Bigg Boss S 4 : സുചിത്രയുടെ വിടവാങ്ങൽ, പൊട്ടിക്കരഞ്ഞ് അഖിലും ധന്യയും, സൂരജ് പുതിയ ക്യാപ്റ്റൻ

Published : May 29, 2022, 11:50 PM IST
Bigg Boss S 4 : സുചിത്രയുടെ വിടവാങ്ങൽ, പൊട്ടിക്കരഞ്ഞ് അഖിലും ധന്യയും, സൂരജ് പുതിയ ക്യാപ്റ്റൻ

Synopsis

63 ദിവസത്തെ ബി​ഗ് ബോസ് യാത്രക്ക് പിന്നാലെയാണ് സുചിത്ര എലിമിനേറ്റ് ആകുന്നത്.

ബി​ഗ് ബോസ് മലയാളം സീസൺ(Bigg Boss) നാല് അവസാനിക്കാൻ ഇനി അഞ്ച് ആഴ്ചകൾ മാത്രമാണ് ബാക്കി. ആരാകും വിജയി ആകുകയെന്ന ചർച്ചകൾ പ്രേക്ഷകർക്കിടയിൽ നടക്കുകയാണ്. മോഹൻലാൽ എത്തുന്ന വീക്കഡ് എപ്പിസോഡിന്റെ രണ്ടാമത്തെ ദിവസമായിരുന്നു ഇന്ന്. ഷോയിലെ ഒൻപതാമത്തെ മത്സരാർത്ഥിയായി സുചിത്രയും ഇന്ന് പുറത്തായി. 63 ദിവസത്തെ ബി​ഗ് ബോസ് യാത്രക്ക് പിന്നാലെയാണ് സുചിത്ര എലിമിനേറ്റ് ആകുന്നത്. ഇത്രയും ദിവസത്തിൽ ആദ്യമായി എലിമിനേഷനിൽ വന്ന് സുചിത്ര പുറത്തായി എന്നതും ശ്രദ്ധേയമാണ്. 

ബി​ഗ് ബോസ് വീട്ടിലെ എല്ലാ മത്സരാർത്ഥികളെയും ഏറെ വിഷമത്തിലാക്കിയായിരുന്നു ബി​ഗ് ബോസിന്റെ എവിക്ഷൻ പ്രഖ്യാപനം. അഖിൽ, സൂരജ്, വിനയ് എന്നിവരും ഇത്തവണ എവിക്ഷനിൽ ഉണ്ടായിരുന്നു. ഷോ പത്താം ആഴ്ചയിലേക്ക് കടക്കുമ്പോൾ ബി​ഗ് ബോസിൽ മുഴങ്ങിക്കേട്ട മറ്റൊരു സ്ത്രീ ശബ്ദമാണ് പുറത്തായതെന്നാണ് മോഹൻലാൽ സുചിത്രയുടെ എവിക്ഷനെ പറ്റി പറഞ്ഞത്. സുചിത്ര പുറത്ത് പോയതിന് പിന്നാലെ അഖിലിനെയും ധന്യയും വളരെ ഇമോഷണലായാണ് കാണപ്പെട്ടത്. ‌എന്നാൽ പുറത്തായതിൽ വളരെ സന്തോഷമെന്നായിരുന്നു മോഹൻലാലിനോട് സുചിത്ര പറഞ്ഞത്. 

Bigg Boss S 4 : നാല് പേരിൽ ഒരാൾ പുറത്തേക്ക്; എവിക്ഷൻ പ്രഖ്യാപിച്ച് മോഹൻലാൽ

"ഒരുപാട് സന്തോഷം ലാലേട്ടാ. അച്ഛനെ കാണാൻ പറ്റുമല്ലോ. ഹൗസിനകത്ത് ഒരുപാട് നിരാശയിലായിരുന്നു ഞാൻ. ആരും കാണാതെ ഒളിച്ചൊക്കെ കരയുന്നുണ്ടായിരുന്നു. പക്ഷേ എല്ലാവരും കണ്ടുവെന്നും മനസ്സിലായി", എന്നാണ് സുചിത്ര പറഞ്ഞത്. നോമിനേഷനിൽ വരണ്ടായിരുന്നുവെന്ന് തോന്നിയോ എന്നാണ് മോഹൻലാൽ അടുത്തതായി ചോദിച്ചത്. "ഇതുവരെയും ആരും എന്നെ നോമിനേറ്റ് ചെയ്യാതിരുന്നതാണ്. ഇല്ലായിരുന്നേൽ ഇതിന് മുമ്പെ എനിക്ക് വീട്ടിൽ പോകാമായിരുന്നു. വീട് മിസ്സായി തുടങ്ങിയപ്പോൾ തന്നെ എന്റെ കയ്യീന്ന് പോയെന്ന് മനസ്സിലായി"എന്നാണ് സുചിത്രയുടെ മറുപടി. ശേഷം 63 ദിവസത്തെ ഷോയിലെ സുചിത്രയുടെ ജീവിതം ബി​ഗ് ബോസ് കാണിക്കുകയും ചെയ്തു. ഇത്രയൊക്കെ ഞാന്‍ വഴക്കടിച്ചിട്ടുണ്ടോ എന്നാണ് ഏവി കണ്ട ശേഷം സുചിത്ര മോഹന്‍ലാലിനോട് ചോദിച്ചത്. 

Bigg Boss S 4 : 'എന്റെ പുറത്താകൽ പുള്ളി നേരത്തെ പ്രഖ്യാപിച്ചതാ'; റോബിനെ കുറിച്ച് സുചിത്ര

ഒരുപാട് സൗഹൃദങ്ങള്‍ പിണക്കം, ഇണക്കം എല്ലാ വികാരങ്ങളും ബിഗ് ബോസിനകത്ത് നിന്ന് ഉണ്ടാകും. പുറത്ത് നിന്ന് നോക്കുമ്പോള്‍ ബിഗ് ബോസ് വീട് എന്ന് തോന്നും പക്ഷേ വന്ന് അകപെട്ടാല്‍ പെട്ടതാണെന്നും പോടിപ്പിക്കുക ആല്ലെന്നും സുചിത്ര പറയുന്നു. ബിഗ് ബോസില്‍ ടാസ്ക് കളിച്ച് മുന്നേറുക എന്നത് വലിയ കടമ്പയാണ്. ഏത് അവസ്ഥയിലായാലും നമ്മള്‍ ജീവിക്കുമെന്ന് മനസ്സിലാക്കാന്‍ ഷോ കൊണ്ട് സാധിച്ചു. എന്നിലെ തെറ്റ് ആരും ചൂണ്ടിക്കാണിച്ചതായി എന്‍റെ അറിവിലില്ലെന്നും സുചിത്ര പറഞ്ഞു. ആരും വിഷമിക്കരുത് എന്നെ പോലെ വീട്ടിലേക്കൊന്നും പോകരുതെന്നാണ് മത്സരാര്‍ത്ഥികളോടായി സുചിത്ര പറഞ്ഞത്. പിന്നാലെ ക്യാപ്റ്റന്‍സി ആര്‍ക്കാണ് കൊടുക്കുന്നതെന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് സൂരജിനാണെന്നും സുചിത്ര പറയുന്നു. എല്ലാവരും സുചിത്രയുടെ തീരുമാനത്തെ കയ്യടിച്ച് സ്വാ​ഗതം ചെയ്യുകയും ചെയ്തു. പത്താം ആഴ്ചയിൽ ബി​ഗ് ബോസ് വീട്ടിലെ ക്യാപ്റ്റനായി സൂചിത്രയെ ആയിരുന്നു തെരഞ്ഞെടുത്തിരുന്നത്. 

Bigg Boss S 4 : 'പത്തലെ പത്തലെ'യിൽ ആറാടി മത്സരാർത്ഥികൾ, ഉലനാടയകന് ബി​ഗ് ബോസിൽ വൻവരവേൽപ്പ്

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ