ടൈറ്റില്‍ കഥാപാത്രം ഈ കാര്‍; '1744 വൈറ്റ് ആള്‍ട്ടോ' വരുന്നു

Published : Nov 15, 2022, 12:35 PM IST
ടൈറ്റില്‍ കഥാപാത്രം ഈ കാര്‍; '1744 വൈറ്റ് ആള്‍ട്ടോ' വരുന്നു

Synopsis

ഷറഫുദ്ധീൻ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം നർമ്മത്തിനും ആക്ഷേപഹാസ്യത്തിനും പ്രാധാന്യം നൽകുന്ന ഒന്നാണ്

ടൈറ്റില്‍ പ്രഖ്യാപനം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് 1744 വൈറ്റ് ആള്‍ട്ടോ. തിങ്കളാഴ്ച നിശ്ചയം എന്ന ശ്രദ്ധേയ ചിത്രത്തിനു ശേഷം സെന്ന ഹെഗ്ഡേയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രം എന്നതും ഈ പ്രോജക്റ്റിന് ശ്രദ്ധ നേടിക്കൊടുത്ത ഘടകമാണ്. ഇപ്പോഴിതാ ചിത്രം തിയറ്ററുകളിലെത്താന്‍ ഏതാനും ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. നവംബര്‍ 18 ന് ആണ് 1744 വൈറ്റ് ആള്‍ട്ടോയുടെ തിയറ്റര്‍ റിലീസ്.

പേര് സൂചിപ്പിക്കുന്ന പോലെ വെള്ള നിറത്തിലുള്ള ഒരു ആൾട്ടോ കാറാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രം. ഷറഫുദ്ധീൻ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം നർമ്മത്തിനും ആക്ഷേപഹാസ്യത്തിനും പ്രാധാന്യം നൽകുന്ന ഒന്നാണ്. ഷറഫുദ്ധീൻ ഇതുവരെ ചെയ്യാത്ത തരത്തില്‍, വളരെ വ്യത്യസ്ത കഥാപാത്രമായിരിക്കും ഇത്. ഒപ്പം കഥയുടെ പരിസരവും സന്ദർഭങ്ങളും വ്യത്യസ്തത നിറഞ്ഞതാണെന്ന് നേരത്തെ പുറത്തെത്തിയ ടീസര്‍ വ്യക്തമാക്കുന്നുണ്ട്. 

 

കാഞ്ഞങ്ങാട് പശ്ചാത്തലമാകുന്ന ചിത്രത്തിൽ വിൻസി അലോഷ്യസ്, രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന്, അരുൺ കുര്യന്‍, സ്മിനു സിജോ, ആര്യ സലിം, ആനന്ദ് മന്മഥൻ, സജിൻ ചെറുകയിൽ, ആർ ജെ നിൽജ, രഞ്ജി കാങ്കോൽ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. കബിനി ഫിലിംസിന്റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. 

ALSO READ : 'കാത്തിരിപ്പ് അവസാനിക്കുന്നു'; 'ഗോള്‍ഡ്' ഡിസംബറില്‍ എത്തുമെന്ന് ബാബുരാജ്

എഡിറ്റിംഗ് ഹരിലാല്‍ കെ രാജീവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അമ്പിളി പെരുമ്പാവൂര്‍, സംഗീതം മുജീബ് മജീദ്, സൗണ്ട് ഡിസൈന്‍ നിക്സണ്‍ ജോര്‍ജ്, കലാസംവിധാനം വിനോദ് പട്ടണക്കാടന്‍, ഉല്ലാസ് ഹൈദൂര്‍, വസ്ത്രാലങ്കാരം മെല്‍വിന്‍ ജോയ്, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്, സ്റ്റില്‍സ് രോഹിത്ത് കൃഷ്‍ണന്‍, കണ്‍സെപ്റ്റ് ആര്‍ട്ട്, പോസ്റ്റേഴ്സ് പവി ശങ്കര്‍ (സര്‍ക്കാസനം). 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'കാശുണ്ടാക്കാനാണ് അനുമോളുടെ കൂടെ നടക്കുന്നതെന്ന് പറയുന്നവരോട്'; പ്രതികരണവുമായി ആതിര മാധവ്
കല്യാണത്തിനു ശേഷം ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം; പുതിയ വിശേഷം പങ്കുവെച്ച് രാഹുലും ശ്രീവിദ്യയും