പിറന്നാള്‍ ആശംസയുമായി അനുജത്തി; കരച്ചിലടക്കാനാവാതെ സായ് വിഷ്‍ണു

Published : Feb 27, 2021, 10:07 PM IST
പിറന്നാള്‍ ആശംസയുമായി അനുജത്തി; കരച്ചിലടക്കാനാവാതെ സായ് വിഷ്‍ണു

Synopsis

സായ് വിഷ്‍ണുവിന്‍റെ പിറന്നാള്‍ ദിവസം ബിഗ് ബോസ് നല്‍കിയ സര്‍പ്രൈസ്

പ്രിയപ്പെട്ടവരുമായി ഒരു തരത്തിലും ബന്ധപ്പെടാനാവാതെ നില്‍ക്കുക എന്നതുകൂടിയാണ് ഓരോ ബിഗ് ബോസ് മത്സരാര്‍ഥിക്കും മുന്നിലുള്ള ടാസ്‍ക്. എന്നാല്‍ പിറന്നാള്‍ പോലെയുള്ള ചില വിശേഷദിവസങ്ങളില്‍ ബിഗ് ബോസ് പ്രിയപ്പെട്ടവരുടെ വീഡിയോ ആശംസകളൊക്കെ ഹൗസിലേക്ക് എത്തിക്കാറുണ്ട്. അത്തരത്തില്‍ ഒരു പിറന്നാള്‍ ആശംസ ഇന്നത്തെ എപ്പിസോഡിലും ഉണ്ടായിരുന്നു. സായ് വിഷ്‍ണുവിന്‍റെ പിറന്നാള്‍ ദിവസമായിരുന്നു ഇന്നലെ.

 

സന്ധ്യയ്ക്കു ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം മുറ്റത്തു നിന്ന് ഒരു കഥ പറയാന്‍ തുടങ്ങുകയായിരുന്നു സായ് വിഷ്‍ണു. പെട്ടെന്ന് മൈക്കിലൂടെ സായ്‍യുടെ സഹോദരിയുടെ പിറന്നാളാശംസയുടെ ശബ്ദം എത്തുകയായിരുന്നു. വീഡിയോ പ്ലേ ചെയ്യുന്നുണ്ടോയെന്ന് സുഹൃത്തുക്കളില്‍ ചിലര്‍ ഓടിപ്പോയി നോക്കുകയും ചെയ്തു. എല്‍ഇഡി ടിവിയില്‍ വീഡിയോയോടുകൂടിയായിരുന്നു സന്ദേശം പ്ലെ ചെയ്തത്. സഹോദരിക്കു പിന്നാലെ സായ്‍യുടെ അച്ഛനമ്മമാരുടെയും ആശംസ എത്തി. എന്നാല്‍ സായ് ഓടിയെത്തിയപ്പോഴേക്കും ഷോര്‍ട്ട് വീഡിയോ അവസാനിച്ചിരുന്നു. എന്നാല്‍ ഒരു തവണകൂടി ബിഗ് ബോസ് വീഡിയോ പ്ലേ ചെയ്തു. പ്രിയപ്പെട്ടവരെ അപ്രതീക്ഷിതമായി കണ്ട നിമിഷത്തെ കരച്ചിലോടെയാണ് സായ് സ്വീകരിച്ചത്. എന്നാല്‍ സുഹൃത്തുക്കള്‍ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

 

അപ്പോഴേക്കും ഹൗസില്‍ സ്റ്റോര്‍ റീമിലെ അലാം മുഴങ്ങി. സായ് വിഷ്‍ണുവിനുള്ള പിറന്നാള്‍ കേക്ക് എത്തിയതിന്‍റെ സൂചനയായിരുന്നു അത്. തുടര്‍ന്ന് സുഹൃത്തുക്കളുടെ ആശംസകള്‍ക്കിടയില്‍ നിന്ന് കേക്ക് മുറിച്ചാണ് സായ് പിറന്നാളാഘോഷം അവസാനിപ്പിച്ചത്. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ