'ഫുൾ ഫോക്കസ് ഔട്ടാകുകയാണ്'; നേഹയോടുള്ള ക്രഷ് പറഞ്ഞ് താഷി- വൈറൽ

Published : Oct 03, 2026, 01:36 PM IST
Bigg Boss

Synopsis

ബിഗ് ബോസ് ഷോയിൽ താഷിയും നേഹയും തമ്മിലുള്ള കോമ്പോ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. നേഹയോട് തനിക്ക് ക്രഷ് ഉണ്ടെന്നും അതിനാൽ ഗെയിമിൽ തന്റെ ഫോക്കസ് പൂർണ്ണമായും നഷ്ടപ്പെടുന്നുണ്ടെന്നും താഷി വെളിപ്പെടുത്തി.

ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ ചർച്ചയായി താഷി-നേഹ കോമ്പോ. നേഹയോട് തനിക്ക് ക്രഷ് തോന്നുന്നുണ്ടെന്നും ഫുൾ ഫോക്കസ് ഔട്ട് ആകുന്നതായി തോന്നുന്നുണ്ടെന്നും താഷി മൃദുലയോടു പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലും ചർച്ചയാകുകയാണ്. താഷിയും നേഹയും തമ്മിൽ വലിയ പ്രായവ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ മറ്റൊരു ബത്‍ലഹേം കുടുംബയൂണിറ്റ് ആകുകയാണോ ബിഗ് ബോസ് എന്നും തമാശയായി ചിലർ ചോദിക്കുന്നു.

''ഫുൾ ഫോക്കസ് ഔട്ടാകുകയാണ്...ഇവിടേക്കു വരുമ്പോൾ എന്തായാലും ഇത്തരമൊരു കാര്യത്തിന് നിൽക്കില്ല എന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്. ഞാൻ ഇങ്ങനൊരാളേയല്ല. പിന്നെ എനിക്ക് പെണ്ണുങ്ങളെ ഡീൽ ചെയ്യാൻ അറിയില്ല. പെണ്ണുങ്ങളെ ആണുങ്ങളെ പോലെയാണ് ഞാൻ ഡീൽ ചെയ്യുന്നത്. അതുകൊണ്ടാണ് ഐശ്വര്യയൊക്കെ എന്നോട് സംസാരിക്കുമ്പോൾ ആണുങ്ങളോട് ചൂടാകുന്നത് പോലെ ഞാൻ ചൂടാകുന്നത്.

ഞാൻ അതിൽ ഇൻ ആയാലും പ്രശ്നമാണ്. എല്ലാം ഭയങ്കര വിസിബിളുമാണിപ്പോൾ. ഒന്നും ചെയ്യാനില്ല. ഗോ വിത്ത് ദ ഫ്ലോ. ഞാൻ വേണ്ടാ വേണ്ടായെന്ന് വിചാരിക്കുന്ന കാര്യങ്ങളെ എന്റെ ലൈഫിൽ വരികയുള്ളൂ. മാക്സിമം ഒഴിഞ്ഞ് മാറുന്നുണ്ട്. അങ്ങോട്ട് ചെന്ന് കയറുന്നതേയില്ല. എന്റെ സ്പേസ് പിടിച്ച് നിൽക്കുകയാണ്. ഐ ടോട്ടലി റെസ്പെക്ട് ഹെർ. '', എന്നാണ് താഷി മൃദുലയോട് പറയുന്നത്.

''ഞാൻ വെറുതെ മനസറിയാൻ ചോദിച്ചിരുന്നു. അവൻ എല്ലായിടത്തും ഇങ്ങനെയാണല്ലോ. എന്റെ അടുത്തും അതുപോലെയാകുമെന്ന് കരുതി എന്നാണ് പറഞ്ഞത്'', എന്നായിരുന്നു താഷിയുടെ വാക്കുകൾ കേട്ട് മൃദുലയുടെ മറുപടി. ഇത് വേണം എന്നു വെച്ചാൽ ബിഗ് ബോസിൽ നിന്നും പോകുമോ എന്നതാണോ ടെൻഷൻ എന്ന് മൃദുല ചോദിച്ചപ്പോൾ ''എനിക്ക് അറിഞ്ഞൂടാ, അതിപ്പോൾ പറഞ്ഞപ്പോഴാണ് ടെൻഷനായത്'', എന്നായിരുന്നു താഷിയുടെ മറുപടി.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ആസിഫിന് രണ്ട് നിലപാട്, അറക്കലിന് ഉണ്ടായ വിഷമം തന്നെയാണ് ഞങ്ങൾക്കുണ്ടായത്'; കടുപ്പിന് കൊമ്പൻ
'ചേട്ടൻ പറഞ്ഞത് ശരിയാണ്, അവളെന്നെ വച്ച് ​ഗെയിം കളിച്ചു, ഞാൻ പൊട്ടൻ'; ഷിജിനോട് കൊമ്പൻ