ഗ്ലോബല്‍ മലയാളം സിനിമയുടെ രണ്ട് ചിത്രങ്ങള്‍ വരുന്നു

Published : Feb 18, 2025, 11:05 PM IST
ഗ്ലോബല്‍ മലയാളം സിനിമയുടെ രണ്ട് ചിത്രങ്ങള്‍ വരുന്നു

Synopsis

ചിത്രീകരണം ചിങ്ങം ഒന്നിന് ആരംഭിക്കും

മലയാളത്തിലെ പ്രമുഖ താരങ്ങളെയും പുതുമുഖങ്ങളെയും അണിനിരത്തി രണ്ട് പുതിയ മലയാള ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു. ചിത്രത്തിന്റെ ടൈറ്റിൽ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സിനിമകളുടെ ടൈറ്റിൽ കൊച്ചിയിലാണ് റീലീസ് ചെയ്തത്. ഡെഡിക്കേഷൻ എന്ന സിനിമയുടെ  ടൈറ്റില്‍ പോസ്റ്റർ  ചലച്ചിത്ര താരം മെറീന മൈക്കിളും രണ്ടാമത്തെ ചിത്രമായ 'എയ്ഞ്ചൽസ് ആന്‍ഡ് ഡെവിൾസ്' എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ചലച്ചിത്ര താരം മാല പാർവതിയും പ്രകാശനം ചെയ്തു.

ഓസ്ട്രേലിയയിലും കേരളത്തിലും ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന നടനും എഴുത്തുകാരനും നിര്‍മ്മാതാവും സംവിധായകനും ഗ്ലോബല്‍ മലയാളം സിനിമ ചെയര്‍മാനുമായ ജോയ് കെ മാത്യു ചിത്രങ്ങൾ സംവിധാനം ചെയ്യും. കേരളത്തിന് പുറത്തും വിദേശ നാടുകളിലും ജീവിക്കുന്ന, പരിമിതമായ അവസരങ്ങള്‍ മാത്രമുള്ള സിനിമ- ടെലിവിഷന്‍ കലാകാരന്മാര്‍ക്ക് തങ്ങളുടെ കഴിവ് പ്രകടമാക്കാനുള്ള വേദിയാണ് ഗ്ലോബല്‍ മലയാളം സിനിമ. പുതിയ ചിത്രങ്ങളുടെ ചിത്രീകരണം ചിങ്ങം ഒന്നിന് ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ALSO READ : സംവിധാനം അനുറാം; 'മറുവശം' 28 ന് തിയറ്ററുകളില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ