
ബിഗ് ബോസ് മലയാളം സീസൺ സെവൻ ഗ്രാൻഡ് ഫിനാലെ വന്നെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ നൂറയുടെ അപ്രതീക്ഷിത എവിക്ഷനോടെ അനീഷ്, അനുമോൾ, ഷാനവാസ്, നെവിൻ, അക്ബർ എന്നീ മത്സരാർത്ഥികളാണ് ഇത്തവണ ടോപ് ഫൈവിൽ എത്തിയിരിക്കുന്നത്. നൂറ് ദിവസത്തെ കടുത്ത മത്സരത്തിനൊടുവിൽ ഗ്രാൻഡ് ഫിനാലെയിൽ, ടോപ് ഫൈവിൽ നിന്നും എവിക്ട് ആയ ആദ്യ മത്സരാർത്ഥി അക്ബറായിരുന്നു. അക്ബറിന് ശേഷം ഇപ്പോൾ പുറത്തായിരിക്കുന്നത് നെവിൻ ആണ് വളരെ അപ്രതീക്ഷിതമായിരുന്നു നെവിന്റെ എവിക്ഷൻ.
ഇത്തവണത്തെ സീസണിൽ ബെസ്റ്റ് എന്റർടെയ്നർ എന്നറിയപ്പെട്ടിരുന്ന നെവിൻ, സീസണിലുടനീളം മികച്ച മത്സരം കാഴ്ചവച്ചാണ് ടോപ് ഫൈവിലേക്കുള്ള പ്രവേശനം നേടിയത്. മുൻപ് ആദില- നൂറയുമായുള്ള ചില കോൺഫ്ലിക്റ്റുകൾ കാരണം ഹൗസ്സിൽ നിന്നും സ്വമേധയാ ഇറങ്ങിപ്പോയ നെവിൻ പിന്നീട് തിരിച്ചെത്തുകയും, ഫിനാലെയിൽ എത്തിയതിന് ശേഷം മാത്രമേ ഇനി ബിഗ് ബോസ്സിൽ നിന്നും ഇറങ്ങൂവെന്നും ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.
ഫാഷന്‍ കൊറിയോഗ്രാഫര്‍, സ്റ്റൈലിസ്റ്റ്, കലാസംവിധായകന്‍ തുടങ്ങീ നിലകളിൽ കഴിവുതളിയിച്ച നെവിൻ ഹൗസിനുള്ളിലെ നിരന്തര തമാശകളിലൂടെയെയും മറ്റും പ്രേക്ഷകർക്ക് പ്രിയപ്പെട്ട മത്സരാർത്ഥിയായിരുന്നു. പല വഴികളിലൂടെയുള്ള നിതാന്ത സഞ്ചാരമാണ് നെവിന്‍റെ കലാജീവിതം. ഫാഷന്‍ കൊറിയോഗ്രാഫര്‍, സ്റ്റൈലിസ്റ്റ്, ആര്‍ട്ട് ഡയറക്ടര്‍ എന്നതിനൊപ്പം പേജന്‍റ് ഗ്രൂമറും ലൈസന്‍സ്ഡ് സൂംബ പരിശീലകനും ഇന്‍റീരിയര്‍ ഡിസൈനിംഗില്‍ ബിരുദധാരിയുമൊക്കെയാണ് നെവിന്‍. കലാജീവിതത്തെ പ്രൊഫഷണലായി സമീപിക്കുന്ന ആളായാണ് നെവിൻ ബിഗ് ബോസ് വീട്ടിലേക്കെത്തിയത്. ഇതൊക്കെയുണ്ടെങ്കിലും നര്‍ത്തകന്‍ എന്നതാണ് നെവിന്‍റെ പ്രധാന ഐഡന്‍റിറ്റി. നൃത്തത്തിലൂടെ ആരോഗ്യ പരിപാലനം നടത്തുന്ന ഡാന്‍സ് ഫിറ്റ്നസ് മേഖലയില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. നൃത്തത്തിന്‍റെ റീല്‍സ് വീഡിയോകള്‍ അദ്ദേഹം പലപ്പോഴും ഇന്‍സ്റ്റയിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു.
നെവിൻ എവിക്ട് ആയതോട് കൂടി അനീഷ്, അനുമോൾ, ഷാനവാസ് എന്നീ മത്സരാർത്ഥികളാണ് ഇനി ബിഗ് ബോസ് വീട്ടിൽ അവശേഷിക്കുന്നത്. ആരാവും ഇത്തവണത്തെ ടൈറ്റിൽ വിജയി എന്നത് ആകാംക്ഷയോടെയാണ് പ്രേക്ഷകർ അടക്കം ഉറ്റുനോക്കുന്നത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ