മലയാളിയുടെ ചങ്കുറപ്പിന്‍റെ കഥയുമായി 'ജനശതാബ്‍ദി' ഓടിത്തുടങ്ങി; വീഡിയോ

Published : May 02, 2023, 06:10 PM IST
മലയാളിയുടെ ചങ്കുറപ്പിന്‍റെ കഥയുമായി 'ജനശതാബ്‍ദി' ഓടിത്തുടങ്ങി; വീഡിയോ

Synopsis

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ തുടങ്ങി വലിയ താരനിര

ലോകമെമ്പാടുമുള്ള മലയാളികൾ ഏറെ നാളായി കാത്തിരിക്കുന്ന, പ്രളയം പ്രമേയമാക്കിയ '2018 എവരിവണ്‍ ഈസ് എ ഹീറോ' മേയ് അഞ്ച് മുതൽ തിയറ്ററുകളിലെത്തുകയാണ്. ഇതുവരെ കാണാത്ത വ്യത്യസ്തമായ ഒരു പ്രൊമോഷൻ രീതിയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഉപയോ​ഗിച്ചിരിക്കുന്നത്. സിനിമയുടെ പോസ്റ്ററുകൾ പതിച്ചുകൊണ്ട്, മലയാളിയുടെ ചങ്കുറപ്പിന്റെ കഥയുമായി ജനശതാബ്ദി എക്സ്പ്രസ്സ് ഓടി തുടങ്ങി. '2018 എവരിവണ്‍ ഈസ് എ ഹീറോ' വെറുമൊരു സിനിമയല്ലെന്ന് പറയുന്നു അണിയറക്കാര്‍, മറിച്ച് മലയാളികളുടെ ആത്മവിശ്വാസത്തിന്റെയും മനോധൈര്യത്തിന്റെയും കഥയാണെന്നും. പ്രളയത്തിൽ തകർന്ന നാടിനെ കരളുറപ്പോടെ നേരിട്ട, കേരളത്തിന്റെ ഒത്തൊരുമയെ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്ന ചിത്രം പ്രേക്ഷകരിലേക്കെത്താൻ ഇനി ദിവസങ്ങൾ മാത്രം.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങിയ മുൻനിര താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം 'കാവ്യാ ഫിലിംസ്', 'പി കെ പ്രൈം പ്രൊഡക്ഷൻസ് 'എന്നിവയുടെ ബാനറിൽ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജന്റേതാണ് സഹതിരക്കഥ.

അഖിൽ ജോർജ്ജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ചമൻ ചാക്കോയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നോബിൻ പോളിന്റെതാണ് സംഗീതം, വിഷ്ണു ഗോവിന്ദിന്റെതാണ് സൗണ്ട് ഡിസൈൻ. പ്രൊഡക്ഷൻ ഡിസൈനർ : മോഹൻദാസ്, ലൈൻ പ്രൊഡ്യൂസർ : ഗോപകുമാർ ജികെ, പ്രൊഡക്ഷൻ കൺട്രോളർ : ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയക്ടർ : സൈലക്സ് അബ്രഹാം, വസ്ത്രാലങ്കാരം : സമീറ സനീഷ്, പി ആർ ഒ & ഡിജിറ്റൽ മാർക്കറ്റിങ്ങ് : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് : സിനറ്റ് & ഫസലുൾ ഹഖ്, വി എഫ് എക്സ് : മിന്റ്സ്റ്റീൻ സ്റ്റ്യുഡിയോസ്, ഡിസൈൻസ് : യെല്ലോടൂത് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

ALSO READ : 'പിഎസ് 2' രണ്ടാമത്; കേരളത്തില്‍ ഈ വര്‍ഷം ഏറ്റവും ഉയര്‍ന്ന ഓപണിംഗ് നേടിയ അഞ്ച് ചിത്രങ്ങള്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പ്രധാന കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; 'അരൂപി' ഫസ്റ്റ് ലുക്ക് എത്തി
'ജനനായകൻ' കേരള ടിക്കറ്റ് ബുക്കിങ് നാളെ മുതൽ; പ്രതീക്ഷയോടെ ആരാധകർ