'എനിക്ക് നിന്നെ പഴയ പോലെ കാണാനാവില്ല..'; താഷിയോട് തുറന്നടിച്ച് നേഹ

Published : Oct 28, 2026, 10:55 PM IST
Neha Bigg Boss Malayalam season 8

Synopsis

ബിഗ് ബോസ് വീട്ടിൽ നേഹയും താഷിയും തമ്മിലുള്ള രഹസ്യ പ്രണയവിവാദം ഇപ്പോൾ വലിയ ചർച്ചയാകുന്നു. താഷി വേദാങ്കിയോട് ഫ്ലെർട്ട് ചെയ്തുവെന്ന മൃദുലയുടെയും വേദാങ്കിയുടെയും വെളിപ്പെടുത്തലാണ് നേഹയെ വൈകാരികമായി തളർത്തിയത്.

ബിഗ് ബോസ് വീട്ടിൽ മറ്റൊരു പ്രണയ വിവാദം കൂടി കത്തിപ്പടരുന്നു. നേഹയും താഷിയും തമ്മിലെ ബന്ധമാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിലെ ചർച്ചയവിഷയം. കഴിഞ്ഞ ദിവസം മൃദുല നേഹയോട് പോയി പറയുന്നു താഷി വേദാങ്കിയോട് ഫ്ലെർട്ട് ചെയ്യുന്നെന്ന് . അത് കേട്ട നേഹ ആകെ വിഷമിക്കുന്നു, നേരെ വേദാങ്കിയെ വിളിച്ച് സംഭവത്തിന്റെ സത്യാവസ്ഥ ചോദിക്കുന്നു . താഷി ഫ്ലെർട്ട് ചെയ്യുന്നുണ്ടെന്ന് വേദാങ്കി നേഹയോട് ഉറച്ച് പറയുന്നു . അത് കേട്ട് നേഹ പൊട്ടിക്കരയുന്നു, മൃദുല നേഹയെ ആശ്വസിപ്പിക്കുന്നു . ഒടുവിൽ നേഹ നേരിട്ട് താഷിയോട് ഇതേപ്പറ്റി ചോദിക്കുന്നു, താൻ ഒരുതരത്തിലും അങ്ങനൊന്ന് ചെയ്തിട്ടില്ലെന്ന് താഷി നേഹയോട് പറയുന്നു,

എന്നാൽ അത് വിശ്വസിക്കാൻ പ്രയാസമാണെന്ന് പറഞ്ഞ് നേഹ പ്രതികരിക്കുന്നു . ശെരി താങ്ക്യൂ ഫോർ എവെരിതിങ് എന്നും പറഞ്ഞ് താഷി എണീറ്റ് പോകുന്നു , ദേഷ്യം വന്ന നേഹ ബെഡ്റൂമിലെത്തി സാധനങ്ങൾ എറിഞ്ഞ് പൊട്ടിക്കുന്നു . എന്തൊക്കെയാണ് ഇപ്പോൾ നടന്നതെന്ന് മനസ്സിലാവാത്ത ബിഗ് ബോസ് പ്രേക്ഷകർ കണ്ണും തള്ളി ഇരിക്കുന്നു . ബിഗ് ബോസിലെ അവസാന എപ്പിസോഡ് കണ്ട് കാര്യം നേരെ പിടി കിട്ടാത്ത പ്രേക്ഷകരാണ് നിലവിലുള്ളത് . അതെന്താണെന്ന് വിശദമായൊന്ന് പറയാം .

അതായത് താഷിയുടെയും നേഹയുടെയും സംസാരത്തിന്റെ അടിസ്ഥാനത്തിൽ ഇരുവരും തമ്മിൽ പ്രണയമായിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത് . എന്നാൽ ലവ് കോമ്പോകൾ യാതൊരു മടിയുമില്ലാതെ പ്രേക്ഷകർക്ക് മുന്നിൽ ഇട്ടുകൊടുത്തിരുന്ന ബിഗ് ബോസ് നേഹ താഷി ലവ് ട്രാക്ക് കൃത്യമായി എപ്പിസോഡിൽ കാണിച്ചിട്ടില്ല . എപ്പിസോഡിലെന്നല്ല , ലൈവിലും ഈ ഭാഗങ്ങൾ കട്ട് ചെയ്ത് കളഞ്ഞിട്ടുണ്ട്. ഇരുവരും തമ്മിൽ ഫ്യൂച്ചറിനെ പറ്റി കൃത്യമായി പ്ലാൻ ചെയ്തിരുന്നെന്നും വേദാങ്കിയോട് ഫ്ലെർട്ട് ചെയ്യുന്നുണ്ടെങ്കിൽ പിന്നെ തന്നോട് പറഞ്ഞതിൽ ട്രൂ ആയ ഒന്നും ഉണ്ടായിരുന്നില്ലേ എന്നുമാണ് നേഹ ചോദിക്കുന്നത് . തനിക്ക് ഇതുവരെ ഉണ്ടായ മൂന്ന് പ്രണയങ്ങളും ഈ സെയിം പാറ്റേൺ കാരണം അവസാനിച്ചതാണെന്നും ഇനിയും വയ്യെന്നും പറഞ്ഞ് പൊട്ടിക്കരയുന്ന നേഹയെയും കാണാമായിരുന്നു.

എന്തുകൊണ്ട് ഇവരുടെ പ്രണയം ഒരു എപ്പിസോഡിൽ പോലും ബിഗ് ബോസ് കാണിച്ചില്ല , ലൈവിൽ പോലും എഡിറ്റ് ചെയ്ത് കളഞ്ഞു , മോഹൻലാൽ വന്ന വീക്കെൻഡ് എപ്പിസോഡിൽ പോലും നിലീന നോബി , ഐശ്വര്യ കൊമ്പൻ വിഷയങ്ങൾ എടുത്തിട്ടപ്പോൾ ഇക്കാര്യം ചോദിച്ചില്ല തുടങ്ങിയ ചോദ്യങ്ങളാണ് ഇപ്പോൾ ബിഗ് ബോസ് പ്രേക്ഷകർ ചോദിക്കുന്നത് . അതേസമയം താഷി വേദാങ്കിയോട് തന്നെ താൻ ഫ്ലെർട്ടിങ് നടത്തിയോ എന്ന് തുറന്ന് ചോദിക്കുന്ന ക്ലിപ്പും ഇപ്പോൾ വൈറലായിട്ടുണ്ട് . അതിൽ കൃത്യമായൊരുത്തരം വേദാങ്കി പറയുന്നില്ലെങ്കിലും തനിക്ക് ചേർന്ന ആളല്ല വേദാങ്കി എന്ന് താഷി മുഖത്ത് നോക്കി പറയുന്നതും കാണാം . എങ്കിൽ പിന്നെ മൃദുലയുടെ തന്ത്രമായിരുന്നോ നേഹയെ ഇമോഷണലി തളർത്തി ഗെയിമിൽ നിന്നും പിന്നോട്ട് വലിക്കുക എന്ന ചോദ്യവും പ്രേക്ഷകർ ചോദിക്കുന്നുണ്ട് . എന്തായാലും ബിഗ് ബോസിൽ സംഭവബഹുലമായ കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് . അടുത്ത ദിവസത്തെ എപ്പിസോഡിലെങ്കിലും കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാമെന്ന പ്രതീക്ഷയിൽ കട്ട കാത്തിരിപ്പിലാണ് ബിഗ് ബോസ് ആരാധകർ.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇതുവരെ കണ്ടതല്ല! എട്ടാം വാരം വന്‍ വീക്കിലി ടാസ്‍കുമായി ബിഗ് ബോസ്
ബിഗ് ബോസില്‍ എട്ടാം വാരം നോമിനേഷന്‍ ലിസ്റ്റില്‍ 7 പേര്‍