
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറെ രസകരമായ വാരമാണ് ഇത്. ഒന്‍പതാം വാരത്തിലൂടെ കടന്നുപോകുന്ന ബിഗ് ബോസില്‍ ഇത്തവണത്തെ വീക്കിലി ടാസ്ക് ആയി നടക്കുന്നത് ക്ലാസിക് ടാസ്കുകളില്‍ ഒന്നായ ഹോട്ടല്‍ ടാസ്ക് ആണ്. ചലഞ്ചര്‍മാരെയ അതിഥികളായി എത്തിക്കുന്ന കഴിഞ്ഞ വര്‍ഷത്തെ രീതി ബിഗ് ബോസ് ഇത്തവണയും തുടരുകയാണ്. സീസണ്‍ 1 വിജയി സാബുമോന്‍ ആണ് ഹോട്ടല്‍ ടാസ്കില്‍ ആദ്യ അതിഥിയായി ഇന്നലത്തെ എപ്പിസോഡില്‍ എത്തിയത്. ഇന്നത്തെ എപ്പിസോഡില്‍ രണ്ടാമത്തെ അതിഥിയും എത്തുന്നുണ്ട്.
സീസണ്‍ 1 ലെ മറ്റൊരു മത്സരാര്‍ഥിയും നടിയും മോഡലുമായ ശ്വേത മേനോനാണ് രണ്ടാമത്തെ ചലഞ്ചര്‍ ആയി സീസണ്‍ 6 ലേക്ക് എത്തുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഹോട്ടല്‍ ടാസ്കില്‍ ഗെയിം ചേഞ്ചിംഗ് നടത്താനുള്ള പ്ലാനുമായാണ് ശ്വേത എത്തുന്നതെന്നാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോയിലെ സൂചന. ഏത് റൂമിലാണ് താമസിക്കാന്‍ ആഗ്രഹമെന്ന് ചോദിക്കുമ്പോള്‍ പവര്‍ റൂം എന്നാണ് ശ്വേത മേനോന്‍ പറയുന്ന മറുപടി.
പവര്‍ ടീം അംഗങ്ങള്‍ക്ക് മാത്രം പ്രവേശനമുള്ള പവര്‍ റൂമിനെക്കുറിച്ച് മത്സരാര്‍ഥികള്‍ ശ്വേതയ്ക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്. എന്നാല്‍ പവര്‍ റൂമില്‍ പ്രവേശിക്കാനുള്ള താക്കോല്‍ തന്‍റെ കൈയിലുണ്ടെന്ന് പറയുന്നുണ്ട് ശ്വേത. ഒരു ചെറിയ പെട്ടിയില്‍ ശ്വേത സൂക്ഷിച്ചിരിക്കുന്ന രത്നവും പ്രൊമോയില്‍ കാണിക്കുന്നുണ്ട്. അവസാനം ഡെന്‍ റൂം ആണ് ശ്വേത താമസത്തിനായി തെരഞ്ഞെടുക്കുന്നത്. ആര്‍ക്കു ഉള്ളിലേക്ക് വരാന്‍ സാധിക്കില്ലെന്നും തന്‍റെ സാധനങ്ങള്‍ റൂമിന് പുറത്തേക്ക് പോകരുതെന്നും ശ്വേത പ്രൊമോയില്‍ പറയുന്നുണ്ട്. അതേസമയം സാബുവിനും ശ്വേതയ്ക്കും പിന്നാലെ ചലഞ്ചര്‍മാരായി ആരൊക്കെ എത്തുമെന്ന കൌതുകത്തിലാണ് ബിഗ് ബോസ് പ്രേക്ഷകര്‍.
ALSO READ : ധ്യാന്‍, സൗബിന്‍, ദിലീഷ്, നമിത; ബോബൻ സാമുവലിന്‍റെ 'മച്ചാൻ്റെ മാലാഖ' തിയറ്ററുകളിലേക്ക്
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ