'എനിക്ക് പ്രശ്നമാകുമോ, പേടിയാകുന്നു..'; സിബിൻ ബി​ഗ് ബോസ് വീടിന് പുറത്തേക്ക്

Published : Apr 23, 2024, 09:46 PM ISTUpdated : Apr 23, 2024, 09:48 PM IST
 'എനിക്ക് പ്രശ്നമാകുമോ, പേടിയാകുന്നു..'; സിബിൻ ബി​ഗ് ബോസ് വീടിന് പുറത്തേക്ക്

Synopsis

ഇന്നത്തെ എപ്പിസോഡ് തുടങ്ങിയത് മുതൽ ആക്ടീവ് അല്ലായിരുന്നു സിബിൻ.

ബി​ഗ് ബോസ് മലയാളം ചരിത്രത്തിൽ ആദ്യമായാണ് ആറ് വൈൽഡ് കാർഡ് എൻട്രികൾ ഹൗസിനകത്ത് കയറുന്നത്. പിന്നീട് ഷോയിൽ നടന്നത് വലിയൊരു മാറ്റം ആയിരുന്നു. ഒളിഞ്ഞിരുന്ന് കളിച്ചവരെയും സ്ട്രാറ്റജികൾ മെനഞ്ഞവരെയും അവർ കളത്തിലിറക്കി കളിപ്പിച്ചത് ഏവരും കണ്ടതാണ്. ഇതിൽ പ്രധാനി ആയിരുന്നു സിബിൻ. വൈൽഡ് കാർഡുകളിൽ ഏറെ ശ്രദ്ധനേടിയ മത്സരാർത്ഥിയും ഇദ്ദേഹം തന്നെ. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി വളരെ ടയേർഡ് ആയിട്ടാണ് സിബിനെ കാണപ്പെടുന്നത്. 

ഇന്നത്തെ എപ്പിസോഡ് തുടങ്ങിയത് മുതൽ ആക്ടീവ് അല്ലായിരുന്നു സിബിൻ. ഇതിനിടയിൽ തന്റെ അവസ്ഥയെ കുറിച്ച് ശ്രീരേഖയോട് സിബിൻ പറയുന്നുണ്ട്. ഇന്നലെ രാത്രിയിൽ എന്റെ ചെവിയിൽ ആരൊക്കെയോ സംസാരിക്കുന്ന പോലെ തോന്നിയിരുന്നു. എന്താ ഞാൻ ചെയ്യേണ്ട", എന്നാണ് ശ്രീരേഖയോട് സിബിന്‍ ചോദിക്കുന്നത്. എന്താ അപ്പോൾ തോന്നുന്നതെന്ന് ശ്രീരേഖ ചോദിച്ചപ്പോൾ "ഇവിടെന്ന് പോ ഇവിടെന്ന് പോ എന്ന് പറയുന്നു. എന്നെ പറ്റി കുറ്റം പറയുംമ്പോലെ തോന്നുന്നു. ഡോക്ടറുമായി സംസാരിച്ചപ്പോൾ ഞാൻ ഓക്കെ ആയിരുന്നു. ഇവിടെ വന്നതും വീണ്ടും പ്രശ്നം ആയി. എനിക്ക് പ്രശ്നമാകുമോ ചേച്ചി. പേടി ആകുന്നു", എന്നാണ് സിബിൻ പറഞ്ഞത്. 

"നീ മറ്റ് മത്സരാർത്ഥികളെ പോലെ അല്ല. ഈസിയായി കപ്പടിച്ച് പോകാൻ കഴിവുള്ള ആളാണ്. ഇത്രയും കാലിബറുള്ള വേറൊരാൾ ഇവിടെ ഇല്ല", എന്നെല്ലാം പറഞ്ഞ് സിബിനെ ശ്രീരേഖ ആശ്വസിപ്പിക്കുന്നുണ്ട്. പിന്നാലെ ബി​ഗ് ബോസ് അദ്ദേഹത്തെ കൺഫഷൻ റൂമിലേക്ക് വിളിപ്പിക്കുന്നുണ്ട്. "ജയിച്ച് പോകണമെന്നാണ് എന്റെ ആ​ഗ്രഹം. പക്ഷേ വച്ചോണ്ടിരിക്കണോ. ശരിയായില്ലെങ്കിലോ", എന്ന് സിബിൻ ബി​ഗ് ബോസിനോട് പറയുന്നുണ്ട്. എല്ലാം ശരിയാകും. അതിനാണ് ഞങ്ങൾ പരിശ്രമിക്കുന്നത്. നിങ്ങളും അതിനാണ് പരിശ്രമിക്കേണ്ടതെന്നും ബി​ഗ് ബോസ് പറയുന്നുണ്ട്. 

'റംസാൻ നിലാവൊത്തെ..' അമ്മയെ തിരിച്ചറിഞ്ഞ് കുഞ്ഞ് അയാൻ; സന്തോഷ നിമിഷമെന്ന് ചന്ദ്ര ലക്ഷ്മൺ

കുറച്ച് കഴിഞ്ഞ ശേഷം സിബിനെ വീണ്ടും കൺഫഷൻ റൂമിലേക്ക് ബി​ഗ് ബോസ് വിളിപ്പിക്കുന്നുണ്ട്. കാര്യങ്ങൾ എല്ലാം പ്രശ്നമാണെന്നും ഞാൻ വളരെ ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ടെന്നും സിബിൻ പറയുന്നുണ്ട്. "ഞങ്ങൾ ഡോക്ടറോട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം നിങ്ങൾക്ക് വിശ്രമം ആവശ്യമാണ്. അതുകൊണ്ട് നിങ്ങളെ പുറത്തേക്ക് മാറ്റുകയാണ്", എന്ന് സിബിനോട് പറഞ്ഞ ബി​ഗ് ബോസ് പുറത്തേക്ക് കൊണ്ടു പോകുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ലുലു മാളിൽ ഫെയ്സ് മാസ്കിട്ട് നെവിൻ, ചുറ്റും കൂടി ആരാധകർ; വീഡിയോ വൈറൽ‌
വിനായകനോട് ആക്രോശിച്ച് മോഹൻലാൽ ! ജയിലിനുള്ളിൽ ഷൈൻ, ചായക്കപ്പ് എറിഞ്ഞുടച്ച് ഉണ്ണി മുകുന്ദൻ; ബി​ഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ' വൈറൽ