Bigg Boss 4 : റോബിൻ പോയ വിഷമം വലുതാക്കി സ്ക്രീൻ സ്പേയ്സ് ഉണ്ടാക്കുന്നു; ദിൽ‌ഷക്കെതിരെ റിയാസും ജാസ്മിനും

Published : Jun 02, 2022, 09:48 PM IST
Bigg Boss 4 : റോബിൻ പോയ വിഷമം വലുതാക്കി സ്ക്രീൻ സ്പേയ്സ് ഉണ്ടാക്കുന്നു; ദിൽ‌ഷക്കെതിരെ റിയാസും ജാസ്മിനും

Synopsis

പിന്നാലെ ഷോയിൽ ഏറ്റവും കൂടുതൽ മോശം വാക്കുകൾ പറയുന്നത് ദിൽഷയാണെന്നാണ് റിയാസ് ആരോപിക്കുക ആയിരുന്നു.

റോബിൻ സീക്രട്ട് റൂമിൽ ആയതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട ചർച്ചകളാണ് ബി​ഗ് ബോസ് സീസൺ(Bigg Boss) നാലിൽ നടക്കുന്നത്. റോബിൻ ഷോയിൽ നിന്നും ഔട്ടായി എന്നാണ് മത്സരാർത്ഥികൾ കരുതിയിരിക്കുന്നത്. അതിന്റെ സന്തോഷം പല മത്സരാർത്ഥികളിലും കാണാനും ആകും. ദിൽഷ, ബ്ലെസ്ലി, ലക്ഷ്മി പ്രിയ എന്നിവരാണ് റോബിനെ അനുകൂലിച്ച് കൊണ്ട് ഇപ്പോൾ ബി​ഗ് ബോസിൽ ഉള്ളത്. എന്നാൽ ഇവരെ നിരുത്സാഹപ്പെടുത്താനുള്ള വഴികളാണ് ജാസ്മിനും റിയാസും നോക്കുന്നത്. ഷോയുടെ അറുപത്തി എട്ടാമത്തെ എപ്പിസോഡായ ഇന്ന് ദിൽഷയെ വിടാതെ പിന്തുടരുകയാണ് റിയാസും ജാസ്മിനും. 

കഴിഞ്ഞ ദിവസം ദിൽഷ മഹാറാണിയായതിന് പിന്നാലെ നടന്ന സംസാരത്തിൽ റോബിനിൽ നിന്നും റിയാസിന് കിട്ടിയത് നന്നായി എന്ന് ദിൽഷ പറഞ്ഞിരുന്നു. ഇതിനെ ചുറ്റിപ്പറ്റിയാണ് റിയാസ് ഇന്ന് ദിൽഷയുമായി തർക്കിക്കുന്നത്. ഇന്നലെ പറഞ്ഞില്ലേ റിയാസിന് കിട്ടിയത് നന്നായി. അത് കിട്ടേണ്ടതായിരുന്നു എന്ന്' എന്നാണ് റിയാസ് പറഞ്ഞ് തുടങ്ങിയത്. അതിന് എന്താണ് നിനക്ക് കിട്ടിയത് എന്നാണ് ദിൽഷ ചോദിക്കുന്നത്. 'നിനക്ക് ഒരു ഉന്ത് കിട്ടി. ഒരാളുടെ ദേഹത്ത് അതിക്രമമായി കയറി പരിശോധിച്ച് കഴിഞ്ഞാൽ മനുഷ്യനെന്ന നിലയിൽ പിടിച്ചു മാറ്റും. അത്രയെ അദ്ദേഹം ചെയ്തിട്ടുള്ളൂ', എന്ന് ദിൽഷ പറയുന്നു. പക്ഷേ ഇന്നലെ ഇങ്ങനെ അല്ലല്ലോ പറഞ്ഞത് എന്ന് പഞ്ഞ് റിയാസ് വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഇത് ഹിന്ദി ബി​ഗ് ബോസ് അല്ല. മലയാളം ബി​ഗ് ബോസ് ആണ്. താങ്ങൾ മലയാളത്തിൽ സംസാരിച്ചാൽ എല്ലാവർക്കും മനസ്സിലാകും', എന്ന് പറഞ്ഞ് ദിൽഷ പോയപ്പോഴാണ് ജാസ്മിൻ ഇടപെടുന്നത്. 

Bigg Boss 4 Episode 68: റോബിന് ഒരവസരം ലഭിക്കുമോ ? ദില്‍ഷയ്‌ക്കെതിരെ അമ്പെയ്ത് റിയാസും ജാസ്മിനും

'എന്റെ അച്ഛനെയും അമ്മയെയും വിളിച്ചതിന്, അച്ഛൻ ഇട്ടിട്ട് പോയത്. എന്റെ കുഴപ്പം കൊണ്ടാണെന്ന് ഡോ. റോബിൻ. എന്നിട്ട് അവൾ അതിനെ ന്യായീകരിക്കുന്നു', എന്ന് പറഞ്ഞാണ് ജാസ്മിൻ രം​ഗത്തെത്തിയത്. 'ഞാൻ എന്താണ് റോബിനോട് പറഞ്ഞതെന്ന് നിന്നെ തെളിയിക്കേണ്ട ആവശ്യം എനിക്കില്ല. അത് കണ്ടവർ കണ്ടിട്ടുണ്ട്. നി കഴിഞ്ഞ എപ്പിസോ‍‍ഡ് കാണണം ജാസ്മിൻ. ലോകത്ത് ഒരു അച്ഛനെയും അമ്മയെയും കുറിച്ച് സംസാരിക്കാൻ ഞാൻ അനുവദിക്കില്ല. എന്റെ മാതാപിതാക്കളെ ഞാൻ ബഹുമാനിക്കുമ്പോലെ, ഈ ലോകത്തിലുള്ള എല്ലാ അച്ഛനമ്മമാരെ ഞാൻ ബഹുമാനിക്കുന്നുണ്ട്. നിനക്കൊരു കാര്യം അറിയോ ജാസ്മിൻ നീ ബഹുമാനിക്കുന്നതിനെക്കാൾ കൂടുതൽ നിന്റെ അച്ഛനെയും അമ്മയെയും ഞാൻ ബഹുമാനിക്കുന്നുണ്ട്', എന്നാണ് ദിൽഷ പറഞ്ഞത്.  എല്ലാ അച്ഛനും അമ്മയുെ നന്നായിരിക്കണമെന്ന് യാതൊരു നിർബന്ധവും ഇല്ല. ആളുകൾക്ക് വ്യത്യസ്തമായ സാഹചര്യങ്ങൾ‌ ഉണ്ടായിരിക്കും', എന്നാണ് റിയാസ് ദിൽഷയോട് പറഞ്ഞത്. 'റോബിൻ എന്ത് പറഞ്ഞാലും നമുക്കെതിരെ ദിൽഷ തിരിയും. റോബിൻ എന്ത് കൊണ്ട് ഈ ഷോയിൽ നിന്നും പോയി, എന്നെ തല്ലി. എന്റെ അച്ഛൻ ഇട്ടിട്ട് പോയത് ഞാൻ ജനിച്ചതിന് കാരണമെന്ന് പറഞ്ഞത് കൊണ്ട്',എന്ന് ജാസ്മിൻ പറയുന്നു. ഇതിന് നിങ്ങളും അങ്ങോട്ട് പറഞ്ഞിട്ടുണ്ടല്ലോ എന്നാണ് ദിൽഷ ചോദിക്കുന്നത്.

പിന്നാലെ ഷോയിൽ ഏറ്റവും കൂടുതൽ മോശം വാക്കുകൾ പറയുന്നത് ദിൽഷയാണെന്നാണ് റിയാസ് ആരോപിക്കുക ആയിരുന്നു. 'പറഞ്ഞ വാക്കുകൾ തിരിച്ചൊടിക്കാനുള്ള നിങ്ങളുടെ കഴിവുണ്ടല്ലോ അതെനിക്കില്ല. പറഞ്ഞ വാക്കുകളെ ആദ്യം അതുപോലെ പറയാനാണ് ആദ്യം ശ്രമിക്കേണ്ടത്' എന്ന് ദിൽഷ പറഞ്ഞപ്പോൾ അങ്ങനെ വളച്ചൊടിച്ചിട്ടുണ്ടെങ്കിൽ ലാലേട്ടൻ അത് പറയട്ടെയെന്നായിരുന്നു റിയാസിന്റെ മറുപടി. പിന്നാലെ ബ്ലെസ്ലിയുമായി ദിൽഷ സംസാരിക്കുകയാണ്. താൻ പറഞ്ഞ കാര്യങ്ങളെ വളച്ചൊടിക്കുകയാണ് ഇരുവരും ചെയ്തതെന്ന് ദിൽഷ പറയുന്നു. 

'ഇതുവരെ ദിൽഷക്ക് ലഭിച്ചു കൊണ്ടിരുന്ന സ്ക്രീൻ സ്പേയ്സ് റോബിനുമായിട്ടുള്ള മൂലക്കിരുന്നുള്ള സംസാരമായിരുന്നു. ഇനി ആ സംഭാഷണം ഇല്ല. അതുകൊണ്ട് റോബിൻ പോയ വിഷമം വേദന വലുതായി കാണിച്ച് എങ്ങനെയെങ്കിലും സ്ക്രീൻ സ്പേയ്സ് എടുത്തല്ലേ പറ്റുള്ളൂ', എന്നാണ് ജാസ്മിനോടായി റിയാസ് പറഞ്ഞത്. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്