തീപ്പൊരിയല്ല, കാട്ടുതീയാ..; കാത്തിരിപ്പിന് അവസാനം, കളിമാറ്റി പിടിക്കാൻ സിജോ എത്തി, ഞെട്ടി മത്സരാർത്ഥികൾ

Published : Apr 24, 2024, 07:38 AM ISTUpdated : Apr 24, 2024, 07:46 AM IST
തീപ്പൊരിയല്ല, കാട്ടുതീയാ..; കാത്തിരിപ്പിന് അവസാനം, കളിമാറ്റി പിടിക്കാൻ സിജോ എത്തി, ഞെട്ടി മത്സരാർത്ഥികൾ

Synopsis

മുൻ മത്സരാർത്ഥിയായ റോക്കിയുമായുള്ള തർക്കത്തിൽ ഇയാൾ സിജോയെ കവിളത്ത് ഇടിക്കുക ആയിരുന്നു. ചെറിയ പൊട്ടലും ഉണ്ടായി.

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അൻപതാം ദിവസത്തിലേക്ക് അടുക്കുകയാണ്. ഇതിനോടകം പല മത്സരാർത്ഥികളും പ്രേക്ഷക പ്രീയം നേടിയപ്പോൾ മറ്റു ചിലർ നെ​ഗറ്റീവ് ഇംപ്രഷനും നേടി. ഇക്കൂട്ടത്തിൽ ഷോയുടെ ആദ്യദിനം മുതൽ ശ്രദ്ധനേടിയ ആളായിരുന്നു സിജോ. ബി​ഗ് ബോസിന് പറ്റിയ മത്സരാർത്ഥിയാണെന്ന് പ്രേക്ഷകർ വിധിയെഴുതിയ സിജോയ്ക്ക് പക്ഷേ കുറച്ച് നാൾ മാറി നിൽക്കേണ്ടി വന്നിരുന്നു. ഒടുവിൽ ഇദ്ദേഹത്തിന്റെ റീ എൻട്രിക്കായി ഓരോരുത്തരും കാത്തിരിക്കുക ആയിരുന്നു. ഇതിന്ന് സംഭവിക്കാൻ പോകുകയാണ്. 

ബി​ഗ് ബോസ് സീസൺ ആറിന്റെ നാല്പത്തി അഞ്ചാം ദിവസത്തിൽ സിജോ വീണ്ടും ബി​ഗ് ബോസിലേക്ക് എത്തുകയാണ്. ഇതിന്റെ പ്രമോ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുമുണ്ട്. വലിയൊരു വരവേൽപ്പ് ആയിരുന്നു ബി​ഗ് ബോസ് സിജോയ്ക്ക് ആയി ഒരുക്കിയത്. കൺഫെഷൻ റൂം വഴിയാണ് സിജോ എത്തിയത്. അപ്രതീക്ഷിതമായി സിജോയെ കണ്ട പല മത്സരാർത്ഥികളും ഒന്ന് ഞെട്ടിയിട്ടുണ്ട് എന്നത് പ്രമോയിൽ നിന്നും വ്യക്തമാണ്. 

ശേഷം സിജോയെ വീട്ടിലേക്ക് ബി​ഗ് ബോസ് സ്വാ​ഗതം ചെയ്യുന്നുമുണ്ട്. ശേഷം “ലാലേട്ടൻ എന്റെ കയ്യിൽ അമർത്തിയൊരു പിടി പിടിച്ചു. അന്നെനിക്ക് കിട്ടിയ ഒരു എൻജി ഉണ്ട്. എന്റെ ലൈഫിൽ അവസാനം വരെ അതുണ്ടാവും! തീപ്പൊരി അല്ല. ഇപ്പൊ ഞാൻ വന്നിരിക്കുന്നത് ഒരു കാട്ടുതീയുമായാണ്. അതു ഞാൻ കത്തിച്ചു കത്തിച്ചു കത്തിച്ചിട്ടേ ഇവിടുന്നു ഞാൻ ഇറങ്ങു“, എന്നാണ് സിജോ മത്സരാർത്ഥികൾക്ക് മുന്നിൽ നിന്നും പറയുന്നത്. സിജോയുടെ വരവിനായി കാത്തിരുന്ന പ്രേക്ഷകർക്ക് വൻ ആവേശം ആണ് പ്രമോ കണ്ടതോടെ ലഭിച്ചിരിക്കുന്നത്. എന്തായാലും വെറുതെ അല്ല സിജോയുടെ വരവ് എന്നത് വ്യക്തമാണ്. 

'യു ലവ് മീ, നീ ഹൃദയം തുറന്നു'; പനിയായിട്ടും ജാസ്മിനടുത്ത് നിന്ന് മാറാതെ ​ഗബ്രി, ഇടപെട്ട് ബി​ഗ് ബോസ്

ഏതാനും നാളുകൾക്ക് മുൻപ് ആണ് ചികിത്സയ്ക്ക് ആയി സിജോയ്ക്ക് ബി​ഗ് ബോസ് വിടേണ്ടി വന്നത്. മുൻ മത്സരാർത്ഥിയായ റോക്കിയുമായുള്ള തർക്കത്തിൽ ഇയാൾ സിജോയെ കവിളത്ത് ഇടിക്കുക ആയിരുന്നു. ചെറിയ പൊട്ടലും ഉണ്ടായി. ഇതോടെ ബി​ഗ് ബോസ് ടീമിന്റെ കീഴിൽ തന്നെ വിശ്രമത്തിൽ ആയിരുന്നു സിജോ. ഈ പ്രശ്നത്തിന് പിന്നാലെ റോക്കിയെ ഷോയിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പാവപ്പെട്ട വീട്ടിലെ കുട്ടിയായതിനാലോ ഈ നിശബ്ദത? ആൾക്കൂട്ട മർദ്ദനത്തിൽ 18കാരൻ കൊല്ലപ്പെട്ടതിൽ രോഷത്തോടെ അനുമോൾ
'എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്, എല്ലാം ഓക്കെ ആകും, പഴയതുപോലെയാകും: അനുമോള്‍