ബോളിവുഡിലെ അത്ഭുത ചിത്രത്തിലെ നായകന്‍ പറയുന്നു; ഈ വര്‍ഷത്തെ എന്‍റെ പ്രിയപ്പെട്ട സിനിമ മലയാളത്തില്‍ നിന്ന്.!

Published : May 06, 2024, 10:36 AM IST
 ബോളിവുഡിലെ അത്ഭുത ചിത്രത്തിലെ നായകന്‍ പറയുന്നു; ഈ വര്‍ഷത്തെ എന്‍റെ പ്രിയപ്പെട്ട സിനിമ മലയാളത്തില്‍ നിന്ന്.!

Synopsis

വിധു വിനോദ് ചോപ്രയുടെ വന്‍ ഹിറ്റായ 12ത്ത് ഫെയില്‍ എന്ന ചിത്രത്തില്‍ തകർപ്പൻ പ്രകടനത്തിലൂടെ ബോളിവുഡില്‍ കൈയ്യടി നേടിയ നടനാണ് വിക്രാന്ത് മാസി

മുംബൈ: ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് ഇപ്പോൾ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. ചിത്രം മലയാള സിനിമ ചരിത്രത്തില്‍ തിയേറ്ററുകളിൽ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ്.  ഇപ്പോൾ ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ് ചിത്രം. ഡിജിറ്റൽ പ്രീമിയറിന് ശേഷം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചിത്രത്തിന് മറ്റ് ഭാഷകളില്‍ നിന്നടക്കം വന്‍ പ്രശംസയാണ് നേടുന്നത്. 

വിധു വിനോദ് ചോപ്രയുടെ വന്‍ ഹിറ്റായ 12ത്ത് ഫെയില്‍ എന്ന ചിത്രത്തില്‍ തകർപ്പൻ പ്രകടനത്തിലൂടെ ബോളിവുഡില്‍ കൈയ്യടി നേടിയ നടൻ വിക്രാന്ത് മാസി ഈ വർഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട സിനിമ കണ്ടുവെന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് കണ്ട ശേഷം പറഞ്ഞിരിക്കുന്നത്. ഇത് അദ്ദേഹം തന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍റിലില്‍ പങ്കുവച്ചിട്ടുണ്ട്.

വിക്രാന്ത് മാസി  ഔദ്യോഗിക ഹാൻഡിൽ ഇട്ട പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്. ' എല്ലാവരെയും പോലെ ഞാനും മഞ്ഞുമ്മേൽ ബോയ്സ് കണ്ടിരുന്നു. ഈ സിനിമ എന്‍റെ മനസില്‍ ഒരിക്കലും വിട്ടുകൊടുക്കരുത് എന്ന ബോധ്യം ശക്തിപ്പെടുത്തി' എന്നാണ്.

ചിത്രം തിയേറ്ററിൽ റിലീസ് ചെയ്ത് 73 ദിവസത്തിന് ശേഷമാണ് ഡിജിറ്റലായി പ്രദർശനത്തിന് എത്തുന്നത്. ഈ വർഷം ഫെബ്രുവരി 22 ന് ബിഗ് സ്‌ക്രീനുകളിൽ എത്തിയ ചിത്രം തിയേറ്ററുകളിൽ വൻ വിജയം നേടി. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നതനുസരിച്ച് ലോകമെമ്പാടുമായി 240.59 കോടി രൂപ നേടി. മലയാളത്തിലെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമാണ് ഇത്. 

ജാന്‍ എ മന്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ചിത്രീകരണ സമയത്തേ അത്യാവശ്യം പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആയിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. ഒരു അഭിമുഖത്തില്‍ ചിത്രം മലയാള സിനിമയുടെ സീന്‍ മാറ്റുമെന്ന് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ കൂടിയായ സുഷിന്‍ ശ്യാം പറഞ്ഞത് വന്‍ പബ്ലിസിറ്റി നല്‍കി. 

എന്നാല്‍ ചിത്രം ഏത് ഗണത്തില്‍ പെടുന്ന ചിത്രമാണെന്ന് പ്രേക്ഷകര്‍ക്ക് അറിവുണ്ടായിരുന്നില്ല. റിലീസിന് മുന്‍പായെത്തിയ ട്രെയ്‍ലറിലൂടെയാണ് ഇതൊരു സര്‍വൈവല്‍ ത്രില്ലര്‍ ആണെന്നും യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണെന്നുമൊക്കെ പ്രേക്ഷകര്‍ അറിയുന്നത്. പിന്നീടങ്ങോട്ട് ചിത്രത്തിന് മികച്ച ഹൈപ്പ് ലഭിച്ചു. 

ആവേശം കണ്ട ആവേശം പങ്കിട്ട് നടി മൃണാല്‍; ഷെയര്‍ ചെയ്ത് നസ്രിയ; ഇത്ര ആവേശം വേണോയെന്ന് സോഷ്യല്‍ മീഡിയ

'ടൈറ്റാനിക്കിലെ ദുരന്ത നായകനായ ക്യാപ്റ്റന്‍': നടന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു
 

PREV
Read more Articles on
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും