സിനിമാ, എന്‍റര്‍ടെയ്ന്‍‍മെന്‍റ് മേഖലകളിൽ പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനായി '22 ഫ്രെയിംസ്' എന്ന പുതിയ ടാലന്‍റ് മാനേജ്‌മെന്‍റ്, കാസ്റ്റിം​ഗ് ഏജൻസി പ്രവർത്തനം ആരംഭിച്ചു

സിനിമാ, എന്റർടെയ്ൻമെന്റ് മേഖലകളിൽ കഴിവുള്ളവരെ കണ്ടെത്തുന്നതിനും അവർക്ക് അനുയോജ്യമായ അവസരങ്ങൾ ഒരുക്കുന്നതിനുമായി പുതിയ ടാലന്റ് മാനേജ്‌മെന്റ്, കാസ്റ്റിം​ഗ് ഏജൻസിയായ 22 ഫ്രെയിംസ് പ്രവർത്തനം ആരംഭിച്ചു. ടാലന്റ് മാനേജ്‌മെന്റും കാസ്റ്റിം​ഗും ഒരേ കുടക്കീഴിൽ കൊണ്ടുവരുന്ന ഏജൻസിയാണ് 22 ഫ്രെയിംസ്. പുതുമുഖങ്ങൾക്കും നിലവിൽ ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്കും കൂടുതൽ അവസരങ്ങളും പ്രൊഫഷണൽ പിന്തുണയും ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഇന്ത്യൻ എന്റർടെയ്ൻമെന്റ് മേഖലയിലെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കാനാണ് 22 ഫ്രെയിംസ് ലക്ഷ്യമിടുന്നത്. അഭിനേതാക്കളെയും മറ്റ് പ്രതിഭകളെയും സിനിമാ പ്രവർത്തകർ, നിർമ്മാണ കമ്പനികൾ, ഒടിടി പ്ലാറ്റ്‌ഫോമുകൾ, ബ്രാൻഡുകൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രൊഫഷണൽ സംവിധാനമൊരുക്കുകയാണ് ഏജൻസിയുടെ ലക്ഷ്യം. കലാകാരന്മാരുടെ ദീർഘകാല പ്രാതിനിധ്യത്തിനൊപ്പം വിവിധ പ്രോജക്ടുകൾക്കായുള്ള കാസ്റ്റിങ് പ്രവർത്തനങ്ങളും ഏജൻസി ഏറ്റെടുക്കും.

സാധാരണയായി ടാലന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങൾ കലാകാരന്മാരുടെ കരിയർ വളർച്ചയ്ക്കും പ്രൊഫഷണൽ പ്രാതിനിധ്യത്തിനുമാണ് പ്രാധാന്യം നൽകുന്നത്. അതേസമയം, ഓരോ പ്രോജക്ടിനും അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തുന്നതിലാണ് കാസ്റ്റിം​ഗ് ഏജൻസികളുടെ ശ്രദ്ധ. ഈ രണ്ട് സേവനങ്ങളും ഒരുമിച്ച് ലഭ്യമാക്കുന്നതിലൂടെ നിലവിൽ പ്രവർത്തിക്കുന്ന കലാകാരന്മാർക്ക് മികച്ച പ്രൊഫഷണൽ പിന്തുണ നൽകുന്നതിനൊപ്പം പുതിയ പ്രതിഭകളെ കണ്ടെത്തി അവർക്ക് അനുയോജ്യമായ അവസരങ്ങളിലേക്ക് എത്തിക്കാനും 22 ഫ്രെയിംസ് ലക്ഷ്യമിടുന്നു. സജീവമായ പ്രൊഡക്ഷൻ സംവിധാനവുമായുള്ള ബന്ധം കണ്ടെത്തുന്ന പ്രതിഭകൾക്ക് സിനിമാ പ്രോജക്ടുകളിലേക്കും വ്യവസായത്തിലെ കൂടുതൽ അവസരങ്ങളിലേക്കും എത്താനുള്ള വഴിയൊരുക്കുകയും ചെയ്യും.

പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും (യുഎംഎഫ്) ചേർന്ന് നിർമിക്കുന്ന ഉണ്ണി മുകുന്ദന്റെ ആദ്യ സംവിധാന ചിത്രവുമായുള്ള സഹകരണത്തോടെയാണ് 22 ഫ്രെയിംസ് എൽഎൽസി പ്രവർത്തനമാരംഭിക്കുന്നത്. സംരംഭത്തിന്റെ തുടക്കത്തോടനുബന്ധിച്ച് പ്രത്യേകം തയ്യാറാക്കിയ വീഡിയോ സന്ദേശത്തിലൂടെ നടനും സംവിധായകനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദൻ 22 ഫ്രെയിംസിന് പിന്തുണയും ആശംസകളും അറിയിച്ചു. 22 ഫ്രെയിംസിന്റെ മാനേജിം​ഗ് പാർട്ണറും മാർക്കറ്റിം​ഗ് ആൻഡ് കമ്യൂണിക്കേഷൻസ് സ്ഥാപനമായ സ്റ്റോറീസ് സോഷ്യലിന്റെ സ്ഥാപകയുമായ ഡോ. സംഗീത ജനചന്ദ്രനും പുതിയ സംരംഭത്തിന്റെ ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും പങ്കുവെച്ചു.

കഴിവുള്ളവർക്ക് ശരിയായ വേദിയും അവസരങ്ങളും ലഭിക്കേണ്ടത് പ്രധാനമാണെന്നും പുതിയ ആശയങ്ങൾക്കും പ്രതിഭകൾക്കും മുന്നോട്ടുള്ള വഴിയൊരുക്കാൻ 22 ഫ്രെയിംസിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. പ്രതിഭകൾക്ക് ശരിയായ പ്രാതിനിധ്യവും അർഹമായ അവസരങ്ങളും ലഭ്യമാക്കുന്നതിനൊപ്പം വ്യവസായ മേഖലയുമായി മികച്ച ബന്ധങ്ങൾ സ്ഥാപിക്കാനും 22 ഫ്രെയിംസ് ലക്ഷ്യമിടുന്നതായി ഡോ. സംഗീത ജനചന്ദ്രൻ പറഞ്ഞു. കേവലം ഒരു ടാലന്റ് ഏജൻസി എന്നതിലുപരി, പ്രതിഭകളെ കണ്ടെത്തി പിന്തുണച്ച് അവർക്ക് പുതിയ അവസരങ്ങളിലേക്ക് വഴിയൊരുക്കുന്ന സംവിധാനമായി 22 ഫ്രെയിംസിനെ വളർത്തിയെടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഓഡിഷൻ നടപടികൾ, തിരഞ്ഞെടുപ്പ്, പ്രൊഫഷണൽ കരാറുകൾ തുടങ്ങി പ്രവർത്തനത്തിന്റെ ഓരോ ഘട്ടത്തിലും വ്യക്തതയും സുതാര്യതയും ഉറപ്പാക്കുന്നതിനാണ് 22 ഫ്രെയിംസ് പ്രാധാന്യം നൽകുന്നത്. കലാകാരന്മാർക്ക് സംശയങ്ങളും പരാതികളും അറിയിക്കുന്നതിനും ആവശ്യമായ പിന്തുണ ലഭിക്കുന്നതിനും വ്യക്തമായ ആശയവിനിമയ സംവിധാനവും ഏജൻസി ഒരുക്കും. ഉത്തരവാദിത്തത്തോടെയുള്ള പ്രവർത്തനരീതിയിലൂടെ കൂടുതൽ പ്രൊഫഷണലും എല്ലാവർക്കും പ്രാപ്യവുമായ ടാലന്റ് ഇക്കോസിസ്റ്റം രൂപപ്പെടുത്തുകയാണ് ലക്ഷ്യം. പ്രതിഭകളെ കണ്ടെത്തുന്നതിനും അവരെ പരിപോഷിപ്പിക്കുന്നതിനും സിനിമാ, എന്റർടെയ്ൻമെന്റ് മേഖലയിലെ അവസരങ്ങളുമായി ബന്ധിപ്പിക്കുന്നതിനും പ്രാധാന്യം നൽകിക്കൊണ്ട് ഇന്ത്യൻ വിനോദ വ്യവസായത്തിൽ പുതിയ സാധ്യതകൾ തുറക്കാനാണ് 22 ഫ്രെയിംസ് ലക്ഷ്യമിടുന്നത്.

22 ഫ്രെയിംസിനെക്കുറിച്ച്

22 ഫ്രെയിംസ് എൽഎൽസി ഇന്ത്യൻ എന്റർടെയ്ൻമെന്റ്, മീഡിയ മേഖലകളിൽ ടാലന്റ് മാനേജ്‌മെന്റ്, കാസ്റ്റിങ് സേവനങ്ങൾ നൽകുന്ന സ്ഥാപനമാണ്. സിനിമാ പ്രവർത്തകർ, നിർമാണ കമ്പനികൾ, ഒടിടി പ്ലാറ്റ്‌ഫോമുകൾ, ബ്രാൻഡുകൾ എന്നിവർക്കായി കാസ്റ്റിങ് സേവനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം അഭിനേതാക്കളെയും മറ്റ് പ്രതിഭകളെയും കണ്ടെത്തി പ്രൊഫഷണലായി പ്രതിനിധീകരിക്കുകയും ചെയ്യുന്നു. പ്രതിഭകളെ കണ്ടെത്തുന്നതിനും അവർക്ക് മികച്ച പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും സുതാര്യമായ പ്രവർത്തനരീതി പിന്തുടരുന്നതിനുമാണ് സ്ഥാപനം പ്രാധാന്യം നൽകുന്നത്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming