ബിഗ് ബോസില്‍ ഇത്തവണ ആദ്യമായി രണ്ടുപേര്‍ ജയിലിലായി!

Web Desk   | Asianet News
Published : Feb 26, 2021, 10:27 PM IST
ബിഗ് ബോസില്‍ ഇത്തവണ ആദ്യമായി രണ്ടുപേര്‍ ജയിലിലായി!

Synopsis

ബിഗ് ബോസില്‍ മികവ് കാട്ടാത്തവരില്‍ രണ്ടുപേരെ ജയിലിലടച്ചു!.

ബിഗ് ബോസില്‍ ഓരോ ദിവസം കഴിയുംതോറും വാശിയോടെയാണ് മത്സരം. ഡെയ്‍ലി ടാസ്‍കുകള്‍ ഏറ്റവും മികവോടെ എല്ലാവരും നിര്‍വഹിക്കുന്നു. വിവാദങ്ങളുമുണ്ടാകുന്നു. ഇപോഴിതാ അടുത്ത ആഴ്‍ചത്തേയ്‍ക്കുള്ള ക്യാപ്റ്റൻ ടാസ്‍കിനും ജയിലില്‍ പോകാനുള്ള ആള്‍ക്കാരെയും തെരഞ്ഞെടുത്തിരിക്കുകയാണ്. എല്ലാവരും കൂട്ടായി എടുത്ത തീരുമാനമാണ് ഇത്. ക്യാപ്റ്റൻ ആയി തെരഞ്ഞെടുത്താല്‍ എലിമിനേഷന്റെ നോമിനേഷനില്‍ ഒഴിവാകാമെങ്കില്‍ ജയിലില്‍ പോയവര്‍ തടവില്‍ കഴിയേണ്ടിയും വരും.

ദേവാസുരം ടാസ്‍ക് ചെയ്‍തപ്പോള്‍ ഉണ്ടായ ഗ്രൂപ്പാണ് സംഘം ചേര്‍ന്ന് ആള്‍ക്കാരെ തെരഞ്ഞെടുത്തത്. മണിക്കുട്ടനെ ക്യാപ്റ്റൻ ടാസ്‍കിന് ഭാഗ്യലക്ഷ്‍മി സജസ്റ്റ് ചെയ്‍തു. മറ്റുള്ളവരും മണിക്കുട്ടനെ ക്യാപ്റ്റൻ ടാസ്‍കിന് പിന്തുണച്ചു. മറുവശത്ത് ലക്ഷ്‍മി ജയനെയായിരുന്നു ക്യാപ്റ്റൻ ടാസ്‍കിനെയായി തെരഞ്ഞെടുത്തത്. എല്ലാവരും കൂട്ടായി തന്നെയാണ് തീരുമാനമെടുത്തത്. ക്യാപ്റ്റൻ ടാസ്‍കിന് പുറമേ ജയിലില്‍ പോകാനുള്ളവരെയും തെരഞ്ഞെടുത്തു.

അഡോണി- റംസാൻ, ഡിംപാല്‍- സന്ധ്യാ മനോജ്, ഫിറോസ് ഖാൻ- ഭാഗ്യലക്ഷ്‍മി, റിതു മന്ത്ര- നോബി, ഭാഗ്യലക്ഷ്‍മി- സന്ധ്യ മനോജ്, സന്ധ്യാ മനോജ്- മജ്‍സിയ, മജ്‍സിയ- നോബി, അനൂപ് കൃഷ്‍ണൻ- നോബി, റംസാൻ- നോബി
കിടിലൻ ഫിറോസ്- നോബി, മണിക്കുട്ടൻ- സന്ധ്യാ മനോജ്, സൂര്യ- നോബി, സായ് വിഷ്‍ണു- നോബി, ലക്ഷ്‍മി ജയൻ- നോബി, മിഷേല്‍- നോബി, നോബി- റംസാൻ എന്നിങ്ങനെ ഓരോരുത്തരായും നോമിനേറ്റ് ചെയ്‍തു.

ലക്ഷ്‍മി ജയൻ, മണിക്കുട്ടൻ, നോബി എന്നിവരെ ക്യാപ്റ്റൻ ടാസ്‍കിനായി തെരഞ്ഞെടുക്കുകയും ചെയ്‍തു.

മോശം പെര്‍ഫോര്‍മൻസിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്തത്  കിടിലൻ ഫിറോസിനെയും സായ് വിഷ്‍ണുവിനെയുമായിരുന്നു. ഇരുവരെയും ക്യാപ്റ്റൻ സൂര്യ ജയിലില്‍ അടക്കുകയും ചെയ്‍തു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഒരു വിഭാഗത്തെ നോർമലൈസ് ചെയ്യുമ്പോൾ, ബാക്കി എല്ലാവരെയും നോർമലൈസ് ചെയ്യേണ്ടി വരും, എന്നെക്കൊണ്ട് അത് പറ്റില്ല'; അധിക്ഷേപ പരാമർശവുമായി വേദലക്ഷ്മി
'രണ്ടാളേയും കല്യാണം കഴിക്കണം, 2024 മുതൽ അയാൾ ശല്യം ചെയ്യുന്നു': കേസ് കൊടുത്ത് ആദില-നൂറ