
ഹൈദരാബാദ്: ഈ വർഷം ഇന്ത്യൻ സിനിമകളിൽ ഏറ്റവും ഉയർന്ന ബജറ്റ് പടമായി എത്തിയത് ഗെയിം ചേഞ്ചർ ആയിരുന്നു 350-400 കോടിയാണ് ചിത്രത്തിന് വന്ന ചിലവ് എന്നാണ് വിവരം. എന്നാല്‍ ബോക്സോഫീസില്‍ ചിത്രം വലിയ പരാജയമായി. ഇപ്പോള്‍ മറ്റൊരു തെലുങ്ക് ചിത്രം ഇത് തുല്യമായ ബജറ്റില്‍ ഒരുക്കുകയാണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ജൂനിയർ എൻടിആറിന്റെ പുതിയ ചിത്രമാണ് ഇത്. എന്‍ടിആര്‍ നീല്‍ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്.
360 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിക്കപ്പെടുന്നത് എന്നാണ് വിവരം. അതേ സമയം ചിത്രത്തിലെ 3000 ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ പങ്കെടുക്കുന്ന ഒരു കലാപ രംഗം ഇപ്പോള്‍ ചിത്രീകരണത്തിലാണ് എന്നാണ് വിവരം.
ഹൈദരാബാദിലെ റമോജി ഫിലിം സിറ്റിയിൽ വ്യാഴാഴ്ച ആരംഭിച്ച ചിത്രീകരണത്തിൽ. സംവിധായകൻ നീൽ നിര്‍ദേശം കൊടുക്കുന്ന ദൃശ്യങ്ങള്‍ ഇതിനകം തെലുങ്ക് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
123 തെലുങ്ക് വെബ്സൈറ്റ് പ്രകാരം, ചിത്രത്തിന്റെ ബജറ്റ് 360 കോടിയാണ് എന്നാണ് പറയുന്നത്. നിർമ്മാതാക്കൾ ഇത് ഇതുവരെ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഈ തുക ബോളിവുഡ് ചിത്രങ്ങളായ വിക്കി കൗശലിന്റെ ഛാവ, അക്ഷയ് കുമാറിന്റെ ഹൗസ്ഫുൾ 5 , ഹൃതിക് റോഷന്റെ വാർ 2 എന്നിവയെക്കാള്‍ കൂടുതലാണ്. വാർ 2 വിലൂടെയാണ് ജൂനിയർ എൻടിആർ ഈ വര്‍ഷം ബോളിവുഡിൽ അരങ്ങേറുന്നത്.
ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു എന്നാണ് വിവരം. രുക്മിണി വസന്ത്, ടൊവിനോ തോമസ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കും എന്നാണ് അഭ്യൂഹങ്ങള്‍. 2026 ജനുവരി 9-ന് റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്ന ഈ ചിത്രം മൈത്രി മൂവി മേക്കേഴ്സ്, എൻടിആർ ആർട്സ് എന്നിവർ ചേർന്നാണ് നിര്‍മ്മിക്കുന്നത്.
ഹൃത്വിക് റോഷനൊപ്പം ജൂനിയര്‍ എന്‍ടിആര്‍; 'വാര്‍ 2' പുരോഗമിക്കുന്നു
ബജറ്റ് 300 കോടി, ബോക്സ് ഓഫീസില്‍ 400 കോടി ക്ലബ്ബ്! ആ ചിത്രം ഒടിടിയിലേക്ക്, ഔദ്യോഗിക പ്രഖ്യാപനം