'വന്നപ്പോള്‍ മുതല്‍ ഞാന്‍ ഫേക്ക് ആണെന്നാണ് പറയുന്നത്'; ഫിറോസ്-സജിനയെക്കുറിച്ച് സൂര്യ

Published : Apr 13, 2021, 10:29 PM IST
'വന്നപ്പോള്‍ മുതല്‍ ഞാന്‍ ഫേക്ക് ആണെന്നാണ് പറയുന്നത്'; ഫിറോസ്-സജിനയെക്കുറിച്ച് സൂര്യ

Synopsis

"ഫിറോസ്-സജിന വന്നപ്പോള്‍ മുതല്‍ ഞാന്‍ ഫേക്ക് ആണെന്ന് പറഞ്ഞുതുടങ്ങി. ഞാന്‍ ഫേക്ക് ആണെന്ന് തെളിയിക്കുന്ന കുറെ കാരണങ്ങള്‍ കഴിഞ്ഞ ആഴ്ച പറഞ്ഞു"

ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ നാടകീയമായ എപ്പിസോഡ്. ഫിറോസ്-സജിനയ്ക്കെതിരെ കഴിഞ്ഞ ദിവസങ്ങളിലായി മറ്റു മത്സരാര്‍ഥികള്‍ ഉയര്‍ത്തിയ ആരോപണങ്ങളെക്കുറിച്ച് മോഹന്‍ലാല്‍ ചോദിക്കുകയായിരുന്നു ഇന്നത്തെ എപ്പിസോഡില്‍. തന്നോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് സൂര്യയോടാണ് മോഹന്‍ലാല്‍ ആദ്യം ചോദിച്ചത്. ഫിറോസിനും സജിനയ്ക്കുമെതിരെ തനിക്ക് പറയാനുണ്ടായിരുന്നത് വ്യക്തമായി സൂര്യ പറയുകയും ചെയ്‍തു. 

"ഫിറോസ്-സജിന വന്നപ്പോള്‍ മുതല്‍ ഞാന്‍ ഫേക്ക് ആണെന്ന് പറഞ്ഞുതുടങ്ങി. ഞാന്‍ ഫേക്ക് ആണെന്ന് തെളിയിക്കുന്ന കുറെ കാരണങ്ങള്‍ കഴിഞ്ഞ ആഴ്ച പറഞ്ഞു", സൂര്യ ആരംഭിച്ചു. നിങ്ങള്‍ക്ക് അവരെ നേരത്തെ പരിചയമുണ്ടോ എന്നായിരുന്നു മോഹന്‍ലാലിന്‍റെ ചോദ്യം. സൂര്യ പറഞ്ഞുതുടങ്ങി- "സജിനയെ കണ്ടിട്ടില്ല. ഫിറോസ് ഇക്കയുടെ കൂടെ എട്ട് മാസത്തെ ഒരു വര്‍ക്ക് ചെയ്‍തിട്ടുണ്ട്. അങ്ങനെ പ്രൊഫഷണലി ഉള്ള പരിചയം മാത്രമേ ഉള്ളൂ. വ്യക്തിപരമായുള്ള പരിചയമോ സൗഹൃദമോ ഇല്ല. ഒരു ഫോണ്‍ കോണ്‍ടാക്റ്റ് പോലും ഉണ്ടായിട്ടില്ല. ഫിറോസ് ഇക്കയുടെ കല്യാണം കഴിഞ്ഞപ്പോള്‍ മാത്രം ഞാന്‍ ഒരു മെസേജ് അയച്ചു, എവിടെയാണ്, എന്തുണ്ട്, സുഖമാണോ എന്നൊക്കെ ചോദിച്ചുകൊണ്ട്. അതിനുശേഷം ഞങ്ങള്‍ കാണുന്നത് ദാ ഇവിടെവച്ചിട്ടാണ്. പക്ഷേ എന്നിട്ടും ഫേക്ക് എന്നാണ് എന്നെക്കുറിച്ച് പറയുന്നത്. എന്‍റെ വസ്ത്രധാരണത്തെ കുറ്റം പറയുന്നു. മോഡലിംഗ് സമയത്ത് അതിനനുസരിച്ചുള്ള വസ്ത്രം ധരിക്കും, പക്ഷേ വ്യക്തിപരമായുള്ള സമയത്ത് പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയാണ് ഞാന്‍. പിന്നെ, എനിക്ക് ഉള്ള വസ്ത്രമേ ധരിക്കാന്‍ പറ്റൂ. ബിഗ് ബോസിനുവേണ്ടി കുറച്ച് നാടന്‍ വസ്ത്രങ്ങള്‍ വാങ്ങിക്കൊണ്ടുവന്നതൊന്നുമല്ല. പുറത്ത് ഞാന്‍ ഹോട്ട് ആന്‍ഡ് സെക്സി ആണ് എന്നൊക്കെയാണ് പറയുന്നത്. ആ ഒരു പദപ്രയോഗമൊക്കെ വരുമ്പോള്‍ ഇത് കണ്ടുകൊണ്ടിരിക്കുന്ന എന്‍റെ അച്ഛനും അമ്മയ്ക്കുമൊക്കെ പ്രയാസമുണ്ടാവും. പ്രൊഫഷണലി ഓകെ, പക്ഷേ വ്യക്തിപരമായും ഞാന്‍ അങ്ങനെ ആവണമെന്ന് പറയുന്നതില്‍ എത്രത്തോളം കഴമ്പുണ്ടെന്ന് എനിക്കറിയില്ല. 

 

പിന്നെ, എന്നെക്കുറിച്ച് എന്തോ വലിയ കാര്യം പറയാനുണ്ട്. അത് എന്‍റെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്ന സംഭവമാണെന്ന് പറയുന്നുണ്ട്. ഇതൊക്കെ കാണുമ്പോള്‍ ആളുകള്‍ അത് ഏതൊക്കെ രീതിയില്‍ വേണമെങ്കിലും വളച്ചൊടിച്ച് ചിന്തിച്ചു കൂട്ടാം. എന്തായാലും മോശമായിട്ടുള്ള ഒരു കാര്യമായിട്ടേ ആളുകള്‍ വിചാരിക്കൂ. കോടിക്കണക്കിന് ആളുകള്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാം ആണ്. എന്‍റെ വിവാഹം കഴിഞ്ഞിട്ടില്ല. അങ്ങനെ കുറെ ഇഷ്യൂസ് ഉണ്ട്. എന്തായാലും ഇത് മോശമായ ഒരു ഇമേജിലേക്ക് വന്നുകൊണ്ടിരിക്കുകയാണ് ലാല്‍ സാര്‍", സൂര്യ പറഞ്ഞുനിര്‍ത്തി. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ