
ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴില്‍ നിന്ന് ഇന്നലെ മസ്‍താനി പടിയിറങ്ങി. വളരെ അപ്രതീക്ഷിതമായിരുന്നു മസ്‍താനിയുടെ പുറത്താകല്‍. അനീഷ് ആകട്ടെ ബിഗ് ബോസ് ജേതാവ് എന്ന് പിന്നീട് മസ്‍താനി പ്രതികരിച്ചു. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മസ്‍താനി ഇക്കാര്യം അഭിപ്രായപ്പെട്ടത്.
മസ്‍താനിയുടെ വാക്കുകള്‍
ബെസ്റ്റ് ഗെയിമര്‍ ഇപ്പോള്‍ ഇല്ല. അനീഷ് എന്ന മത്സരാര്‍ഥിയുമായി അഡ്‍ജറ്റ് ചെയ്യാൻ കഴിയില്ല. ഇറിറ്റേറ്റ് ചെയ്യും. അത് ഞാൻ ഹൗസില്‍ ആളുടെ അടുത്തും ഞാൻ പറഞ്ഞിട്ടുണ്ട്. ആള് നല്ല രീതിയില്‍ സംസാരിക്കുമ്പോള്‍ നല്ല രീതിയില്‍ സംസാരിക്കും. അല്ലാതെ ഒരു പ്രത്യേകത തരം ക്യാരക്റ്റര്‍ ആണ്. പക്ഷേ 50 ദിവസത്തോളം ആള് അവിടെ പിടിച്ചുനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ച് ആള് ഗ്രൂപ്പുകളിലൊന്നും പോയിട്ടില്ല. ശരിക്കും കോമണര്‍ ആയിട്ട് തോന്നി. അങ്ങനെയാണേല്‍ പുള്ളി വിജയിക്കട്ടെ. ഈ ആഴ്‍ച വൈല്‍ഡ് കാര്‍ഡ് പോകും എന്ന് എനിക്ക് ഉറപ്പായിരുന്നു. സാബുമാൻ പോകുമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. ബിഗ് ബോസ് പ്രഷര്‍ കുക്കറാണ്. കംഫേര്‍ട് സോണില്‍ നില്‍ക്കുന്നതാണ് എനിക്ക് നല്ലത് എന്ന് എനിക്ക് മനസ്സിലായി.
മസ്‍താനി പുറത്തായ ശേഷം മോഹൻലാലിനോട് പറഞ്ഞ കാര്യങ്ങള്‍
പ്രേക്ഷകര്‍ ആഗ്രഹിച്ച് കാണണം ഞാൻ പുറത്തു പോകണം എന്ന്. ആദ്യ ആഴ്‍ചയില്‍ തന്നെ ഹൗസ്‍മേറ്റ്‍സ് എനിക്ക് നേരെ വന്നത് ഞാൻ കൂടുതല്‍ പേഴ്‍സണല്‍ കാര്യങ്ങള്‍ പറയുന്നു. പുറത്തെ കാര്യങ്ങള്‍ പറയുന്നു എന്നതിനാണ്ണ്. പക്ഷേ ഞാൻ മിസ് ലീഡ് ചെയ്യാനാണ് അവിടെ ശ്രമിച്ചത്. ബിഗ് ബോസില്‍ നില്‍ക്കുക എന്നത് വളരെ പ്രയാസമാണ്. ഭയങ്കര മെന്റല്‍ സ്‍ട്രെംഗ്‍ത് വേണം. ഞാൻ വളരെ ഹോംലി ആയിട്ടുള്ളൊരാളാണ്. ഇന്ന് ഞാൻ പോകുമെന്ന് എനിക്ക് ഉറപ്പ് ആയിരുന്നു. പുറത്തുനിന്ന് കാണുന്നതല്ല അതിന്റെ അകത്ത്. ഭയങ്കര വലിയൊരു പ്ലാറ്റ്‍ഫോം ആണ്. പ്രൊഫൈലില്‍ വരുന്ന വലിയൊരു മാറ്റമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക