ഒടുവില്‍ തുറന്നുസമ്മതിച്ച് ശോഭ; 'ക്യാപ്റ്റന്‍സി ടാസ്‍കില്‍ എനിക്ക് കണ്ണ് കാണാമായിരുന്നു'

Published : May 27, 2023, 05:04 PM IST
ഒടുവില്‍ തുറന്നുസമ്മതിച്ച് ശോഭ; 'ക്യാപ്റ്റന്‍സി ടാസ്‍കില്‍ എനിക്ക് കണ്ണ് കാണാമായിരുന്നു'

Synopsis

അനിയന്‍ മിഥുനും സെറീനയുമാണ് ശോഭയ്‍ക്കൊപ്പം ടാസ്‍കില്‍ പങ്കെടുത്തത്

ബിഗ് ബോസില്‍ മത്സരാര്‍ഥികള്‍ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന ഒന്നാണ് ക്യാപ്റ്റന്‍സി ടാസ്ക്. ഹൗസിലെ ക്യാപ്റ്റനാവുക എന്ന ക്രെഡ‍ിറ്റിനപ്പുറം നോമിനേഷനില്‍ നിന്ന് മാറിനില്‍ക്കാനാവുക എന്നതും ക്യാപ്റ്റനാവുന്ന ആള്‍ക്ക് ലഭിക്കുന്ന നേട്ടമാണ്. അതേസമയം പത്താം വാരത്തിലേക്ക് പ്രവേശിക്കുന്ന ഈ ഘട്ടത്തില്‍ ക്യാപ്റ്റന്‍ ആയതുകൊണ്ട് നോമിനേഷന്‍ മുക്തി ലഭിക്കുമോ എന്നത് വ്യക്തമല്ല. അത് എന്തുതന്നെയായാലും പതിവുപോലെ ആവേശകരമായിരുന്നു ഇന്നലെ നടന്ന ഏറ്റവും പുതിയ ക്യാപ്റ്റന്‍സി ടാസ്ക്. എന്നാല്‍ ടാസ്കിന് പിന്നാലെ അത് സംബന്ധിച്ച് ചില വിവാദങ്ങളും തലപൊക്കി.

വീക്കിലി ടാസ്കില്‍ രണ്ടാം സ്ഥാനത്തെത്തിയ അനിയന്‍ മിഥുനൊപ്പം മത്സരാര്‍ഥികള്‍ ചേര്‍ന്ന് തെരഞ്ഞെടുത്ത സെറീനയും ശോഭയുമാണ് ടാസ്കില്‍ പങ്കെടുത്തത്. ബ്ലൈന്‍ഡ് ഫോള്‍ഡ് കൊണ്ട് കണ്ണ് കെട്ടിയതിനു ശേഷം വിവിധ നിറങ്ങളിലുള്ള കൊടികള്‍ എടുത്തുകൊണ്ട് ഒരു ട്രാക്കിലൂടെവന്ന് നിശ്ചിതസ്ഥാനത്ത് സ്ഥാപിക്കുക എന്നതായിരുന്നു ടാസ്ക്. മത്സരത്തില്‍ മറ്റ് രണ്ട് പേരേക്കാള്‍ ഏറെ മികവ് പുലര്‍ത്തിയതും വിജയിച്ചതും ശോഭയായിരുന്നു. അഞ്ച് കൊടികളാണ് ശോഭ സ്ഥാപിച്ചത്. എന്നാല്‍ ടാസ്ക് പൂര്‍ത്തിയാക്കിയതിനു ശേഷം മത്സരത്തിനിടെ ശോഭ കൃത്രിമം കാട്ടിയോ എന്ന ചര്‍ച്ച ഹൗസിനുള്ളില്‍ നിന്നുതന്നെ ഉയര്‍ന്നു. അനുവാണ് സഹമത്സരാര്‍ഥികളോട് ഇക്കാര്യം രഹസ്യമായി സംസാരിച്ചത്. ബ്ലൈന്‍ഡ് ഫോള്‍ഡ് ശോഭ കൃത്യമായല്ല കെട്ടിയിരുന്നതെന്നും താഴെക്കൂടെ വ്യക്തമായി കാണുന്നുണ്ടായിരുന്നുവെന്നുമാണ് അനു പറഞ്ഞത്. അല്ലാതെ ഇത്രയും വേഗത്തില്‍ ഒരാള്‍ക്ക് ആ ടാസ്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്നില്ലെന്നും. 

 

ഇന്നലത്തെ എപ്പിസോഡിന് പിന്നാലെ ശോഭ ടാസ്കില്‍ പങ്കെടുക്കുന്നതിന്‍റെ വിവിധ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളിലും കാര്യമായി പ്രചരിച്ചു. വിമര്‍ശനമായിരുന്നു ഇതിന്‍റെയൊക്കെ ഉള്ളടക്കം. എന്നാല്‍ ഇന്നത്തെ ബിഗ് ബോസ് ലൈവില്‍ ഇന്നലെ തന്‍റെ ഭാഗത്തുനിന്ന് സംഭവിച്ച പിഴവ് തുറന്ന് സമ്മതിക്കുന്ന ശോഭയെയും പ്രേക്ഷകര്‍ കണ്ടു. ബ്ലൈന്‍ഡ് ഫോള്‍ഡിന് താഴെക്കൂടി തനിക്ക് കാണാമായിരുന്നെന്നും തന്നേക്കാള്‍ അര്‍ഹത ഒപ്പം മത്സരിച്ചവര്‍ക്കാണെന്നും ശോഭ ഷിജുവിനോട് പറഞ്ഞു. കരഞ്ഞുകൊണ്ടാണ് ശോഭ ഇക്കാര്യം അവതരിപ്പിച്ചത്. അതേസമയം താന്‍ ബോധപൂര്‍വ്വം ചെയ്തതല്ല അതെന്നും ശോഭ പറഞ്ഞു. സെറീനയുടെയും മിഥുന്റെയും ബ്ലൈന്‍ഡ് ഫോള്‍ഡുകളും ഇതേ രീതിയിലാകാം കെട്ടിയിരിക്കുകയെന്ന് താന്‍ കരുതിയെന്നും. അത് എന്തായാലും ഹൗസിലെ മറ്റുള്ളവര്‍ ഇത് ഒരു പ്രശ്നമായി ഉന്നയിക്കാത്ത കാലത്തോളം ഇതേക്കുറിച്ച് പരസ്യമായി പറയേണ്ടതില്ലെന്ന ഉപദേശമാണ് ഷിജുവില്‍ നിന്ന് ശോഭയ്ക്ക് ലഭിച്ചത്. ശനി, ഞായര്‍ എപ്പിസോഡുകളില്‍ ഇതൊരു വിഷയമായി ഉയര്‍ന്നുവരുമോ എന്നും ക്യാപ്റ്റന്‍സിയില്‍ മാറ്റം ഉണ്ടാകുമോ എന്നും കണ്ടറിയേണ്ടിയിരിക്കുന്നു.

ALSO READ : തെലുങ്ക് റിലീസിലും മികച്ച പ്രതികരണവുമായി '2018'; ആദ്യ ദിനം നേടിയ കളക്ഷന്‍

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്