
മലയാളത്തിന്റെ ആദ്യ വനിതാ ഡിജെമാരില്‍ ഒരാള്‍ എന്ന വിശേഷണത്തോടെ ബിഗ് ബോസില്‍ എത്തിയതാണ് സൂര്യ. ആദ്യം ബിഗ് ബോസില്‍ വീക്കായ കണ്‍ടെസ്റ്റന്റ് എന്ന് എല്ലാവരും പറഞ്ഞെങ്കിലും പിന്നീട് പടിപടിയായി ഉയരുന്ന സൂര്യയെയാണ് കണ്ടത്. വീഴ്‍ചകള്‍ മറന്ന് പുതിയൊരാളാകാനുള്ള ശ്രമത്തിലായിരുന്നു സൂര്യ. അതിനിടയിലായിരുന്നു മണിക്കുട്ടനോടുള്ള ഇഷ്‍ടം സൂചിപ്പിച്ചതും ഒരു കവിത എഴുതി കൈമാറിയതും. ഇപോഴിതാ അതില്‍ വീട്ടുകാരോട് ക്ഷമ ചോദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സൂര്യ.
പ്രേമിക്കാൻ വന്നതല്ല മോള്. പക്ഷേ ഒരു കവിത എഴുതിയപ്പോള്‍ മണിക്കുട്ടനോട് ഒരു ഇഷ്‍ടം തോന്നിയപ്പോള്‍, ബഹുമാനം തോന്നിയപ്പോള്‍ കൊടുത്തുവെന്നേയുള്ളൂ. അത് വേറെ അര്‍ഥത്തില്‍ പോയിയെന്ന് പിന്നീടാണ് മനസിലായത്. ബാക്കിയുള്ളവരുടെ സംസാരത്തില്‍ നിന്നാണ് മനസിലാക്കിയത്. അതുകൊണ്ട് വിഷമമായിട്ടുണ്ടെങ്കില്‍ സോറി അമ്മ. കവിത പോലെയെഴുതിയതാണ്. അമ്മ ആ അര്‍ഥത്തില്‍ എടുക്കണം, അച്ഛനും ആ അര്‍ഥത്തില്‍ എടുക്കണം. വാക്കുകളിലും വരികളിലും എന്തെങ്കിലും തെറ്റായ അര്‍ഥം തോന്നിയിട്ടുണ്ടെങ്കില്‍ മാപ്പാക്കണം. ഇത് എന്റെ അമ്മയെ ഒന്ന് കാണിക്കണം എന്നും ബിഗ് ബോസ് ക്യാമറെയെ നോക്കി സൂര്യ പറയുന്നു.
കലാലയം ടാസ്‍ക് നടന്നപ്പോഴായിരുന്നു സൂര്യ പ്രണയ സൂചനയോടെ ഒരു കവിത എഴുതി മണിക്കുട്ടന് നല്‍കിയത്.
കഴിഞ്ഞ എപ്പിസോഡില്‍ മോഹൻലാല്‍ അത് സൂര്യയെ കൊണ്ട് വായിപ്പിക്കുകയും ചെയ്‍തിരുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ