Latest Videos

ടർബോ ജോസേട്ടന്‍ നാളെ എത്തും; ആത്മവിശ്വാസം കുറയാതെ കട്ടക്ക് 'മന്ദാകിനി'യും

By Web TeamFirst Published May 22, 2024, 2:56 PM IST
Highlights

മന്ദാകിനിയുടെ തിരക്കഥ - സംവിധാനം ഒരുക്കിയിരിക്കുന്നത് വിനോദ് ലീലയാണ്. 

രാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് ഈ ആഴ്ച തിയറ്ററുകളിൽ എത്തുന്നത്. മമ്മൂട്ടി ചിത്രം 'ടർബോ', അൽത്താഫ് സലിം ചിത്രം 'മന്ദാകിനി' എന്നിവയാണ് പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമകൾ. മമ്മൂട്ടിയുടെ വമ്പൻ ചിത്രം ടർബോ നാളെയാണ് റിലീസിനെത്തുന്നത്, സ്വാഭാവികമായും സൂപ്പർസ്റ്റാറുകളുടെ വമ്പൻ സിനിമകൾ റിലീസിനെത്തുമ്പോൾ മറ്റ് ചെറിയ സിനിമകൾ റിലീസ് മാറ്റി വെക്കാറുള്ളത് പതിവാണ്. എന്നാൽ മെയ് 24 ന് റിലീസിനെത്തുന്ന മന്ദാകിനി ആ പതിവ് തെറ്റിച്ചിരിക്കുകയാണ്. ‌

ടർബോ നാളെ റിലീസിനെത്തുന്നതിന്റെ ആവേശം കുറയാതെ നിക്കുമ്പോഴും മന്ദാകിനി ഫുൾ കോൺഫിൻഡണ്ടിലാണ്. നർമ്മത്തിൽ പൊതിഞ്ഞെത്തുന്ന ഒരു ചെറിയ സിനിമയാണെങ്കിലും ടർബോ'ക്കൊപ്പം കട്ടക്ക് കൂടെ നിൽക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് മന്ദാകിനി ടീം. സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ ആകർഷിച്ച മന്ദാകിനിയുടെ പ്രൊമോഷൻ, ട്രെയിലർ, പാട്ടുകൾ ഒക്കെ ചിത്രം ഹിറ്റാകുമെന്ന സൂചന ആണ് നൽകുന്നത്.

ചിത്രത്തിന്റെ തിരക്കഥ - സംവിധാനം ഒരുക്കിയിരിക്കുന്നത് വിനോദ് ലീലയാണ്. സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ആണ് നിർമ്മാണം. ബിബിൻ അശോക് ആണ് സംഗീതസംവിധാനം നിർവ്വഹിക്കുന്നത്. അനാർക്കലി മരിക്കാർ ആണ് നായികയായി എത്തുന്നത്. ഗണപതി എസ് പൊതുവാൾ, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയർ, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകൻ ലാൽജോസ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്.

വീണ്ടും ചിരിച്ച് മറിയാം; കൃഷ്‌ണ ശങ്കർ, സുധി കോപ്പ, കിച്ചു ടെല്ലസ് ഒന്നിക്കുന്ന 'പട്ടാപ്പകൽ' ട്രെയിലർ

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ബിനു നായർ, ചിത്രസംയോജനം- ഷെറിൽ, കലാസംവിധാനം- സുനിൽ കുമാരൻ, വസ്ത്രാലങ്കാരം- ബബിഷ കെ രാജേന്ദ്രൻ, മേക്കപ്പ്- മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷിഹാബ് വെണ്ണല, പ്രൊജക്ട് ഡിസൈനർ-സൗമ്യത വർമ്മ, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഏബിൾ കൗസ്തുഭം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ-ആന്റണി തോമസ്, മനോജ്‌, സ്റ്റിൽസ്-ഷൈൻ ചെട്ടികുളങ്ങര, പോസ്റ്റർ ഡിസൈൻ-ഓൾഡ് മങ്ക്സ്, മാർക്കറ്റിങ് ആൻഡ് ഓൺലൈൻ പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്ററേറ്റൻമെന്റ്സ്. മീഡിയ കോഡിനേറ്റർ-ശബരി, പി ആർ ഒ-എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

tags
click me!