
ബിഗ് ബോസില്‍ ഇന്ന് ഓപ്പണ്‍ നോമിനേഷൻ ആയിരുന്നു. കണ്‍ഫെഷൻ റൂമിനു പുറത്ത് എല്ലാവരുടെയും മുന്നില്‍ വെച്ച് തന്നെയായിരുന്നു, പുറത്തുപോകേണ്ടവര്‍ ആരൊക്കെയെന്ന് മത്സരാര്‍ഥികള്‍ ഓരോരുത്തരും പറഞ്ഞ്. എന്തുകൊണ്ടാണ് ഒരാളുടെ പേര് പറയുന്നത് എന്ന് മത്സരാര്‍ഥികള്‍ വ്യക്തമാക്കുകയും ചെയ്‍തു. റിതു നോമിനേറ്റ് ചെയ്യാൻ ചൂണ്ടിക്കാട്ടിയ കാരണത്തിന്റെ പേരില്‍ സായ് വിഷ്‍ണു തര്‍ക്കിക്കുകയും ചെയ്‍തു.
ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ആളാണ് സായ് വിഷ്‍ണുവെന്നായിരുന്നു റിതു ആദ്യം പറഞ്ഞത്. സായ് വിഷ്‍ണുവിന് ആദ്യം കൈ വിറയ്‍ക്കല്‍ ഉണ്ടായിരുന്നു. അത് ഞാൻ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും റിതു നോമിനേറ്റ് ചെയ്യുമ്പോള്‍ പറഞ്ഞിരുന്നു. ഇതായിരുന്നു സായ് വിഷ്‍ണുവിനെ ചൊടിപ്പിച്ചത്.
ലാലേട്ടന്റെ എപ്പിസോഡില്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന് എവിക്ഷൻ പട്ടികയിലുള്ളവരോട് ചോദിച്ചിരുന്നു. സായ് വിഷ്‍ണുവിന്റെ കൈ വിറയലിന്റെ കാര്യം അപോഴും റിതു പറഞ്ഞിരുന്നു. അത് പറഞ്ഞത് ശരിയായില്ല എന്നും സായ് വിഷ്‍ണു അന്ന് പറഞ്ഞിരുന്നു.
ഇന്ന് നോമിനേഷനു ശേഷം സായ് വിഷ്‍ണു ഇക്കാര്യം റിതുവിനോട് പറഞ്ഞു. തന്റെ ഫിസിക്കല്‍ കാര്യത്തെ കുറിച്ച് പറയേണ്ട ആവശ്യമില്ല, തനിക്ക് പാരമ്പര്യമായിട്ട് ഉള്ളതാണെന്നും സായ് വിഷ്‍ണു പറഞ്ഞു. താൻ സായ് വിഷ്‍ണുവിനെ കെയര്‍ ചെയ്‍ത കാര്യമായിരുന്നു പറഞ്ഞത് എന്ന് റിതു വ്യക്തമാക്കിയത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ സായ് വിഷ്‍ണുവും റിതുവും ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടായി.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ