ബിഗ് ബോസ് മറാഠി 5ല്‍ വിജയിയായി സൂരജ് ചവാന്‍

Published : Oct 07, 2024, 11:56 AM ISTUpdated : Oct 07, 2024, 11:57 AM IST
ബിഗ് ബോസ് മറാഠി 5ല്‍ വിജയിയായി  സൂരജ് ചവാന്‍

Synopsis

സീസണിന്‍റെ ഗ്രാൻഡ് ഫിനാലെയായ ഒക്ടോബർ 6 ഞായറാഴ്ചയാണ് ബിഗ് ബോസ് മറാഠി വിജയിയെ പ്രഖ്യാപിച്ചത്. 

മുംബൈ: ബിഗ് ബോസ് മറാഠി 5ല്‍ വിജയിയായി കണ്ടന്‍റ് ക്രിയേറ്റര്‍ സൂരജ് ചവാന്‍. സീസണിന്‍റെ ഗ്രാൻഡ് ഫിനാലെയായ ഒക്ടോബർ 6 ഞായറാഴ്ചയാണ് സൂരജിനെ വിജയിയായി പ്രഖ്യാപിച്ചത്. ബിഗ് ബോസ് മറാഠി 5 യുടെ പ്രൈസ് മണിയായ 14.5 ലക്ഷവും സൂരജിന് ലഭിക്കും. അഭിജിത് സാവന്താണ് രണ്ടാം സ്ഥാനത്ത് എത്തിയത്.

സൂരജ് ചവാൻ, അഭിജിത് സാവന്ത്, നിക്കി തംബോലി എന്നിവരാണ് അവസാനം വീട്ടില്‍ അവശേഷിച്ചിരുന്നത്.  ബിഗ് ബോസ് മറാഠി 5 ന്‍റെ ഗ്രാൻഡ് ഫിനാലെ എപ്പിസോഡില്‍ റിലീസാകാനിരിക്കുന്ന ബോളിവുഡ് ചിത്രമായ ജിഗ്രയുടെ അഭിനേതാക്കളും സംവിധായകനും അതിഥികളായി എത്തിയിരുന്നു. ആലിയ ഭട്ട്, വേദാംഗ് റെയ്ന, സംവിധായകൻ വാസൻ ബാല എന്നിവരാണ് ഷോയിലെത്തി ഫൈനലിസ്റ്റുകളുമായി സംവദിച്ചത്. 

ബിഗ് ബോസ് മറാഠി അവതാരകനായ നടന്‍ റിതേഷ് ദേശ്മുഖ് ഈ സീസണ്‍ വിജയിയായ സൂരജ് ചവാനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിട്ടുണ്ട്. 

ഇത്തവണത്തെ ബിഗ് ബോസ് മറാഠി ഷോയെക്കുറിച്ച് സംസാരിച്ച റിതേഷ് ദേശ്മുഖ് പറഞ്ഞു ബിഗ് ബോസ് മറാഠിയുടെ ഈ സീസൺ ആശ്ചര്യങ്ങളും ട്വിസ്റ്റുകളും നിറഞ്ഞതായിരുന്നുവെന്നും. ഓരോ ആഴ്‌ചയിലെയും റൈറ്റിംഗ് കുതിച്ചുയരുന്നെന്നും. മത്സരാർത്ഥികൾ തമ്മിലുള്ള സൗഹൃദവും സംഘർഷങ്ങളും പ്രേക്ഷകരെ ഷോയ്ക്കൊപ്പം നിര്‍ത്തിയെന്നും പ്രസ്താവിച്ചു. 

നേരത്തെ ​ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ആറ് പേര്‍ ഉള്ള ഫൈനല്‍ സിക്സ് ആയിരിക്കുമെന്ന് തോന്നല്‍ ഉളവാക്കിയ ബി​ഗ് ബോസ് ആറിലൊരാളെ എവിക്റ്റ് ചെയ്തത് ഈ സീസണ്‍ ഫിനാലെയ്ക്ക് മുന്‍പ് വലിയ ട്വിസ്റ്റായിരുന്നു. അതേ സമയം ബിഗ് ബോസ് മറാഠി സമാപിച്ചതിന് പിന്നാലെ ബിഗ് ബോസ് തമിഴ്, ഹിന്ദി സീസണുകള്‍ ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ 6ന് തന്നെയായിരുന്നു ഈ സീസണുകളുടെയും തുടക്കം. തമിഴില്‍ വിജയ് സേതുപതിയും, ഹിന്ദിയില്‍ സല്‍മാന്‍ ഖാനുമാണ് ബിഗ് ബോസ് അവതാരകര്‍. 

'ഡേ, അവളുടെ അച്ഛനല്ലെടാ ഇവിടെ നില്‍ക്കുന്നത്' ആ ബിഗ് ബോസ് മത്സരാര്‍ത്ഥിയെ കമന്‍റടിച്ച കാണിയോട് വിജയ് സേതുപതി

'ആളും പുതിയത്, ആട്ടവും പുതിയത്': തമിഴ് ബിഗ് ബോസ് ആരംഭിച്ചു, കലക്കി മറിച്ച് സേതു അണ്ണാ, വന്‍ സര്‍പ്രൈസ് !

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്, എല്ലാം ഓക്കെ ആകും, പഴയതുപോലെയാകും: അനുമോള്‍
ആ​ഗ്രഹങ്ങളെല്ലാം അമ്മ നടത്തിതരും, ബി​ഗ് ബോസിൽ 100 ദിവസം നിർത്തണമെന്ന് പ്രാർത്ഥിച്ചിരുന്നു: അനുമോൾ