'ആളും പുതിയത്, ആട്ടവും പുതിയത്': തമിഴ് ബിഗ് ബോസ് ആരംഭിച്ചു, കലക്കി മറിച്ച് സേതു അണ്ണാ, വന്‍ സര്‍പ്രൈസ് !

Published : Oct 07, 2024, 07:56 AM IST
 'ആളും പുതിയത്, ആട്ടവും പുതിയത്': തമിഴ് ബിഗ് ബോസ് ആരംഭിച്ചു, കലക്കി മറിച്ച് സേതു അണ്ണാ, വന്‍ സര്‍പ്രൈസ് !

Synopsis

പുതിയ അവതാരകനായ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ അവതരണത്തിൽ തമിഴ് ബിഗ് ബോസ് സീസൺ 8 ആരംഭിച്ചു. 18 മത്സരാര്‍ത്ഥികളാണ് ഇത്തവണ ബിഗ് ബോസ് വീട്ടിലുള്ളത്. 

ചെന്നൈ: പുതിയ അവതാരകനും പുതിയ കളിയുമായി തമിഴ് ബിഗ് ബോസ് സീസണ്‍ 8 ആരംഭിച്ചു. കഴിഞ്ഞ ഏഴു സീസണുകള്‍ ബിഗ് ബോസ് ഹോസ്റ്റായിരുന്ന കമല്‍ഹാസന്‍ മാറി ബിഗ് ബോസ് അവതാരകനായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി അരങ്ങേറ്റം കുറിക്കുന്നതിനും ബിഗ് ബോസ് സീസണ്‍ 8 പ്രീമിയര്‍ എപ്പിസോഡ് സാക്ഷിയായി. പ്രശസ്ത തമിഴ് റാപ്പര്‍ അറിവിന്‍റെ പുതിയ ബിഗ് ബോസ് ഷോ ഗാനത്തോടെയാണ് ഷോ ആരംഭിച്ചത്. 

തനിക്ക് പല പ്ലാനുകളും ബിഗ് ബോസ് അവതരിപ്പിക്കാന്‍ ഉണ്ടായിരുന്നെങ്കിലും ഒടുക്കം ഈ വേദിയില്‍ എത്തിയപ്പോള്‍ അതൊന്നും നടക്കില്ലെന്ന് മനസിലായി. അതിനാല്‍ തന്നെ കാണികളുടെ സഹകരണത്തോടെ മുന്നോട്ട് പോകാം എന്നാണ് കരുതുന്നത്. അതിന് സഹായിക്കണം. പലപ്പോഴും തീരുമാനം എടുക്കുന്നത് കഠിനമായ കാര്യമാണ്. എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരു തീരുമാനം എടുക്കാന്‍ സാധിക്കില്ല. ആ സമയത്ത് ഞാന്‍ ചിലപ്പോള്‍ എന്‍റെ ഉത്തരവാദിത്വം ബിഗ് ബോസ് കാണികളുടെ ചുമലില്‍ ഇടും എന്നും ആരംഭത്തില്‍ രസകരമായി വിജയ് സേതുപതി പറഞ്ഞു. 

മത്സരാര്‍ത്ഥികളോട് പലരോടും താന്‍ അവതാരകനായി വന്നതില്‍ എന്ത് തോന്നുന്നു എന്ന് വിജയ് സേതുപതി ചോദിച്ചു. പ്രത്യേകിച്ച് ഏഴു സീസണ്‍ ബിഗ് ബോസ് സീസണുകള്‍ റിവ്യൂ ചെയ്ത് ഇത്തവണ മത്സരാര്‍ത്ഥിയായി എത്തിയ നിര്‍മ്മാതാവ് രവീന്ദ്രറിനോട് ചോദിച്ചു. 

ഇത്തവണ 18 മത്സരാര്‍ത്ഥികളാണ് തമിഴ് ബിഗ് ബോസില്‍ ഉള്ളത്. ഇതില്‍ നിര്‍മ്മാതാവും യൂട്യൂബറുമായ രവീന്ദ്രര്‍. മഹാരാജ എന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ മകളുടെ വേഷം ചെയ്ത് ശ്രദ്ധേയായ സന്‍ചന, ഇന്‍ഫ്ലുവെന്‍ര്‍ ദര്‍ശന ഗുപ്ത, നടന്‍ സത്യ, ആങ്കര്‍ ദീപക്ക്, ഡ‍ാന്‍സര്‍ സുമിത, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവെന്‍സര്‍ ഗാന ജെഫ്രി, ആര്‍ജെ ആനന്തി, നടന്‍ രഞ്ജിത്ത്, പവിത്ര, തരിക്ഷിക, സീരിയല്‍ താരങ്ങള്‍ ആറവ്, അന്‍ഷിദ, വിജെ വിശാല്‍, മുത്തുകുമാര്‍, ജാക്വലിന്‍, സൗന്ദര്യ, അരുണ്‍ പ്രസാദ് എന്നിവരാണ് ഇത്തവണത്തെ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍. 

ഇത്തവണ വീട് രണ്ടായി പിരിച്ചാണ് ഉള്ളത്. ഒരു ഭാഗം അല്‍പ്പം ആഢംബരം കൂടിയതും. മറ്റൊരു ഭാഗം സാധാരണ ഭാഗവും. ഇത്തവണ സ്ത്രീകള്‍ പുരുഷന്മാര്‍ എന്നിങ്ങനെ പിരിഞ്ഞാണ് മത്സരങ്ങള്‍ നടക്കുക. അദ്യദിവസം ഏത് ഭാഗം തിരഞ്ഞെടുക്കണം എന്നതില്‍ തന്നെ മത്സരം മുറുകിയിട്ടുണ്ട്. ഒപ്പം ആദ്യ ദിനത്തില്‍ 24 മണിക്കൂറില്‍ ഒരാള്‍ എലിമിനേറ്റാകും എന്ന മുന്നറിയിപ്പും എത്തിയിട്ടുണ്ട്. എന്തായാലും ഇത്തവണ തമിഴ് ബിഗ് ബോസ് ചൂട് പിടിക്കും എന്ന് ഉറപ്പ്. വിജയ് സേതുപതിയുടെ അവതരണം ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്. 

വിജയ് സേതുപതി, മോഹന്‍ലാല്‍, കമല്‍ ഹാസന്‍ ആര്‍ക്കാണ് ബിഗ് ബോസ് അവതരണത്തിന് കൂടുതല്‍ പ്രതിഫലം; ഇതാണ് കണക്ക്

ഒടുവില്‍ ക്ഷണം സ്വീകരിച്ച് താരം; ബിഗ് ബോസ് 18 ലെ ആദ്യ മത്സരാര്‍ഥിയെ പ്രഖ്യാപിച്ച് സംവിധായകന്‍
 

PREV
Read more Articles on
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്