
മലയാളത്തിലെ ടിവി പ്രേക്ഷകര്‍ക്ക് മുഖവുരയുട ആവശ്യം ഇല്ലാത്ത താരമാണ് യമുന റാണി. ഒരു കാലത്ത് സിനിമ സീരിയലുകളില്‍ നിറഞ്ഞു നിന്ന താരത്തിന്‍റെ സീരിയല്‍ സിനിമ വേഷങ്ങള്‍ ശ്രദ്ധേയമാണ്. മീശമാധവന്‍, പട്ടണത്തിൽ സുന്ദരൻ തുടങ്ങിയ സിനിമകളിലും യമുന റാണി അഭിനയിച്ചിട്ടുണ്ട്. കരിയറിൽ ശ്രദ്ധിക്കപ്പെട്ട് വരികെയാണ് യമുന അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും സീരിയലിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് യമുന.
എന്നാല്‍ സീരിയല്‍ രംഗത്തെ വേഷത്തിനപ്പുറം അടുത്തിടെ യമുനയുടെ രണ്ടാം വിവാഹം ഏറെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആദ്യ വിവാഹത്തിലുള്ള രണ്ട് പെൺമക്കളുടെ പൂർണ പിന്തുണയോടെ ആണ് യമുന റാണി ബിസിനസ്കാരൻ ദേവനെ വിവാഹം കഴിച്ചത്. തന്‍റെ രണ്ടാം വിവാഹത്തിന് ശേഷം യമുന നിരവധി ടെലിവിഷൻ പരിപാടികളില്‍ തന്‍റെ രണ്ടാം വിവാഹത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു.
സെക്കന്റ് മാര്യേജ് റിസ്ക് തന്നെ ആണ്. ഒരുപാട് കെയർഫുൾ ആയി ഹാൻഡിൽ ചെയ്യേണ്ട മേഖല തന്നെയാണ്. കാരണം ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും ഇലയ്ക്ക് തന്നെയാണ് കേട് എന്ന് യമുന ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
എന്റെ തീരുമാനമാണ് എന്റെ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ട് പോവണമെന്ന്. അതിൽ വേറെ ആർക്കും ഒരു അവകാശമില്ല. നമ്മൾ പ്ലാൻ ചെയ്യുന്നത് പോലെ ലൈഫിൽ നടക്കില്ല. പ്ലാൻ ചെയ്യുന്ന ആൾ മുകളിലുണ്ട്. നമ്മൾ നിന്ന് കൊടുത്താൽ മതി രണ്ടാം വിവാഹം സംബന്ധിച്ച് യമുന പറഞ്ഞിരുന്നു. ഇത്തരത്തില്‍ ശക്തമായ നിലപാടുകളാണ് യമുനയില്‍ നിന്നും ബിഗ്ബോസ് മലയാളം സീസണ്‍ 6 പ്രതീക്ഷിക്കുന്നതും.
ഗോഡ്ഫാദറൊന്നുമില്ലാതെ യമുന റാണി എന്ന ഐഡന്റിറ്റി ഉണ്ടാക്കിയ ആളാണ് ഞാൻ എന്ന് ഉറക്കെ ഒരു അഭിമുഖത്തില്‍ പറഞ്ഞ യമുന തീര്‍ച്ചയായും ഗംഭീര ഗെയിം തന്നെ പുറത്തെടുക്കും എന്ന് കരുതാം.
യാത്രകളുടെ ഊര്‍ജ്ജവുമായി നിഷാന ബിഗ് ബോസിലേക്ക്; സീസണ്‍ 5 ലെ കോമണര്‍മാരില്‍ ഒരാള്‍
ആരൊക്കെ വരും വീട്ടിലേക്ക്: ബിഗ് ബോസ് സീസണ്‍ 6ന് ഇന്ന് ആരംഭം; കാത്തിരിക്കുന്നത് വന്‍ സര്‍പ്രൈസ്.!
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ