
വീക്കിലി ടാസ്‍ക്കുകളിൽ മോശം പ്രകടനം നടത്തിയതായി മത്സരാര്‍ഥികള്‍ ചേര്‍ന്നു തിരഞ്ഞെടുത്ത രണ്ടു പേരെ ഹൗസിലെ ഒരു ജയിലിലേക്ക് അയക്കുന്ന പതിവ് ബിഗ് ബോസില്‍ ഉണ്ട്. ഈയാഴ്ച നടന്ന 'ടാലന്റ് ഷോ' എന്ന് പേരിട്ടിരുന്ന വീക്കിലി ടാസ്‍കിനു ശേഷം മോശം പ്രകടനം നടത്തിയ രണ്ടുപേരെ എല്ലാവരും ചേര്‍ന്ന് തിരഞ്ഞെടുത്തു. എന്നാല്‍ എല്ലാ തവണത്തേതിനേക്കാള്‍ സംഭവ ബഹുലമായിരുന്നു ഇത്തവണത്തെ ജയില്‍ നോമിനേഷന്‍.
അടുത്താഴ്ചത്തെ ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിക്കേണ്ടവരെ തെരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു ജയിൽ നോമിനേഷന് വേണ്ടി മത്സരാർത്ഥികൾ ഒരുങ്ങിയത്. ടാസ്ക്കിൽ ഏറ്റവും കുറവ് മാർക്ക് ലഭിച്ച സായിയെയും ഋതുവിനെയുമായിരുന്നു ജയിലിൽ അയക്കാനായി എല്ലാവരും തീരുമാനിച്ചത്. എന്നാൽ ഓരോരുത്തരായി അവരുടേതായ അഭിപ്രായങ്ങൾ പറഞ്ഞപ്പോൾ പൊളി ഫിറോസ് ഇടയിൽ കയറുകയും പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുകയുമായിരുന്നു.
ആദ്യം റംസാനോടായിരുന്നു ഫിറോസ് കയർത്തത്. ഇത് തന്റെ സ്പേയിസാണെന്നും തനിക്ക് പറയാനുള്ളത് പറയുമെന്നും റംസാൻ ഫിറോസിനോട് പറയുകയായിരുന്നു. പിന്നാലെ സന്ധ്യയുമായും ഫിറോസ് തർക്കത്തിൽ ഏർപ്പെട്ടു. പിന്നാലെ കൊടുക്കുന്ന മാർക്കിന് വില ഇല്ലേ എന്ന് ചോദിച്ച് കൊണ്ട് വീണ്ടും ഫിറോസ് എത്തുകയായിരുന്നു. തുടർന്ന് എല്ലാ മത്സരാർത്ഥികളും പൊളി ഫിറോസിനെതിരെ തിരിയുകയും ചെയ്തു.
‘ഓരോരുത്തരും അവരുടെ ഇഷ്ടത്തിനാണ് മത്സരിക്കുന്നത്. അല്ലാതെ ഇയാളുടെ ഇഷ്ടത്തിനല്ല. എനിക്ക് ഇഷ്ടമുള്ളത് ഞാൻ ഇവിടെ പ്ലേ ചെയ്യും ‘, എന്നായിരുന്നു ഇതിന് റംസാൻ നൽകിയ മറുപടി. തുടർന്ന് എല്ലാവരേയും സമാധാനിപ്പിച്ച മണിക്കുട്ടൻ സായിയും ഋതുവുമാണ് ജയിലിലേക്ക് പോകേണ്ടതെന്ന് ബിഗ് ബോസിനെ അറിക്കുകയും ചെയ്തു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ