ആ വ്യക്തിക്ക് മറുപടി പറയാവുന്നതുമാണ്. ആദ്യമായി ടാസ്ക്കിൽ എത്തിയത് ബ്ലെസ്ലി ആണ്. റിയാസും ലക്ഷ്മി പ്രിയയും ബ്ലെസ്ലിക്കെതിരെ ഓരോരോ ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു. പിന്നാലെ ബ്ലെസ്ലിയുമായി റിയാസ് വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. 

Bigg Boss 4 Episode 90 live : അവസാന ആഴ്ചയിലെ ക്യാപ്റ്റൻ ആര് ? പോരടിച്ച് ബ്ലെസ്ലിയും റിയാസും

ഡെയ്ലി ടാസ്ക്കിന് ഇടയിലാണ് ബ്ലെസ്ലിയുമായി റിയാസ് കൊമ്പുകോർത്തത്. ബ്ലെസ്ലിയുടെ തഗ്ഗ്‌ ഡയലോ​ഗുകളെ കുറിച്ചായിരുന്നു റിയാസിന്റെ സംസാരം. "തഗ്ഗ്‌ ഡയലോ​ഗ് നീ തഗ്ഗിനല്ല ഉപയോ​ഗിക്കുന്നത്. മറ്റുള്ളവരെ ചവിട്ടി തേക്കുന്നതിന് വേണ്ടിയാണ്. ഓരോരുത്തരും ഈ വീട്ടിൽ നിന്നും പുറത്ത് പോകുമ്പോൾ പോലും നി തഗ്ഗുകൾ ഉണ്ടാക്കുകയാണ്. അവർ പുറത്തുപോയതിന്റെ നഷ്ടബോധം നിനക്കില്ല", എന്നാണ് റിയാസ് പറയുന്നത്. എന്നാൽ പുറത്തുപോകണമെന്ന് ആ​ഗ്രഹിക്കുന്നവരെയാണ് താൻ നോമിനേറ്റ് ചെയ്യുന്നതെന്നാണ് ബ്ലെസ്ലി പറയുന്നത്. "അവർ പുറത്ത് പോകുമ്പോൾ തഗ്ഗ്‌ അടിക്കണമോ സങ്കടപ്പെടണമോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. ഇതുപോലെ ഓരോ കാര്യങ്ങളും ഞാൻ പുറത്തും ചെയ്യുന്നുണ്ട്. അത് നീ കാണുന്നില്ലല്ലോ. ഇവിടെ ഞാൻ വന്നത് കൊണ്ട് നിങ്ങൾ കാണുന്നുവെന്നെ ഉള്ളൂ. ബി​ഗ് ബോസിൽ എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഞാൻ പുറത്തും", എന്നാണ് ബ്ലെസ്ലി പറയുന്നത്. ഒരുമനുഷ്യനോട് എങ്ങനെ സംസാരിക്കണമെന്ന് പതുക്കെ ചിന്തിച്ച് മാത്രമെ താൻ തീരുമാനിക്കാറുള്ളൂവെന്നും ബ്ലെസ്ലി പറയുന്നു. 

click me!