
മലയാളം ബിഗ് ബോസ് സീസൺ മൂന്ന് അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. എല്ലാ ആഴ്ചയും മോഹൻലാൽ എത്തുന്ന വീക്കൻഡ് എപ്പിസോഡുകളിൽ പലതരത്തിലുള്ള ആക്റ്റിവിറ്റകളും താരം മത്സരാർത്ഥികൾക്ക് നൽകാറുണ്ട്. ഒരു മത്സരാർത്ഥിക്ക് തനിക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള ആളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ചോദ്യം ചെയ്യാനുള്ള അവസരമായിരുന്നു ഇത്തവണത്തെ നൽകിയത്. ഈ അവസരം ഏറ്റവുമാദ്യം ഉപയോഗപ്പെടുത്തിയത് റിതു മന്ത്ര ആയിരുന്നു. പിന്നാലെ നോബി ഉൾപ്പടെ ഉള്ളവർ സായിയെ പ്രതിക്കൂട്ടിലേക്ക് ക്ഷണിച്ചു. ഒടുവിൽ സൂര്യയും സായിയെ ചോദ്യം ചെയ്തു.
അപവാദങ്ങളുടെ രാജകുമാരനാണ് സായ് വിഷ്ണു എന്നാണ് സൂര്യ ആദ്യം പറഞ്ഞത്. മറ്റുള്ളവർക്ക് നിലപാടും വ്യക്തിത്വവും ഇല്ലെ എന്നും സൂര്യ ചോദിച്ചു. പിന്നാലെ മറുപടി പറഞ്ഞ സായ് അമ്മ എന്ന ടാസ്ക്കിൽ വരെ സൂര്യ ഗെയിം കളിച്ചുവെന്ന് പറഞ്ഞു. ഇത് സൂര്യയെ ചൊടിപ്പിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.
'മൈൻഡ് യുവർ വേഡ്സ്, എന്റെ അമ്മയെ തൊട്ട് സംസാരിച്ചിട്ടുണ്ടെങ്കിൽ ലാൽ സാറിന്റെ എപ്പിസോഡാണെങ്കിലും ഞാൻ അംഗീകരിക്കില്ല. എന്താണ് ലാൽ സാർ ഇത്. വേറെ എന്തും പറയാം സാർ പക്ഷേ അമ്മയുടെ കാര്യം ഒരിക്കലും ഞാൻ ഗെയിം ആയി എടുക്കില്ല', എന്ന് സൂര്യ പറയുന്നു. താൻ ആരേയും വീട്ടുകാരെ ഇതിലേക്ക് വലിച്ചിഴച്ചിട്ടില്ലെന്നും സൂര്യ പറഞ്ഞു.
വെറെ എന്തും പറഞ്ഞോ അമ്മയെ തെട്ട് കളിക്കരുതെന്ന് പറഞ്ഞ സൂര്യയോട് ഇക്കാര്യം താൻ മാത്രമല്ല പറഞ്ഞതെന്ന് സായ് പറഞ്ഞു. ഇതിന് അതാരൊക്കെയാണ് അങ്ങനെ പറഞ്ഞതെന്ന് പറയണമെന്നായിരുന്നു സൂര്യ അറിയിച്ചത്. കഴിഞ്ഞ ദിവസം മണിക്കുട്ടനും ഡിംപലും ഇത് സംസാരിച്ചുവെന്നാണ് സായ് നൽകിയ മറുപടി. വീട്ടുകാരെ കുറിച്ച് പറയുന്നതാണോ ഗെയിം എന്നും സൂര്യ ചോദിക്കുന്നു. പിന്നാലെ സമയം കഴിഞ്ഞുവെന്ന ബസർ മുഴങ്ങുകയായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ