Bigg Boss : 'ഞാൻ ഭീകരമായൊരു വട്ടപൂജ്യം; ഇവിടെ എത്തിച്ചത് എന്റെ വാശി'; മനസ്സ് തുറന്ന് റോൺസൺ

Published : Apr 02, 2022, 12:09 PM IST
Bigg Boss :  'ഞാൻ ഭീകരമായൊരു വട്ടപൂജ്യം; ഇവിടെ എത്തിച്ചത് എന്റെ വാശി'; മനസ്സ് തുറന്ന് റോൺസൺ

Synopsis

ചെറുപ്പം മുതലായാലും ഇപ്പോഴായാലും അപ്രിസിയേഷൻ എന്ന് പറയുന്ന സാധനം എന്റെ വീട്ടിൽ നിന്നും ഇതുവരെ കിട്ടിയിട്ടില്ലെന്ന് റോണ്‍സണ്‍. 

ബി​ഗ് ബോസ്(Bigg Boss Malayalam) സീസൺ നാല് വിജയകരമായി മുന്നേറുകയാണ്. തീർത്തും വ്യത്യസ്ഥരായ 17 മത്സരാർത്ഥികളാണ് ഷോയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ഷോ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ തന്നെ തർക്കങ്ങളും കോലാഹലങ്ങളും കണ്ണീരും ഷോയിൽ എത്തിപ്പെട്ടു കഴിഞ്ഞുു. ബി​ഗ് ബോസ് തുടങ്ങി രണ്ടാം ദിവസം തന്നെ മത്സരാർത്ഥികൾ അവരവരുടെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്. റോൺസൺ ആയിരുന്നു കഴിഞ്ഞ ദിവസം കഥ പറഞ്ഞത്. തന്റെ വാശിയാണ് ബി​ഗ് ബോസ് വരെ തന്നെ എത്തിച്ചതെന്ന് റോൺസൺ പറയുന്നു.

റോൺസന്റെ വാക്കുകൾ

ഞാൻ റോൺസൺ വിൻസന്റ്. ഞാൻ എന്ന് പറയുന്ന വ്യക്തി ഭീകരമായൊരു വട്ടപൂജ്യമാണ്. ചെറുപ്പം മുതലായാലും ഇപ്പോഴായാലും അപ്രിസിയേഷൻ എന്ന് പറയുന്ന സാധനം എന്റെ വീട്ടിൽ നിന്നും ഇതുവരെ കിട്ടിയിട്ടില്ല. ഇത് പറയാനുള്ള കാരണം ഞാൻ വരുന്നത് വലിയൊരു വീട്ടിൽ നിന്നാണ്. ശരിക്കും പറഞ്ഞാൽ വിൻസന്റ് ഫാമിലി എന്ന് പറയുമ്പോ കടലുപോലെ കിടക്കുവാണ്. കുടുംബത്തിലെ എല്ലാവരും വേറെ വേറെ റെയ്ഞ്ചിലുള്ള ആൾക്കാരാണ്. ഈയൊരു ഇൻട്രസ്ട്രിയിൽ വരണമെന്ന് ആ​ഗ്രഹിച്ച ആളെ ആയിരുന്നില്ല ഞാൻ. വരാൻ താല്പര്യവും ഉണ്ടായിരുന്നില്ല. ഞാൻ ജനിക്കുന്നതിന് മുമ്പ് എന്റെ അച്ഛൻ ഒരു നായകനായിരുന്നു. അന്നത്തെ കാലത്തെ മുൻനിര നായികമാരോടൊപ്പം അഭിനയിച്ചിട്ടുണ്ട്. ഫാമിലി നോക്കണം എന്നായത് കൊണ്ട് അച്ഛൻ അഭിനയം നിർത്തി. വലുതായ ശേഷം ഞാൻ എന്റേതായ ജോലി ചെയ്തു. പക്ഷേ വീട്ടിൽ വരുമ്പോൾ ആരും ഹാപ്പി ആയിരുന്നില്ല. ഐടി ഫീൽഡിൽ ആയപ്പോൾ കഴിക്കാൻ കുറേ സാധനങ്ങൾ കിട്ടി. ജോലി ചെയ്യുമ്പോൾ രണ്ട് സൈഡിലും ഫുഡ് ഐറ്റംസ് ആയിരുന്നു. ശേഷം എനിക്ക് കൊളസ്ട്രോളൊക്കെ പിടിപ്പെട്ടു. ഒടുവിൽ ജോലി വിട്ടേക്ക്, നി അധ്വാനിച്ച് ഇവിടെ ഒന്നും കൊണ്ടുവരേണ്ട ആവശ്യമില്ലായെന്ന് അച്ഛൻ പറഞ്ഞു. അങ്ങനെ മനസ്സില്ലാ മനസ്സോടെ ജോലി നിർത്തി ആരോ​ഗ്യം നോക്കാൻ തുടങ്ങി. തടിയൊക്കെ കുറച്ച് സെറ്റായി. ഞാൻ പോലും അറിയാതെ ഞാനൊരു മോഡലിം​ഗ് രം​ഗത്ത് എത്തിപ്പെട്ടു. എന്തോ ഒരു ഭാ​ഗ്യം കൊണ്ട് അതിലെനിക്ക് തിളങ്ങാൻ പറ്റി. അങ്ങനെയാണ് ഒരു സിനിമയിൽ അഭിനയിക്കുന്നത്. ആദ്യ സിനിമയ്ക്ക് തന്നെ ബെസ്റ്റ് വില്ലൻ അവാർഡ് കിട്ടി. പിന്നെ ജിമ്മായിരുന്നു ലോകം. വീട്ടിൽ പറഞ്ഞപ്പോൾ, എനിക്ക് പറ്റിയ പണിയല്ല ഇതൊന്നും എന്നായിരുന്നു അച്ഛനും അമ്മയും പറഞ്ഞത്. എന്നെ കൊണ്ട് പറ്റില്ലെന്ന് എല്ലാവരും പറഞ്ഞപ്പോൾ, എനിക്ക് പിന്നെ വാശി ആയി. ആ വാശിയാണ് ഇപ്പോൾ എന്നെ ഇവിടെ എത്തിച്ചത്. 

Read Also: Bigg Boss : 'ഞാൻ ജയിലിൽ കിടന്നിട്ടുണ്ട്, കുറേദിവസം'; ജീവിതകഥ പറഞ്ഞ് ധന്യ

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ