'കടൽ കൊമ്പനെ പോലെയായാൽ ജീവിതം എത്രയോ സുന്ദരമാണെന്ന് മനസിലാകും'; പ്രശംസിച്ച് യുവ കൃഷ്ണ

Published : Oct 30, 2026, 07:41 AM IST
Kadal Komban

Synopsis

ബിഗ് ബോസ് സീസൺ 8 മത്സരാർത്ഥിയായ ശ്രീരാജ് എന്ന 'കൊമ്പനെ' പ്രശംസിച്ച് നടൻ യുവ കൃഷ്ണ. കൊമ്പന്റെ ഉള്ളിലെ കുട്ടിത്തവും നിഷ്കളങ്കതയും തനിക്ക് ഏറെ ഇഷ്ടമാണെന്ന് യുവ പറഞ്ഞു.

ബിഗ് ബോസ് മലയാളം സീസൺ 8-ലെ മത്സരാർത്ഥിയായ 'കടൽ കൊമ്പൻ' എന്ന ശ്രീരാജിനെ തനിക്ക് ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞ് നടനും ഈ സീസണിലെ മൽസരാർത്ഥിയുമായ മൃദുലയുടെ ഭർത്താവുമായ യുവ കൃഷ്ണ. കൊമ്പന്റെ കുട്ടിത്തം തനിക്ക് ഇഷ്ടമാണെന്നും എന്നാൽ അമിതമായി ആളുകളെ വിശ്വസിക്കുന്നു എന്നതാണ് കൊമ്പന്റെ ഒരു നെഗറ്റീവ് ആയി തോന്നിയിട്ടുള്ളത് എന്നും യുവ കൃഷ്ണ പറയുന്നു. പുറമേ നിന്ന് നോക്കുന്നവർക്ക് ഭയങ്കര ജാഡയാണ് എന്നൊക്കെ തോന്നുമെങ്കിലും താനും അത്തരത്തിലുളള ഒരാൾ ആണെന്നും യുവ കൃഷ്ണ കൂട്ടിച്ചേർത്തു.

''ബിഗ്ബോസ് മലയാളം സീസൺ 8 നേഴ്സറിയാണെന്നു തോന്നുന്നത് കൊമ്പന്റെ ചില കാര്യങ്ങൾ കാണുമ്പോളാണ്. കൊമ്പന്റെ ഉള്ളിലെ ആ കുട്ടിയെ ഭയങ്കരമായി, താലോലിച്ച് അവൻ കാത്തുസൂക്ഷിക്കുന്നുണ്ട്. നമ്മളൊക്കെ പലപ്പോഴും നമ്മുടെ ഉള്ളിലുള്ള കുട്ടിയെ അടിച്ചമർത്താനാണ് ശ്രമിച്ചിട്ടുള്ളത്. പക്ഷേ, ഒരിക്കലും അതങ്ങനെ അടിച്ചമർത്തേണ്ട സാധനമല്ല. അതിന് അടിച്ചമർത്താതെ കൂടെ കൊണ്ടുനടന്നാൽ നമ്മൾ ഇപ്പോൾ ജീവിക്കുന്ന ജീവിതത്തേക്കാൾ എത്രയോ സൗന്ദര്യമാണ് ഈ ജീവിതത്തിനെന്ന് നമുക്ക് അനുഭവിച്ചറിയാൻ പറ്റും. ഞാനും അങ്ങനെ ചെയ്യുന്ന ആളാണ്. എന്നെ കാണുമ്പോൾ ആളുകൾ വിചാരിക്കും, ഭയങ്കര ജാഡയാണ് എന്നൊക്കെ. പക്ഷേ, ഞാൻ ഭയങ്കര ചൈൽഡിഷ് ആയിട്ടുള്ള ഒരാളാണ്. നല്ല കമ്പനിയായിട്ടുള്ള ആളുകളുടെയടുത്ത് ആ വൈബാണ്.

അമിതമായി ആളുകളെ വിശ്വസിക്കുന്നു എന്നതാണ് കൊമ്പന്റെ ഒരു നെഗറ്റീവ് ആയി തോന്നിയിട്ടുള്ളത്. ആദ്യം ഐശ്വര്യയെ അമിതമായി വിശ്വസിച്ചു. പിന്നീട് ഷിജിനെ വിശ്വസിച്ചു. അവരുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കാത്ത ഒരു അറ്റാക്ക് വരുമ്പോൾ അവൻ ആകെ ഡൗൺ ആയിപ്പോകും. ഐശ്വര്യയുടെ കാര്യത്തിൽ നമ്മളത് കണ്ടതാണ്'', ജിഞ്ചർ മീഡിയക്കു നൽകിയ അഭിമുഖത്തിൽ യുവ കൃഷ്ണ പറഞ്ഞു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഷിജിൻ കാല് പിടിച്ച് മാപ്പ് പറഞ്ഞിട്ടും ബിഗ് ബോസ് വീട്ടിൽ പ്രശ്നം തീർന്നില്ലേ?'; സത്യാവസ്ഥയെന്ത്?
'എനിക്ക് നിന്നെ പഴയ പോലെ കാണാനാവില്ല..'; താഷിയോട് തുറന്നടിച്ച് നേഹ