
പതിഞ്ഞ വേഗത്തിൽ തുടങ്ങി മത്സരാർത്ഥികളെ അളക്കുകയാണ് ബിഗ് ബോസ് ഇപ്പോൾ. ശക്തമായ സാന്നിധ്യമായി നിറഞ്ഞുനിൽക്കുന്ന ഡിംപലിനെതിരെ ഒരു ആയുധം പോലെയാണ് മിഷേൽ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. വീക്കിലി ടാസ്കിൽ ഡിംപൽ പറഞ്ഞ കഥയുടെ സത്യം തേടിയിറങ്ങിയ സോഷ്യൽ മീഡിയയുടെ ചുവടുപിടിച്ച് വീട്ടിനകത്തെത്തിയ മിഷേൽ, ഡിംപലിന്റെ കഥ ചോദ്യം ചെയ്തതോടെയാണ് ഡിംപലിന്റെ കാര്യത്തിൽ മത്സരാർത്ഥികൾക്കു പോലും രണ്ടാമതൊരു ചിന്തയുണ്ടായത്.
മിഷേലിന്റെ സംശയവും ഡിംപലിന്റെ മറുപടിയും കലുഷിതമാക്കിയ പ്രശ്നങ്ങളുടെ അനുരണനങ്ങൾ ബിഗ് ബോസ് വീട്ടിൽ തുടരുകയാണ്. കഴിഞ്ഞ എപ്പിസോഡിലും മിഷേലും ഡിംപലും നേർക്കുനേർ വന്നു. ലക്ഷ്മിയുമായി സംസാരിക്കുന്നതിനിടയിൽ ഡിംപൽ ഈ വിഷയം സംസാരിക്കരുതെന്ന് പറയുന്നിടത്തായിരുന്നു തുടക്കം.
ഞങ്ങൾ വേറെ കാര്യമാണ് സംസാരിച്ചതെന്ന് മിഷേൽ പറഞ്ഞെപ്പോൾ, ലക്ഷ്മിയുമായി മിഷേൽ സംസാരിച്ചതിന്റെ ബാക്കിയെന്നോണം തനിക്ക് മിഷേലിനെ കണ്ട് പരിചയം മാത്രമേ ഉള്ളൂവെന്ന് ഡിംപൽ പറയുന്നു. എന്നാൽ നമ്മൾ തമ്മിൽ സംസാരിച്ചിട്ടുണ്ടെന്നും, നാല് വർഷമായി പരിചയമുണ്ടെന്ന് മിഷേൽ ഉറപ്പിച്ചു പറയുന്നു. നമ്മൾ പലപ്പോഴായി സംസാരിച്ചിട്ടുണ്ട്. അിതിന് സാക്ഷികളായി തെളിവുകളുമുണ്ടെന്ന് മിഷേൽ പറയുമ്പോൾ അത് എടുത്തുവച്ചോളാൻ ഡിംപലും മറുപടിയായി പറഞ്ഞു.
ഡിംപൽ കള്ളം പറഞ്ഞെന്ന് ഞാൻ കരുതുന്നില്ല. തനിക്ക് ചില സംശയങ്ങളുണ്ട്, ചില കാര്യങ്ങൾ വിശ്വസിക്കാനാകുന്നില്ല. അതിനെ കുറിച്ച് സംസാരിക്കാൻ താൽപര്യമില്ലെങ്കിൽ എന്നോട് പറയണമായിരുന്നു എന്നും മിഷേൽ പറഞ്ഞു.
മിഷേലിനെ രണ്ട് വർഷമായി ഞാൻ കണ്ടിട്ടു പോലുമില്ലെന്നായിരുന്നു ഡിംപൽ പറഞ്ഞത്. ഒരു കള്ളിയെ പോലെയാണ് താങ്കളെന്ന് പറഞ്ഞ് മിഷേൽ ബെഡ് റൂമിൽ നിന്ന് പുറത്തേക്ക് പോകുന്നു. ഒരാളെ അറിയാമെന്ന് പറഞ്ഞാൽ അവരുടെ നമ്പറെങ്കിലും വേണ്ടേ. അതുണ്ടോ എന്ന് ചോദിക്കൂ. നിന്നെപ്പോലുള്ള കുറേപ്പേരുണ്ട് ഈ സമൂഹത്തിലും, അവർക്കെല്ലാമുള്ള മറുപടി ബിഗ് ബോസ് അയക്കുന്നുണ്ടെന്നും ഡിംപൽ പറഞ്ഞു.
എന്നാൽ തനിക്ക് നാല് വർഷമായി പരിചയമുള്ള കാര്യവും ബാക്ക് സ്റ്റേജിൽ സംസാരിക്കാറുണ്ടെന്നും മിഷേൽ ഫിറോസിനോട് പറയുന്നുണ്ട്. അതേസമയം ജൂലിറ്റിനെ കുറിച്ച് ഇവിടെ ആരും സംസാരിക്കരുതെന്നും അത് സംസാരിക്കുന്നവരെ പോലെ തന്നെ കേൾക്കുന്നവർക്കും തുല്യ ഉത്തരവാദിത്തമാണെന്നും ഡിംപൽ നോബിയോട് പറയുന്നു.
തന്നോട് ആരും അത് പറയില്ലെന്നും, കേൾക്കുന്നവർ അങ്ങനെ കുരുതുന്നവരാണെന്നും നോബി പറഞ്ഞു. ജൂലിറ്റിന്റെ മാതാപിതാക്കൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയെങ്കിലും ബിഗ് ഹൌസിൽ ഇനിയും ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. തർക്കം ഇനിയും തുടരുക തന്നെ ചെയ്യുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ