വിപിൻ ആറ്റ്‌ലിയും കൂട്ടരും ചേർന്നൊരുക്കുന്ന 'വട്ടമേശസമ്മേളനം' ഒക്ടോബര്‍ 25 ന്

By Web TeamFirst Published Oct 18, 2019, 2:45 PM IST
Highlights

നൗഫസ് നൗഷാദ് സംവിധാനം ചെയ്ത മാനിയാക്ക്, വിപിൻ ആറ്റ്ലി ഒരുക്കിയ പ്ർർ, വിജീഷ് എ സി ഒരുക്കിയ സൂപ്പർ ഹീറോ, സാജു നവോദയയുടെ കറിവേപ്പില, സാഗർ അയ്യപ്പൻ സംവിധാനം ചെയ്ത ദൈവം നമ്മോടു കൂടെ,എന്നിവയാണ് ചിത്രങ്ങൾ. 
 

ഹോംലി മീൽസ്, ബെൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വിപിൻ ആറ്റ്‌ലിയുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന ആക്ഷേപ ഹാസ്യ ചിത്രം ഒക്ടോബർ 25 ന് തീയറ്ററുകളിൽ എത്തും. 'വട്ടമേശസമ്മേളനം' എന്നാണ് ചിത്രത്തിൻറെ പേര്. അഞ്ച് സംവിധായകരുടെ അഞ്ച് ചിത്രങ്ങൾ ഉൾക്കൊള്ളിച്ചാണ് 'വട്ടമേശസമ്മേളനം' ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

 

നൗഫസ് നൗഷാദ് സംവിധാനം ചെയ്ത മാനിയാക്ക്, വിപിൻ ആറ്റ്ലി ഒരുക്കിയ പ്ർർ, വിജീഷ് എ സി ഒരുക്കിയ സൂപ്പർ ഹീറോ, സാജു നവോദയയുടെ കറിവേപ്പില, സാഗർ അയ്യപ്പൻ സംവിധാനം ചെയ്ത ദൈവം നമ്മോടു കൂടെ,എന്നിവയാണ് ചിത്രങ്ങൾ. 

കലിംഗ ശശി, സാജു നവോദയ (പാഷാണം ഷാജി), അഞ്ജലി നായര്‍, കെ.ടി.എസ്.പടന്നയില്‍, മോസസ് തോമസ്, മെറീന മൈക്കിള്‍, ഡൊമിനിക് തൊമ്മി, സംവിധായകരായ ജിബു ജേക്കബ്, ജൂഡ് ആന്റണി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എംസിസി സിനിമ കമ്പനിയുടെ ബാനറില്‍ അമരേന്ദ്രന്‍ ബൈജുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

പഴയ ഹിന്ദി സിനിമ പേരിനോട് സാമ്യം തോന്നിക്കുന്ന ജഗ്ഗുഭായി ഖുറാന സാബ് എന്ന ബാനറിലാണ് ചിത്രം 
പുറത്തിറങ്ങുന്നത്. കാണേണ്ടവര്‍ റിലീസിന്റെ അന്നു തന്നെ കാണുക, കാരണം പിറ്റേന്ന് പടം ഉണ്ടാകുമെന്ന് യാതൊരു ഉറപ്പുമില്ല എന്ന് എഴുതിയ പോസ്റ്റർ ശ്രദ്ധ നേടിയിരുന്നു. 
 

click me!