
തിരുവനന്തപുരം: ഒരാഴ്ച നീണ്ടു നിന്ന സിനിമാക്കാലത്തിന് വർണാഭമായ സമാപനം. മലയാള സിനിമയ്ക്ക് അഭിമാനിക്കാൻ ഉതകുന്ന നേട്ടവുമായാണ് 28മത് ഐഎഫ്എഫ്കെയ്ക്ക് തിരശ്ശീല വീഴുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. നടൻ പ്രകാശ് രാജ് ആയിരുന്നു സമാപനച്ചടങ്ങിലെ വിശിഷ്ടാതിഥി. മേളയിൽ സുവർണ ചകോരം പുരസ്കാരം 'ഈവിൾ ഡസ് നോട്ട് എക്സിസ്റ്റ്' എന്ന ചിത്രം സ്വന്തമാക്കി. മികച്ച സിനിമയ്ക്കുള്ള പുരസ്കാരമാണിത്. മികച്ച സംവിധായകനുള്ള രജത ചകോരം 'സൺഡേ' എന്ന സിനിമയിലൂടെ ഷോഖിർ ഖോലികോവ് സ്വന്തമാക്കി.
പ്രധാന പുരസ്കാരങ്ങൾ ഇങ്ങനെ
മികച്ച സൗണ്ട് ഡിസൈനിംഗ്- മിഗുവേൽ ഹെർണാന്റസ്, മരിയോ മാർട്ടിനെസ് (ഓൾ ദി സൈലൻസ്)
മികച്ച നവാഗത സംവിധായകൻ- ഫാസിൽ റസാഖ്(തടവ്)
പ്രേക്ഷകർ തിരഞ്ഞെടുത്ത ചിത്രം- തടവ്
ഇന്ത്യയിൽ നിന്നുള്ള മികച്ച നവാഗത സംവിധായകൻ(കെ.ആർ മോഹനൻ പുരസ്കാരം)- ഉത്തം കമാട്ടി(കർവാൾ)
മികച്ച മലയാള ചിത്രം-ആട്ടം
മികച്ച ഏഷ്യൻ ചിത്രത്തിനുള്ള പുരസ്കാരം- സൺഡേ (ഷോഖിർ ഖോലികോ)
മലയാള സിനിമയിലെ നവാഗത സംവിധായകൻ- ശ്രുതി ശരണ്യം (ബി 32 മുതൽ 44 വരെ)
ഫിലിം ഇൻ ഇന്റർനാഷണൽ- പ്രിസൺ ഇൻ ആൻഡിസിൻ(ഫെലിപെ കാർമോണെ)
ക്രിസ്റ്റോഫ് സനൂസിക്കുള്ള ലൈഫ്ടൈം ആച്ചീവ്മെന്റ് പുരസ്കാരം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സമ്മാനിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേംകുമാർ, സംവിധായകരായ ഷാജി എൻ കരുൺ, മധുപാൽ, വി.കെ. പ്രശാന്ത് എം.എൽ.എ, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡിസംബര്‍ 8നാണ് 28മത് ഐഎഫ്എഫ്കെയ്ക്ക് തിരിതെളിഞ്ഞത്. വിവധ രാജ്യങ്ങളില്‍ നിന്നുള്ള 172 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
മികച്ച ചിത്രത്തിനുള്ള സുവർണ ചകോരത്തിന് 20 ലക്ഷം രൂപയും രജതചകോരത്തിനു നാലു ലക്ഷവും പുതുമുഖ സംവിധായകന് മൂന്ന് ലക്ഷവും ജനപ്രീതിയാർജിച്ച ചിത്രത്തിന് രണ്ടു ലക്ഷം രൂപയുമാണ് പുരസ്കാരങ്ങൾക്കൊപ്പം നൽകുക. ഒരു ലക്ഷം രൂപയാണ് ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള കെ ആർ മോഹനൻ പുരസ്‌കാരത്തിന് നൽകുന്നത്.
ഈ വരവ് വെറുതെയാവില്ല, പ്രിയ ജോഡികൾ ഒരുമിച്ചെത്തുന്നു; രസിപ്പിച്ച് 'ക്വീൻ എലിസബത്ത്' ട്രെയിലര്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ