ഈ വർഷത്തെ തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 'നാരായണീന്‍റെ മൂന്നാണ്‍മക്കളിലെ' പ്രകടനത്തിന് ജോജു ജോര്‍ജ് മികച്ച നടന്‍

തിക്കുറിശ്ശി സുകുമാരൻ നായരുടെ സ്മരണാർത്ഥം നൽകുന്ന ഈ വർഷത്തെ തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എക്കോയാണ് മികച്ച ചിത്രം. നാരായണീന്‍റെ മൂന്നാണ്‍മക്കളിലെ പ്രകടനത്തിന് ജോജു ജോര്‍ജിനാണ് മികച്ച നടനുള്ള പുരസ്കാരം. പൊന്മാനിലെ പ്രകടനത്തിലൂടെ ലിജോ മോള്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ബാലചന്ദ്രമേനോൻ, ഗോകുലം ഗോപാലൻ, എം ജി ശ്രീകുമാർ, സോഹൻ റോയ് എന്നിവർക്ക് പ്രത്യേക പുരസ്‌കാരങ്ങൾ നൽകി ആദരിക്കും.

​പ്രധാന പുരസ്‌കാരങ്ങൾ

​മികച്ച ചിത്രം: എക്കോ

​മികച്ച നടൻ: ജോജു ജോർജ് (ചിത്രം: നാരായണീന്റെ മൂന്ന് ആൺമക്കൾ)

​മികച്ച നടി: ലിജോ മോൾ (ചിത്രം: പൊന്മാൻ)

​മികച്ച സംവിധായകൻ: അരുൺ ബോസ് (ചിത്രം: മിണ്ടിയും പറഞ്ഞും)

​മികച്ച തിരക്കഥ: ബാഹുൽ രമേഷ് (ചിത്രം: എക്കോ)

​മികച്ച ഛായാഗ്രഹണം: നിമിഷ് രവി (ചിത്രം: ലോക ചാപ്റ്റർ 1 ചന്ദ്ര)

​ജനപ്രിയ പുരസ്‌കാരങ്ങൾ:

​ജനപ്രിയ സിനിമ: രേഖാചിത്രം

​ജനപ്രിയ നടൻ: നിവിൻ പോളി (ചിത്രം: സർവ്വം മായ)

​ജനപ്രിയ നടി: റിയാ ഷിബു (ചിത്രം: സർവ്വം മായ)

​ജനപ്രിയ സംവിധായകൻ: അഖിൽ സത്യൻ (ചിത്രം: സർവ്വം മായ)

​സംഗീതം:

​മികച്ച ഗാനരചന: കൈതപ്രം ദാമോദരൻ നമ്പൂതിരി (ചിത്രം: നരിവേട്ട)

​മികച്ച സംഗീത സംവിധായകൻ: ജേക്സ് ബിജോയ് (ചിത്രം: തുടരും)

​മികച്ച ഗായകൻ: ജോബ് കുര്യൻ (ചിത്രം: എമ്പുരാൻ)

​മികച്ച ഗായിക: മഞ്ജരി (ചിത്രം: ഈ വലയം)

​മികച്ച പശ്ചാത്തല സംഗീതം: മുജീബ് മജീദ് (ചിത്രങ്ങൾ: കളങ്കാവൽ, രേഖാചിത്രം)

​മറ്റ് പുരസ്‌കാരങ്ങൾ:

​മികച്ച സ്വഭാവ നടൻ: വിനീത് (എക്കോ)

​മികച്ച സ്വഭാവനടി: സരിൻ ഷിഹാബ് (രേഖാചിത്രം)

​മികച്ച സഹനടൻ: സജിൻ ഗോപു (പൊന്മാൻ)

​മികച്ച സഹനടി: മഞ്ജു പിള്ള (പ്രിൻസ് & ഫാമിലി)

​സ്പെഷ്യൽ ജൂറി പുരസ്‌കാരം: ബിയന മോമിൻ (എക്കോ)

​ബേബി മാത്യു സോമതീരം (ചെയർമാൻ), ബാലു കിരിയത്ത്, ടി.പി. ശാസ്തമംഗലം, രാജൻ വി പൊഴിയൂർ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡുകൾ നിർണ്ണയിച്ചത്. ഏപ്രിൽ 4-ന് പുനലൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

Asianet News Live | Kerala Breaking News | Malayalam Live News | HD News Streaming