
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ മേഖലകളിൽ ഉൾപ്പെടുന്നവർ ഒരുമിച്ചൊരു വീട്ടിൽ, പുറംലോകവുമായി യാതൊരുവിധ സമ്പർക്കവുമില്ലാതെ, ടാക്സുകളും അതിജീവനവും നടത്തി 100 ദിവസം കഴിയുന്നതാണ് ഷോ. ഇതിൽ കടമ്പകളെല്ലാം തരണം ചെയ്ത് മുന്നോട്ട് വരുന്ന ഒരാൾ ആ സീസണിലെ കപ്പെടുക്കും. വിവിധ ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസിന്റെ എട്ടാം സീസൺ ആണ് മലയാളത്തിൽ വരാനിരിക്കുന്നത്. വൈകാതെ തന്നെ ഷോ ആരംഭിക്കും. തതവസരത്തിൽ ആരൊക്കെയാകും ഇത്തവണ മാറ്റുരയ്ക്കാനെത്തുന്ന ശ്രദ്ധേയർ എന്ന പ്രെഡിക്ഷൻ ലിസ്റ്റുകളും പുറത്തുവന്നു കഴിഞ്ഞു.
അൻസിഫ് എന്ന യുട്യൂബറാണ് പ്രെഡിക്ഷൻ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ ചിലർ ഒരുപക്ഷേ ഷോയിൽ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. പ്രെഡിക്ഷന് പുറമെ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നൊരു പേര് കിച്ചു സുധിയുടേതാണ്. കിച്ചു ബിഗ് ബോസിലേക്ക് പോയാൽ ജനപ്രീതി കൊണ്ടും വലിയൊരു ജനവിഭാഗത്തിന്റെ പിന്തുണ ഉള്ളത് കൊണ്ടും മുന്നോട്ട് പോകുമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നു. മികച്ച രീതിയിൽ കളിച്ചാൽ 'കിച്ചുവിനൊരു കപ്പ്' ഉറപ്പ് എന്ന് പറയുന്നവരും ധാരാളമാണ്. എന്നാൽ ഇത് ബിഗ് ബോസ് ഷോയാണ്. അവിടെ കിച്ചു എത്രമാത്രം അതിജീവിക്കും എന്നത് പ്രധാനമാണ്. ഒപ്പം വരുന്നത് മികച്ച മത്സരാർത്ഥികളും ആയിരിക്കും. അവരെ ബീറ്റ് ചെയ്ത് കിച്ചു മുന്നേറേണ്ടതുണ്ട്. അതേസമയം, ബിഗ് ബോസിൽ കിച്ചു ഉണ്ടോ ഇല്ലയോ എന്ന കാര്യം അവ്യക്തമായി തുടരുകയാണ്. നോക്ക് മക്കളേ നോക്ക് എന്ന ഡയലോഗ് കൊണ്ട് ശ്രദ്ധനേടിയ കണ്ടന്റ് ക്രിയേറ്റർ ആകാശ് പരമേശ്വരന്‍ ഷോയിൽ വരാൻ സാധ്യതയുണ്ടെന്നും പ്രെഡിക്ഷൻ പറയുന്നു. ആകാശ്, നെവിന് പകരക്കാരനാണെന്നാണ് വാദം.
പ്രെഡിക്ഷൻ ലിസ്റ്റിലെ 22 പേർ ഇവർ
സോന നായര്‍- അഭിനേത്രി(സിനിമ-സീരിയല്‍)
ജീവ- അവതാരകന്‍, നടന്‍
ഗ്ലാമി ഗംഗ- ബ്യൂട്ടി വ്ളോഗര്‍
പ്രണവ് കൊച്ചു- വ്ളോഗര്‍
ജാസി ജാസില്‍- ട്രാന്‍സ് കമ്യൂണിറ്റി
രാഹുല്‍ ഈശ്വര്‍- കമന്‍റേറ്റര്‍, അവതാരകന്‍...
ഐശ്വര്യ റംസായ്- അഭിനേത്രി(മൗനരാഗം ഫെയിം)
അഖില്‍ എന്‍- കണ്‍ന്‍റ് ക്രിയേറ്റര്‍
അപ്സര സിജെ- ട്രാന്‍സ് വുമണ്‍(തമിഴ് ബിഗ് ബോസ്)
രോഹന്‍- അവതാരകന്‍
അവന്തിക മോഹന്‍- അഭിനേത്രി
അല്‍ ഫുഡീസ് സൂരജ്- ഫുഡ് വ്ളോഗര്‍
ഷഫീന ബീവി- യുട്യൂബര്‍(രേണു സുധി വിവാദം)
ഹഗ്രി മാഹി- ഫുഡ് വ്ളോഗര്‍(കുക്ക് വിത്ത് കോമാളി)
ആലീസ് ക്രിസ്റ്റ്- അഭിനേത്രി
സിദ്ധാര്‍ത്ഥ് പ്രഭു- നടന്‍
കെന്ന ഷാല്‍ബിന്‍- അവതാരക
ആകാശ് പരമേശ്വരന്‍- കണ്ടന്‍റ് ക്രിയേറ്റര്‍(നോക്ക് മക്കളേ നോക്ക്)
ട്വിങ്കിള്‍ സീതള്‍- അവതാരക
ബിജു സോപാനം- നടന്‍
അനില അനില്‍ കുമാര്‍- ഡാന്‍സര്‍
ക്രിസ്റ്റി സെബാസ്റ്റ്യന്‍- നടന്‍
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ