Latest Videos

അഖില്‍ മാരാർ സേഫ്; പുച്ഛത്തോടെ ശോഭ !

By Web TeamFirst Published May 28, 2023, 9:43 PM IST
Highlights

അഖിൽ മാരാർ, റിനോഷ് ജോർജ്, വിഷ്ണു ജോഷി, ജുനൈസ്, ശോഭ വിശ്വനാഥ്, സാ​ഗർ എന്നിവരാണ് ഇത്തവണ എവിക്ഷനിൽ വന്നിരിക്കുന്നത്.

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ഏറെ രസകരമായ കോമ്പോയാണ് ശോഭ വിശ്വനാഥും അഖിൽ മാരാരും. ഇരുവരും തമ്മിലുള്ള തർക്കങ്ങളും തമാശകളുമൊക്കെ പ്രേക്ഷകരും ആസ്വദിക്കാറുണ്ട്. സീസണിലെ ടോം ആൻഡ് ജെറി എന്നാണ് ഇരുവരെയും പ്രേക്ഷകരെയും മറ്റ് മത്സരാർത്ഥികളും വിളിക്കുന്നതും. ഇന്ന് എവിക്ഷനാണ് ബി​ഗ് ബോസ് വീട്ടിൽ നടക്കുന്നത്. 

അഖിൽ മാരാർ, റിനോഷ് ജോർജ്, വിഷ്ണു ജോഷി, ജുനൈസ്, ശോഭ വിശ്വനാഥ്, സാ​ഗർ എന്നിവരാണ് ഇത്തവണ എവിക്ഷനിൽ വന്നിരിക്കുന്നത്. ഇതിൽ ആദ്യം റിനോഷ് സേഫ് ആയി. രണ്ടാമത് സേഫ് ആയത് അഖിൽ ആണ്. ആരാകും സേഫ് ആകുക എന്ന് തോന്നുന്നു എന്ന് ഷിജുവിനോട് മോഹൻലാൽ ചോദിക്കുകയായിരുന്നു. ഇതിന് അഖിൽ എന്നാണ് ഷിജു മറുപടി നൽകിയത്. പിന്നാലെ അഖിൽ സേഫ് ആയെന്ന് മോഹൻലാൽ പറഞ്ഞു. ഇത് കേട്ടതും പുച്ഛത്തോടെ ഇരിക്കുന്ന ശോഭയെ ആണ് ബിബി വീട്ടിൽ കണ്ടത്. 

'ബാപ്പ മരിച്ചു, ഇനി മുതല്‍ നമ്മളാണ് ബാപ്പമാരെന്ന് ഇച്ചാക്ക പറഞ്ഞു'; ഇബ്രാഹിം കുട്ടി പറയുന്നു

അതേസമയം, സീസണ്‍ 5 ലെ ഏറ്റവും കടുപ്പമേറിയ നോമിനേഷന്‍ ലിസ്റ്റാണ് ഇത്തവണത്തേത്. കഴിഞ്ഞ ആഴ്ചകളില്‍ നിന്നും വ്യത്യസ്തമായി ഗ്രൂപ്പ് തിരിഞ്ഞാണ് ഇത്തവണ നോമിനേഷന്‍ നടന്നത്. ഷിജു, ജുനൈസ്, നാദിറ എന്നിവരും സെറീന, വിഷ്ണു, റെനീഷ എന്നിവരും അഖില്‍, അനു എന്നിവരും മിഥുന്‍, റിനോഷ് എന്നിവരും ശോഭ, സാഗര്‍ എന്നിവരുമായിരുന്നു ഗ്രൂപ്പുകള്‍. സീസണ്‍ 5 ല്‍ പ്രേക്ഷകശ്രദ്ധ നേടിയ ശക്തരായ മത്സരാര്‍ഥികളാണ് ഇതില്‍ നോമിനേഷനില്‍ വന്ന എല്ലാവരും എന്നതാണ് ഇത്തവണത്തെ ലിസ്റ്റിന്‍റെ പ്രത്യേകത. പുറത്താവുന്നത് ആരായിരുന്നാലും അത് മുന്നോട്ടുള്ള ഗെയിമിനെ അടിമുടി സ്വാധീനിക്കും എന്നത് തീര്‍ച്ചയാണ്. നിലവില്‍ പതിമൂന്ന് മത്സരാര്‍ത്ഥികളാണ് ഷോയില്‍ ഉള്ളത്. 

click me!