ആവേശം കണ്ട ആവേശം പങ്കിട്ട് നടി മൃണാല്‍; ഷെയര്‍ ചെയ്ത് നസ്രിയ; ഇത്ര ആവേശം വേണോയെന്ന് സോഷ്യല്‍ മീഡിയ

Published : May 06, 2024, 08:55 AM IST
ആവേശം കണ്ട ആവേശം പങ്കിട്ട് നടി മൃണാല്‍; ഷെയര്‍ ചെയ്ത് നസ്രിയ; ഇത്ര ആവേശം വേണോയെന്ന് സോഷ്യല്‍ മീഡിയ

Synopsis

ഫഹദ് അവതരിപ്പിച്ച രംഗണ്ണനെ തീയറ്ററുകളില്‍ മാത്രമല്ല, റീലുകളിലും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അതേ സമയം ഗ്ലോബല്‍ ചാര്‍ട്ടുകളില്‍പ്പോലും മുന്‍പന്തിയിലാണ് ആവേശത്തിലെ ഗാനങ്ങള്‍. 

കൊച്ചി: മലയാള ചിത്രങ്ങളില്‍ വിഷു വിന്നറാണ് ആവേശം. ജിത്തു മാധവ് സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. 150 കോടിയിലേക്ക് ചിത്രത്തിന്‍റെ കളക്ഷന്‍ അടുക്കുകയാണ്. 

ഫഹദ് അവതരിപ്പിച്ച രംഗണ്ണനെ തീയറ്ററുകളില്‍ മാത്രമല്ല, റീലുകളിലും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അതേ സമയം ഗ്ലോബല്‍ ചാര്‍ട്ടുകളില്‍പ്പോലും മുന്‍പന്തിയിലാണ് ആവേശത്തിലെ ഗാനങ്ങള്‍. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്. 

ചിത്രത്തെ പുകഴ്ത്തി ഇപ്പോള്‍ ഒരു പ്രമുഖ നടി കൂടി രംഗത്ത് എത്തിയിരിക്കുകയാണ് മൃണാല്‍ താക്കൂറാണ് തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആവേശത്തിന്‍റെ ആവേശം പങ്കുവച്ചത്. സീത രാമം പോലുള്ള ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മൃണാല്‍. സാമന്ത, നയന്‍താര എന്നിവര്‍ക്ക് പിന്നാലെ ആവേശത്തെ പിന്തുണയ്ക്കുന്ന പ്രധാന നടിയാണ്. 

ചിത്രത്തില്‍ ഫഹദിന്‍റെ രംഗയും അതിലെ പ്രധാന വേഷത്തില്‍ എത്തുന്ന വിദ്യാര്‍ത്ഥികളും കണ്ടുമുട്ടുന്ന സീനിന്‍റെ മുപ്പത് സെക്കന്‍റാണ് നടി ഇന്‍സ്റ്റ സ്റ്റോറിയായി ഇട്ടിരിക്കുന്നത്. എന്തൊരു ചിത്രമാണ് തീര്‍ച്ചയായും എല്ലാവരും കാണേണ്ട പടം എന്നാണ് മൃണാല്‍ ഫഹദ്, സംവിധായകന്‍ ജിത്തു, നസ്രിയ എന്നിവരെ ടാഗ് ചെയ്ത് പറഞ്ഞിരിക്കുന്നത്. 

ഇതേ സ്റ്റോറി നസ്രിയ തന്‍റെ സ്റ്റോറിയായി ഷെയര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് സിനിമ പ്രേമികള്‍ക്കിടയില്‍ ഭിന്ന അഭിപ്രായം ഉയരുന്നുണ്ട്. തീയറ്ററില്‍ നിന്നും ക്ലിപ്പ് ഷൂട്ട് ചെയ്യാന്‍ പാടില്ലെന്ന് എല്ലാവരെയും ഉപദേശിക്കുന്ന സിനിമക്കാര്‍ തന്നെ അത് ചെയ്താല്‍ എന്താകും സ്ഥിതിയെന്നാണ് പലരും ചോദിക്കുന്നത്. 30 സെക്കന്‍റ് തീയറ്റര്‍ ക്ലിപ്പ് നിര്‍മ്മാതാവ് തന്നെ ഷെയര്‍ ചെയ്തതിന്‍റെ പിന്നിലെ ധാര്‍മ്മികതയും പലരും ചോദ്യം ചെയ്യുന്നു.

അതേ സമയം സിനിമ പ്രമോഷന് വേണ്ടിയാണ് ഇത് ചെയ്തതെന്നും അതില്‍ തെറ്റില്ലെന്നുമാണ് നിര്‍മ്മാതാവിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. അവര്‍ക്ക് പ്രശ്നമില്ലെങ്കില്‍ എന്താണ് പ്രേക്ഷകര്‍ക്ക് പ്രശ്നം എന്നാണ് ഇവര്‍ ചോദിക്കുന്നത്. എന്തായാലും ആവേശം സിനിമ താരങ്ങള്‍ക്കിടയില്‍ ആവേശമായി മാറുന്നു എന്നാണ് വിവരം. 

'ചിരിക്കാം പൊട്ടിച്ചിരിക്കാം', നഷ്ടമായത് 'എന്റെ ഹീറോയെ', ആ വിയോഗത്തിന് ശേഷം വീണ്ടും സജീവമാകാൻ സുജിത

"ചെയ്ത മൂന്ന് സിനിമകളിലും ടോക്സിക് കാമുകൻ, ഒന്നില്‍ വില്ലനും" അഭിനയ മോഹത്തെക്കുറിച്ച് വെങ്കിടേഷ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക