വിടാതെ ലോറൻസ് ബിഷ്ണോയ് സംഘം, ബാബാ സിദ്ദിഖിയുടെ മരണശേഷം നാലാം വട്ടവും സൽമാൻ ഖാന് വധഭീഷണി

Published : Nov 08, 2024, 12:20 PM IST
വിടാതെ ലോറൻസ് ബിഷ്ണോയ് സംഘം, ബാബാ സിദ്ദിഖിയുടെ മരണശേഷം നാലാം വട്ടവും സൽമാൻ ഖാന് വധഭീഷണി

Synopsis

ലോറൻസ് ബിഷ്ണോയ് സംഘത്തിന്റേത് എന്ന പേരിൽ ഇന്നലെ രാത്രി മുംബൈ ട്രാഫിക് കൺട്രോൾ റൂമിലേക്കാണ് സന്ദേശം എത്തിയത്

മുംബൈ : ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. ലോറൻസ് ബിഷ്ണോയ് സംഘത്തിന്റേത് എന്ന പേരിൽ ഇന്നലെ രാത്രി മുംബൈ ട്രാഫിക് കൺട്രോൾ റൂമിലേക്കാണ് സന്ദേശം എത്തിയത്. ഇതോടെ സൽമാൻ ഖാന്റെ ബാന്ദ്രയിലെ ഗാലക്സി അപ്പാര്‍ട്ട്മെന്റിന് സുരക്ഷ കൂട്ടി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബാബാ സിദ്ദിഖിയുടെ മരണശേഷം നാലാമത്തെ തവണയാണ് സൽമാൻഖാന് വധഭീഷണി ലഭിക്കുന്നത്.

നവീൻ ബാബുവിന്റേത് ആത്മഹത്യയല്ല, ഗൂഢാലോചന സംശയിക്കുന്നു, എഡിഎമ്മിന്റെ ഡ്രൈവറും സംശയ നിഴലിൽ: മലയാലപ്പുഴ മോഹനൻ

സൽമാൻ ഖാനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രാജസ്ഥാൻ സ്വദേശി കഴിഞ്ഞ ദിവസം കർണാടകയിൽ പിടിയിലായിരുന്നു. രാജസ്ഥാൻ സ്വദേശി ബിക്കാറാം ബിഷ്ണോയിയാണ് അറസ്റ്റിലായത്. ഒരു മാസമായി കർണാടക ഹാവേരിയിൽ കഴിഞ്ഞു വരികയായിരുന്നു ഇയാൾ. സൽമാന്റെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി 2 കോടി രൂപ ആവശ്യപ്പെട്ടുവെന്ന കേസിലാണ് അറസ്റ്റ്. ലോറൻസ് ബിഷ്ണോയിയുടെ സഹോദരനെന്ന് അവകാശപ്പെട്ടാണ് ഇയാൾ പണം ആവശ്യപ്പെട്ടത്.  

 

 

 


 

PREV
Read more Articles on
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും