Latest Videos

ഭാര്യയെ സംശയമുള്ള അതേ പ്രസ് മുതലാളി, പക്ഷേ പ്രായമേറെയായി; ട്രെന്‍റായി 'തളത്തിൽ ദിനേശന്‍റെ' വിവാഹ വാർഷിക ഫോട്ടോ

By Web TeamFirst Published May 22, 2024, 3:06 PM IST
Highlights

1989 മെയ് 19ന് ആയിരുന്നു വടക്കുനോക്കി യന്ത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.

ചില സിനിമകൾ അങ്ങനെയാണ്, കാലങ്ങൾ എത്ര കഴിഞ്ഞാലും അതിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും ഡയലോഗുകളും പ്രേക്ഷക മനസിൽ മായാതെ നിലനിൽക്കും. ആ സിനിമകൾ എല്ലാം തന്നെ റിപ്പീറ്റ് വാല്യു ഉള്ളവയുമാണ്.  അത്തരത്തിൽ നിരവധി സിനിമകൾ മലയാളത്തിൽ സംഭവിച്ചിട്ടുണ്ട്. അക്കൂട്ടത്തിലൊരു സിനിമയാണ് 'വടക്കുനോക്കി യന്ത്രം'. 

1989 മെയ് 19ന് ആയിരുന്നു വടക്കുനോക്കി യന്ത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സം‌വിധാനം എന്നിവ നിർവഹിച്ചതും സിനിമയിലെ പ്രധാന കഥാപാത്രമായ തളത്തിൽ ദിനേശനെ അവതരിപ്പിച്ചതും ശ്രീനിവാസൻ ആയിരുന്നു. ശേഭ എന്ന നായിക കഥാപാത്രമായി എത്തിയത് പാർവതിയും. 2024 മെയ് 19 ആയപ്പോഴേക്കും സിനിമ റിലീസ് ആയിട്ട് 35 വർഷം തികഞ്ഞിരിക്കുകയാണ്. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ വൈറൽ ആകുകയാണ്. 

ഭാര്യയുമായി ഫോട്ടോ എടുക്കാൻ പോകുന്ന ദിനേശനെയും ക്ലിക് ചെയ്യുന്ന വേളയിൽ ശോഭയെ ഇടംകണ്ണിട്ട് നോക്കി ഉയരത്തിൽ നിൽക്കാൻ ശ്രമിക്കുന്ന തളത്തിൽ ദിനേശനും ഇന്നും പ്രേക്ഷക മനസിൽ നിൽപ്പുണ്ട്. ഈ ഫോട്ടോയുടെ എഡിറ്റഡ് വെർഷർ ആണ് ശ്രദ്ധനേടുന്നത്. ശേഭയ്ക്കും തളത്തിൽ ദിനേശനും പ്രായത്തിന്റേതായ മാറ്റങ്ങൾ വന്നുവെങ്കിലും തളത്തിൽ ദിനേശൻ ഇന്നും അങ്ങനെ തന്നെ എന്ന തരത്തിലാണ് ഫോട്ടോ എഡിറ്റ് ചെയ്തിരിക്കുന്നത്. 

പരസ്യ സംവിധായകനും ക്രിയേറ്റീവ് ഡയറക്ടറുമായ കുമാർ നീലകണ്ഠൻ ആണ് ഈ ഫോട്ടോയ്ക്ക് പിന്നിൽ. "ആ പഴയ ഫോട്ടോയാണ് വടക്കുനോക്കി യന്ത്രത്തിന്റെ ഐക്കൺ ആയിട്ട് കറങ്ങി കൊണ്ടിരിക്കുന്നത്. ആ താരങ്ങൾ 35 വർഷത്തിൽ എങ്ങനെ ആയിരിക്കുമെന്ന് ഞാൻ ചിന്തിച്ചു. പക്ഷേ എങ്ങനെ ചിന്തിച്ചാലും തളത്തിൽ ദിനേശൻ എന്ന വ്യക്തി മാറില്ല. ആ ഒരു ചിന്തയാണ് ഇതിലേക്ക് എത്തിച്ചത്", എന്നാണ് അദ്ദേഹം ഫോട്ടോയെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞത്. 

ടർബോ ജോസേട്ടന്‍ നാളെ എത്തും; ആത്മവിശ്വാസം കുറയാതെ കട്ടക്ക് 'മന്ദാകിനി'യും

തളത്തിൽ ദിനേശൻ എന്ന കേന്ദ്രകഥാപാത്രത്തിന്റെ അപകർഷതാബോധം മൂലം അയാളുടെ ദാമ്പത്യജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആയിരുന്നു വടക്കുനോക്കി യന്ത്രം സംസാരിച്ചത്. പ്രേക്ഷകനെ കുടുകുടെ ചിരിപ്പിക്കുന്നതിനൊപ്പം  ചിന്തിപ്പിക്കുകയും ചെയ്തിരുന്നു സിനിമ. ഇന്നും അങ്ങനെ തന്നെ.  ഇന്നസെൻ്റ്, കെപിഎസി ലളിത,ബൈജു, നെടുമുടി വേണു, സുകുമാരി, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാമുക്കോയ തുടങ്ങി ഒട്ടനവധി താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
 

click me!