'പാട്രിയറ്റ്' 19-ാമത്; ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തി എത്തുന്ന ചിത്രം ഏത്?

Published : Jan 16, 2026, 07:16 PM IST
20 most anticipated indian movies of 2026 by imdb patriot mohanlal mammootty

Synopsis

2026-ൽ ഏറ്റവും കാത്തിരിപ്പ് ഉയർത്തുന്ന 20 ഇന്ത്യൻ സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ട് ഐഎംഡിബി

ഇന്ത്യന്‍ സിനിമ അതിന്‍റെ വിപണി വളര്‍ത്തുന്ന വര്‍ഷങ്ങളാണ് ഇത്. നേട്ടമുണ്ടാക്കിയ 2025 ന് ശേഷം പുതുവര്‍ഷത്തിലേക്ക് എത്തുമ്പോള്‍ വിവിധ ഭാഷകളിലായി പ്രേക്ഷകരെ തേടി ഈ വര്‍ഷം നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ എത്താനുണ്ട്. എന്നാല്‍ റിലീസിന് മുന്‍പ് അതില്‍ ഏറ്റവും ജനപ്രീതി ഏതൊക്കെ ചിത്രങ്ങള്‍ക്ക് ആയിരിക്കും? ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തി എത്തുന്ന 20 സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ഐഎംഡിബി. സിനിമാ പ്രേമികളുടെ സജീവ പങ്കാളിത്തമുള്ള ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആണ് ഐഎംഡിബി. തങ്ങള്‍ക്ക് സ്ഥിരമായി ഏറ്റവുമധികം പേജ് വ്യൂസ് ലഭിച്ച ചിത്രങ്ങളുടെ പട്ടികയാണ് അവര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഒരേയൊരു മലയാള ചിത്രം പാട്രിയറ്റ് ആണ്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ലിസ്റ്റില്‍ 19-ാം സ്ഥാനത്ത് ആണ്. ഷാഹിദ് കപൂറിനെ നായകനാക്കി വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്യുന്ന ഓ റോമിയോ ആണ് ലിസ്റ്റിലെ 20-ാം ചിത്രം. പഠാന്‍ ടീം- ഷാരൂഖ് ഖാനും സിദ്ധാര്‍ഥ് ആനന്ദും വീണ്ടും ഒന്നിക്കുന്ന കിംഗ് ആണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. രണ്‍ബീര്‍ കപൂറിനെ നായകനാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ പാര്‍ട്ട് 1 ആണ് രണ്ടാം സ്ഥാനത്ത്. സെന്‍സര്‍ പ്രശ്നങ്ങളെത്തുടര്‍ന്ന് റിലീസ് മുടങ്ങിയ വിജയ് ചിത്രം ജനനായകനാണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത്. ലവ് ഇന്‍ഷുറന്‍സ് കമ്പനി, ബെന്‍സ് എന്നിവയാണ് തമിഴില്‍ നിന്നുള്ള മറ്റ് ചിത്രങ്ങള്‍. ലിസ്റ്റിലെ മറ്റ് ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

ഐഎംഡിബി മോസ്റ്റ് ആന്‍റിസിപ്പേറ്റഡ് മൂവീസ് 2026

1 കിം​ഗ്

2 രാമായണ പാര്‍ട്ട് 1

3 ജന നായകന്‍

4 സ്പിരിറ്റ്

5 ടോക്സിക്

6 ബാറ്റില്‍ ഓഫ് ഗല്‍വാന്‍

7 ആല്‍ഫ

8 ധുരന്ദര്‍ 2

9 ബോര്‍ഡര്‍ 2

10 ലവ് ഇന്‍ഷുറന്‍സ് കമ്പനി

11 ഫൗസി

12 ദി പാരഡൈസ്

13 പെഡ്ഡി

14 ഡ്രാഗണ്‍

15 ലവ് ആന്‍ഡ് വാര്‍

16 ഭൂത് ബംഗ്ല

17 ബെന്‍സ്

18 ശക്തി ശാലിനി

19 പാട്രിയറ്റ്

20 ഓ റോമിയോ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അവൻ അതിജീവിതനാണ്..; കൃഷാന്ദിന്റെ 'മസ്തിഷ്ക മരണം' ടീസർ പുറത്ത്
'പൃഥ്വിയെ അഭിനയിപ്പിക്കരുതെന്ന് ദിലീപ് പറ‍ഞ്ഞതായി അറിഞ്ഞു, ഇന്നുവരെ ഞാൻ ചോദിച്ചിട്ടില്ല': മല്ലിക സുകുമാരൻ