ഭാഗ്യലക്ഷ്മി കാര്യങ്ങൾ ഒറ്റയ്ക്ക് തീരുമാനിക്കുന്നു, അവസരം തരുന്നില്ലെന്ന് സജ്ന

Published : Mar 12, 2021, 09:13 AM IST
ഭാഗ്യലക്ഷ്മി കാര്യങ്ങൾ ഒറ്റയ്ക്ക് തീരുമാനിക്കുന്നു, അവസരം തരുന്നില്ലെന്ന് സജ്ന

Synopsis

ഒരു ജോലിയും ചെയ്യാൻ അവസരം തരാതെ ഭാഗ്യലക്ഷ്മി എല്ലാം ഒറ്റയ്ക്ക് ചെയ്യുകയാണെന്നും തങ്ങളുടെ ഉത്തരവാദിത്വം ചെയ്യാൻ അനുവദിക്കുന്നില്ലെന്നും സജ്ന ആരോപിക്കുന്നു.

ഓരോ ദിവസം കഴിയുന്തോറും ബി​ഗ് ബോസ് സീസൺ മൂന്നിൽ മത്സരങ്ങളും തർക്കങ്ങളും കടുക്കുകയാണ്. ഷോയുടെ 25-ാം ദിവസമായ ഇന്നലെ പുലർച്ചെ കിച്ചനിൽ ഭാഗ്യലക്ഷ്മിയും സജ്നയും തമ്മിലുള്ള​ അഭിപ്രായവ്യത്യാസത്തിലാണ് തുടങ്ങിയത്. കിച്ചൻ ടീമിനോട് ആലോചിക്കാതെ ഭാഗ്യലക്ഷ്മി കാര്യങ്ങൾ സ്വയം തീരുമാനിക്കുന്നു എന്നായിരുന്നു സജ്നയുടെ പരാതി. 

പ്രശ്നത്തിൽ ക്യാപ്റ്റനായ നോബിയും കിടിലം ഫിറോസും ഇടപ്പെട്ടതോടെ ഇരുവരും പ്രശ്നങ്ങൾ മനസ്സിലാക്കാതെ ഭാഗ്യലക്ഷ്മിയോട് പക്ഷപാതം കാണിക്കുന്നു എന്നായി സജ്ന. ക്യാപ്റ്റൻ ആയിരിക്കുമ്പോഴെങ്കിലും എല്ലാവരോടും ഒരുപോലെ പെരുമാറണം എന്ന് സജ്ന നോബിയോടു പറഞ്ഞു.

ഒരു ജോലിയും ചെയ്യാൻ അവസരം തരാതെ ഭാഗ്യലക്ഷ്മി എല്ലാം ഒറ്റയ്ക്ക് ചെയ്യുകയാണെന്നും തങ്ങളുടെ ഉത്തരവാദിത്വം ചെയ്യാൻ അനുവദിക്കുന്നില്ലെന്നും സജ്ന ആരോപിക്കുന്നു. ബുദ്ധിമുട്ടാണെങ്കിൽ സജ്‌ന ഇനി കിച്ചന്‍ ടീമില്‍ തുടരേണ്ട എന്നാണ് ക്യാപ്റ്റൻ നോബി ഒടുവിൽ തീരുമാനമെടുത്തത്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഗൗതം എത്രമാത്രം ശുദ്ധനാണെന്ന് എനിക്കറിയാം, ഇക്കാര്യം ചോദ്യം ചെയ്യണം..'; നോബിക്കെതിരെ ശ്രീലക്ഷ്മി അറക്കൽ
ബിഗ് ബോസ് ജയിലിലേക്ക് രാഹുല്‍ ഈശ്വറും വേദാംഗിയും; തിരഞ്ഞെടുത്ത് സഹമത്സരാര്‍ഥികള്‍