
ബിഗ് ബോസില്‍ നിന്നും ഇന്നലെ എവിക്റ്റ് ആയ സഹമത്സരാര്‍ഥി എല്‍ദോയെക്കുറിച്ച് സഹമത്സരാര്‍ഥി ആയിരുന്ന ശ്രീലക്ഷ്മി അറയ്ക്കല്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുന്നു. എല്‍ദോയ്ക്കൊപ്പം ഹൌസില്‍ വച്ച് രൂപപ്പെട്ട സുഹൃദ്ബന്ധം എത്തരത്തിലുള്ളതാണെന്നും എല്‍ദോയെ താന്‍ എങ്ങനെയാണ് നോക്കിക്കണ്ടതെന്നും ശ്രീലക്ഷ്മി കുറിപ്പില്‍ പറയുന്നു. ഇന്നലത്തെ എപ്പിസോഡില്‍ ആണ് എല്‍ദോ ഷോയില്‍ നിന്ന് പുറത്തായത്.
ആദ്യമായിട്ട് ഞാൻ ബിബി ഹൗസിൽ നോമിനേറ്റ് ചെയ്ത ഒരാള് പിന്നീട് എൻ്റെ bigboss യാത്രയിൽ എൻ്റെ ഏറ്റവും അടുത്ത ഒരു കൂട്ടുകാരൻ ആയി മാറുകയായിരുന്നു.
ഇവൻ്റെ അച്ചടി ഭാഷയെ ഞാൻ കൊറെ തെറ്റിദ്ധരിച്ചിട്ടുണ്ട് , ട്രോൾ ചെയ്തിട്ട് ഉണ്ട്. പക്ഷെ എന്തു തന്നെ ആയിരുന്നു എങ്കിലും നമ്മളുടെ ഇടയിലെ ബോണ്ട്, അത് ആർക്കും തകർക്കാൻ പറ്റിയില്ല.
ഞങൾ ഒരുമിച്ച് നമ്മളുടെ ദുഃഖങ്ങളും കഥകളും ഒക്കെ ഷെയർ ചെയ്തു. മുളക് കൂട്ടി മാത്രം കഞ്ഞി കുടിച്ച് ദിവസങ്ങൾ ഒരുമിച്ച് അതിജീവിച്ചു.
ഞങ്ങൾക്ക് വേണ്ടി ചില സമരങ്ങൾ ചെയ്യാൻ എൽദോ എന്നും മുന്നിൽ ഉണ്ടായിരുന്നു.
ജനസഭയിലെ എൽദോ ഫയർ ആയിരുന്നു. അവിടെ എൽദോ തനിക്ക് അർഹതപ്പെട്ട സ്ഥാനം ത്യജിച്ച് ഒരാളെ വീണ്ടും ഹൗസിലേക്ക് തിരിച്ച് കൊണ്ടുവന്നു.
എൽദോയ്ക്ക് ആണ് ഈ സീസണിലെ ഏറ്റവും മികച്ച farewell കിട്ടിയത്. അതിൽ എനിക്ക് അസൂയ ഉണ്ട് , കാരണം നമ്മൾ ഒന്നും evict ആകുമ്പോൾ ഒരു വിഡിയോ പോലും ഇല്ലായിരുന്നു നമുക്ക് വേണ്ടി , മാത്രമല്ല പ്രിയപ്പെട്ട ലാലേട്ടനെ ഒരു നിമിഷം കണ്ട് യാത്ര പറയാനും പറ്റിയില്ല.
എൽദോക്ക് അതൊക്കെ സാധിച്ചു. അതിൽ You are really lucky eldho...❤️❤️❤️
പിന്നെ ടാസ്കിന് വേണ്ടി അരയും തലയും മുറുക്കി ഇറങ്ങിയാൽ പിന്നെ എൽദോ ഒരു ഷമ്മി ആയി മാറും.
അത്രയ്ക്ക് നല്ല Gamer ആയിരുന്നു എൽദോ.
എന്തായാലും ഈ bigboss വീട് എൽദോക്ക് പുതിയ ഒരു തുടക്കം ആണ്.
എൽദോ എനിക്ക് വേണ്ടി കരഞ്ഞപ്പോൾ എൻ്റെ ഹൃദയം തകർന്നു പോയി. അതുകൊണ്ട് തന്നെ വീട്ടിൽ നിന്ന് ഞാൻ പടിയിറങ്ങിയതിന് ശേഷമാണ് എനിക്ക് എൽദോ എന്ന വ്യക്തിയോട് കൂടുതൽ സ്നേഹം തോന്നിയത്.
ലവ് യൂ സോ മച്ച് എൽദോ...
ജീവിതം സൂപ്പർ ആകട്ടെ....
Well played Eldho...
എൻ്റെ മനസ്സിൽ നമ്മുടെ ജനസഭയിൽ എന്നും ഒരേ ഒരു പ്രതിപക്ഷ നേതാവേ ഉള്ളൂ , അത് എൽദോ ആണ്.
ജീവിതം രക്ഷപെടും എൽദോ... ✨✨
നീ സൂപ്പർ ആണ് 🥰🥰
നിന്നെ പോലെ കുറച്ച് നല്ല ആളുകളെ പരിചയപ്പെടാൻ സാധിച്ചു , അത് തന്നെ ആണ് bigboss എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം 🕊️🕊️
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ