'10 മിനിറ്റ് വൈകിയെങ്കിൽ ഞാൻ മരിച്ചേനെ'; ​വേദനയിൽ വിങ്ങിപ്പൊട്ടി ഷാനവാസ്, സോറി പറഞ്ഞ് അക്ബർ

Published : Sep 01, 2025, 11:11 PM IST
Bigg boss

Synopsis

ഇരുവരുടെയും സ്നേഹപ്രകടനവും ആശ്വസിപ്പിക്കലും കണ്ട് പ്രേക്ഷകരുടെ മനസുവേദനിച്ചുവെന്നാണ് കമന്റുകളിൽ നിന്നും വ്യക്തമാകുന്നത്.

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ ശ്രദ്ധേയരായ രണ്ട് മത്സരാർത്ഥികളാണ് ഷാനവാസും അക്ബർ ഖാനും. ഷോ തുടങ്ങിയത് മുതൽ തന്നെ ഇരുവരുടേയും ഇടയിൽ വലിയ രീതിയിൽ അകൽച്ച ഉണ്ടായിരുന്നു. പലപ്പോഴും വലിയ തർക്കങ്ങളും നടന്നിട്ടുണ്ട്. ഇതിന്റെ പേരിൽ ബി​ഗ് ബോസ് വാണിം​ഗ് നൽകിയതും ബി​ഗ് ബോസ് പ്രേക്ഷകർ കണ്ടതാണ്. ഇന്നും ഇരുവരും തമ്മിൽ വലിയ തർക്കം നടക്കുകയും രൂക്ഷമായ ഭാഷയിൽ തന്നെ ബി​ഗ് ബോസ് ഇരുവരേയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പിന്നാലെ സ്നേഹത്തോടെ കെട്ടിപിടിച്ച് ആശ്വസിപ്പിക്കുന്ന അക്ബറിനെയും ഷാനവാസിനെയും ഇന്നത്തെ എപ്പിസോഡിന് അവസാനം കാണാനായി.

'എന്നെ പറ്റി പലരും പലരും നിങ്ങളോട് പറയും. അതുകേട്ടിട്ട് എന്നോട് പെരുമാറാൻ നിൽക്കരുത്', എന്നാണ് അക്ബർ പറയുന്നത്. ഇല്ലെന്ന് പറഞ്ഞ ഷാനവാസ് ​ഗെയിം കളിക്കാതിരിക്കരുത്. അത് ശരിയായ രീതിയല്ല. ചൂടാകുന്ന പരിപാടി വിടാം എന്ന് പറഞ്ഞ് എല്ലാം സോൾവ് ചെയ്തു. ഇതിനിടെ ആയിരുന്നു ഷാനവാസിന്റെ അസുഖത്തെ കുറിച്ച് അക്ബർ ഖാൻ ചോദിച്ചത്.

ആദ്യം ലൈഫ് സ്റ്റോറിയിൽ പറയാമെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയ ഷാനവാസ് ഒടുവിൽ കാര്യം പറയുകയും ചെയ്തു. 'പത്ത് മിനിറ്റിന്റെ വ്യത്യാസത്തിലാണ് ഞാൻ ഇവിടെ നിൽക്കുന്നത്. എനിക്ക് അറ്റാക്ക് വന്നതായിരുന്നു. പത്ത് മിനിറ്റ് കൂടി ആശുപത്രിയിലെത്തിക്കാൻ വൈകിയെങ്കിൽ ഞാൻ മരിച്ച് പോയേനെ. എന്റെ ഇപ്പോഴത്തെ ഈ പ്രായത്തിലായിരുന്നു വാപ്പ മരിച്ചത്. അറ്റാക്ക് തന്നെയായിരുന്നു. ഉമ്മയും അങ്ങനയാ പോയത്', എന്ന് വിങ്ങിപ്പൊട്ടി ഷാനവാസ് പറയുന്നുണ്ട്.

ഇതുകേട്ട് സങ്കടത്തോടെ ആശ്വസിപ്പിക്കുന്ന അക്ബറിനെ എപ്പിസോഡിൽ കാണാനായി. പേടിക്കണ്ടെന്ന് അക്ബർ പറഞ്ഞപ്പോൾ, 'അങ്ങനെ പേടിയൊന്നും ഇല്ല. ഉണ്ടായിരുന്നുവെങ്കിൽ ഇത്രയും സ്ട്രെസ് എടുത്ത് ഈ പണി ചെയ്യുവോ. പേടിയെ ഇല്ല. ഞാൻ എന്റെ മക്കൾക്ക് വേണ്ടി ജീവിക്കാൻ വന്നതാണ്. എനിക്ക് നാല്പത്തി അഞ്ചാമത്തെ വയസ് ആകാൻ പോകുവാ. ഉമ്മ ആയിരുന്നു എന്റെ എല്ലാം', എന്നായിരുന്നു ഷാനവാസ് മറുപടിയായി പറഞ്ഞത്.

'ഇതൊന്നും നമുക്ക് അറിയില്ല. സോറി', എന്ന് പറഞ്ഞ് ഷാനവാസിനെ അക്ബർ കെട്ടിപിടിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്. 'എനിക്കിത് ആരോടും പറയാൻ ആ​ഗ്രഹമില്ല. എന്നെ ആ രീതിയിൽ കാണുന്നതും എനിക്ക് ഇഷ്ടമില്ല. എല്ലാവരും ഒരു ദിവസം പോകും', എന്നും ഷാനവാസ് പറയുന്നു. ഇരുവരുടെയും സ്നേഹപ്രകടനവും ആശ്വസിപ്പിക്കലും കണ്ട് പ്രേക്ഷകരുടെ മനസുവേദനിച്ചുവെന്നാണ് കമന്റുകളിൽ നിന്നും വ്യക്തമാകുന്നത്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ