Bigg Boss S 4 :'എന്റെ മൂല്യങ്ങൾക്ക് എതിരാണെങ്കിൽ ഞാൻ സംസാരിക്കും'; മോഹൻലാലിനോട് റിയാസ്

Published : Jun 12, 2022, 11:03 PM IST
Bigg Boss S 4 :'എന്റെ മൂല്യങ്ങൾക്ക് എതിരാണെങ്കിൽ ഞാൻ സംസാരിക്കും'; മോഹൻലാലിനോട് റിയാസ്

Synopsis

ഇനി വെറും രണ്ട് ആഴ്ചകൾ മാത്രമാണ് ബി​ഗ് ബോസ് സീസൺ നാല് അവസാനിക്കാനുള്ളത്. അതുകൊണ്ട് തന്നെ മത്സരാർത്ഥികൾ ​ഗെയിം കടുപ്പിക്കുകയാണ്.

തീർത്തും വ്യത്യസ്തരായ മത്സരാർത്ഥികളുമായി ആരംഭിച്ച ഷോയാണ് ബി​ഗ് ബോസ്(Bigg Boss) സീസൺ നാല്. ഓരോ ദിവസം കഴിയുന്തോറും ബി​ഗ് ബോസ് വീട്ടിലെ ​ഗെയിമുകളും വാക്കുതർക്കങ്ങളും ടാസ്ക്കുകളും മാറിമറിയുകയാണ്. ഇനി വെറും രണ്ട് ആഴ്ചകൾ മാത്രമാണ് ബി​ഗ് ബോസ് സീസൺ നാല് അവസാനിക്കാനുള്ളത്. അതുകൊണ്ട് തന്നെ മത്സരാർത്ഥികൾ ​ഗെയിം കടുപ്പിക്കുകയാണ്. വീക്കൻഡ് എപ്പിസോഡായ ഇന്ന് ബി​ഗ് ബോസ് വീട്ടിലൂടെ എന്താണ് പ്രേക്ഷകരോട് പറയാനുള്ളതെന്ന ചോദ്യവുമായി മോഹൻലാൽ എത്തിയിരിക്കുകയാണ്. 

സ്പേയ്സ് എന്താണ് എന്ന് ചോദിച്ചു കൊണ്ടാണ് മോഹൻലാൽ സംസാരം തുടങ്ങിയത്. റിയാസിനോടായിരുന്നു ആദ്യ ചോദ്യം. "സ്വന്തമായ വ്യക്തിത്വം, സ്വന്തം കാര്യങ്ങൾക്ക് വേണ്ടി സംസാരിക്കുക. അല്ലെങ്കിൽ എന്ത് തെറ്റെന്ന് കണ്ടോ അതിന് വേണ്ടി സംസാരിക്കുക. അപ്പോൾ സംസാരിക്കാതിരുന്നാൽ, സ്വന്തമായി സ്പേയ്സ് ഇല്ലായ്മ ഉണ്ടാകും എന്നാണ് ഞാൻ കരുതുന്നത്. പുരുഷന്മാർ ഇങ്ങനെ ആകണം എന്ന് പറയുന്ന ആളുകളാണ് നമുക്ക് ചുറ്റും ഉള്ളത്. ഇതിന് ഞാൻ പൂർണ്ണമായും എതിരാണ്. ഞാൻ വിശ്വസിക്കുന്ന മൂല്യങ്ങൾക്ക് എതിരാണ് കാര്യങ്ങളെങ്കിൽ, ഉറപ്പായും ഞാൻ അതിനെതിരെ സംസാരിക്കും", എന്നാണ് റിയാസ് പറയുന്നത്. 

Bigg Boss S 4 : 'എന്റെ ഉള്ളിലൊരു ഭയം ഉണ്ടായിരുന്നു': എവിക്ഷന് പിന്നാലെ അഖിൽ

അതേസമയം, കുട്ടി അഖില്‍ കൂടി ബി​ഗ് ബോസ് വീടിന്റെ പടിയിറങ്ങുകയാണ്. ക്യാപ്റ്റനായിരിക്കെയാണ് അഖില്‍ എവിക്ട് ആകുന്നത്. ഇത് രണ്ടാമത്തെ ആളാണ് ക്യാപ്റ്റനായിരിക്കെ ഷോയിൽ നിന്നും പുറത്തായത്. ആദ്യം സൂചിത്രയാണ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട് പിറ്റേദിവസം എവിക്ട് ആയിപ്പോയത്. റിയാസ്, സൂരജ്, റോണ്‍സണ്‍, വിനയ്, ലക്ഷ്മിപ്രിയ, ബ്ലെസ്‍ലി, അഖില്‍ എന്നിവരാണ് എവിക്ഷനിൽ ഉണ്ടായിരുന്നത്. ഇതിൽ കഴിഞ്ഞ ദിവസം തന്നെ ലക്ഷ്മി സേഫ് ആയിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്