
ബിഗ് ബോസില്‍ ഇന്ന് രണ്ട് എവിക്ഷനാണ് നടന്നത്. പ്രവീണാണ് ആദ്യം ഹൗസില്‍ നിന്ന് ഇന്ന് പുറത്തായത്. രണ്ടാമത് പുറത്തായ മത്സരാര്‍ഥി മസ്‍താനിയായിരുന്നു. എന്തുകൊണ്ടാവാം പുറത്തായത് എന്ന മോഹൻലാലിന്റെ ചോദ്യത്തോട് പിന്നീട് മസ്‍താനി പ്രതികരിച്ചു.
മസ്‍താനിയുടെ പ്രതികരണം
പ്രേക്ഷകര്‍ ആഗ്രഹിച്ച് കാണണം ഞാൻ പുറത്തു പോകണം എന്ന്. ആദ്യ ആഴ്‍ചയില്‍ തന്നെ ഹൗസ്‍മേറ്റ്‍സ് എനിക്ക് നേരെ വന്നത് ഞാൻ കൂടുതല്‍ പേഴ്‍സണല്‍ കാര്യങ്ങള്‍ പറയുന്നു. പുറത്തെ കാര്യങ്ങള്‍ പറയുന്നു എന്നതിനാണ്ണ്. പക്ഷേ ഞാൻ മിസ് ലീഡ് ചെയ്യാനാണ് അവിടെ ശ്രമിച്ചത്. ബിഗ് ബോസില്‍ നില്‍ക്കുക എന്നത് വളരെ പ്രയാസമാണ്. ഭയങ്കര മെന്റല്‍ സ്‍ട്രെംഗ്‍ത് വേണം. ഞാൻ വളരെ ഹോംലി ആയിട്ടുള്ളൊരാളാണ്. ഇന്ന് ഞാൻ പോകുമെന്ന് എനിക്ക് ഉറപ്പ് ആയിരുന്നു. പുറത്തുനിന്ന് കാണുന്നതല്ല അതിന്റെ അകത്ത്. ഭയങ്കര വലിയൊരു പ്ലാറ്റ്‍ഫോം ആണ്. പ്രൊഫൈലില്‍ വരുന്ന വലിയൊരു മാറ്റമാണ്.
മോഡലും അഭിനേത്രിയുമാണെങ്കിലും ആളുകൾക്ക് മസ്‍താനിയെ കൂടുതൽ പരിചയം 'വൈറൽ' അഭിമുഖങ്ങളിലെ ഇന്റർവ്യൂവർ എന്ന നിലയിലാണ്. വെറൈറ്റി മീഡിയയിലെ സെലിബ്രിറ്റി ഇന്റർവ്യൂവറായ മസ്താനി ഇതിനോടകം നിരവധി പ്രമുഖരുമായി ഇന്റർവ്യൂ നടത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുള്ള ഇന്റർവ്യൂവർമാരിൽ ഒരാളായ മസ്താനിയുമായി ബന്ധപ്പെട്ട് ചിലപ്പോഴൊക്കെ ചില വിവാദങ്ങളും ഉയർന്നുവരാറുണ്ട്. ഇന്റർവ്യൂകളിൽ വളരെ ക്യൂട്ട് ആയി ചോദ്യങ്ങൾ ചോദിക്കുന്ന, അതിഥികളെ കംഫര്‍ട്ടബിള്‍ ആക്കി വയ്ക്കാൻ ശ്രമിക്കുന്ന മസ്താനി വളരെ ബോൾഡ് ആയി സംസാരിക്കാൻ കൂടി അറിയുന്ന ആളാണ്.
എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയ മസ്‍താനിക്ക് ഇന്റര്‍വ്യൂവര്‍ എന്ന നിലയിലുള്ള ക്യൂട്ട് ഇമേജ് അധികം നിലനിര്‍ത്താനായിരുന്നില്ല. വന്നപാടെ രേണു സുധിയെ അടപടലം ആക്രമിക്കുന്ന മസ്‍താനിയെയാണ് കണ്ടത്. എന്നാല്‍ രേണു അതില്‍ വീണില്ല. തുടര്‍ന്ന് റെനയായിരുന്നു മസ്‍താനി ലക്ഷ്യംവെച്ചത്. പുറത്തെ കാര്യങ്ങളടക്കം പറഞ്ഞും ഭീഷണിപ്പെടുത്തിയുമാണ് റെനയ്ക്കുനേരെയും മസ്‍താനി ഗെയിം കളിച്ചത്. ജിസേൽ, ആര്യൻ എന്നിവരുമായി ബന്ധപ്പെട്ട് മസ്‍താനി ഉയർത്തിയ ആരോപണവും അതിന് പിന്തുണയുമായി അനുമോൾ എത്തിയതും അതിനുശേഷം നടന്ന കാര്യങ്ങളുമെല്ലാം വലിയ വിവാദങ്ങളാണ് ഉയർത്തിയത്. ആ വീക്കെന്റിൽ മസ്താനിയ്ക്ക് ശക്തമായ താക്കീത് മോഹൻലാലിൻറെ ഭാഗത്തുനിന്ന് നൽകുകയും ചെയ്‍തു.
ആദില-നൂറ എന്നിവരുമായും അവരുടെ സെക്ഷ്വല്‍ ഐഡന്റിറ്റിയുമായും ബന്ധപ്പെട്ടായിരുന്നു മസ്‍താനിയുടെ അടുത്ത നീക്കം. ലക്ഷ്മിയുമായി ചേർന്ന് വീട്ടിലെ പലരോടും മസ്താനി ഇതുമായി ബന്ധപ്പെട്ട പ്രസ്താവനകൾ നടത്തി. മസ്താനിയുമായി ബന്ധപ്പെട്ട് വീട്ടിലുണ്ടായ മറ്റൊരു പ്രധാന കാര്യം ഒനീലിനുനേരെ ഉന്നയിച്ച ആരോപണമാണ്. ഈ വിഷയവും ലക്ഷമിയുമായി ചേർന്ന് മസ്താനി ഉന്നയിക്കുകയും വലിയ പ്രശ്നങ്ങളിലേക്ക് പോകുകയും ചെയ്തു. അതേസമയം തന്റെ കയ്യിൽ നിൽക്കാത്ത തരത്തിലാണ് വിഷയം മാറുന്നതെന്ന് തിരിച്ചറിഞ്ഞ മസ്താനി ക്യാമറയോട് അപേക്ഷിച്ചത് ഇക്കാര്യങ്ങളൊന്നും ടെലികാസ്റ്റ് ചെയ്യരുത് എന്നാണ്. ബിഗ് ബോസ് ആകട്ടെ ഈ അഭ്യർത്ഥനയടക്കം സംപ്രേഷണം ചെയ്യുകയും ചെയ്‍തു. ഇതും മോഹൻലാലിന്റെ കര്‍ശനമായ താക്കീതിനിടയാക്കി. ഏതായാലും മസ്‍താനി ഇപ്പോള്‍ പുറത്തുപോയിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ