67-മത് ​ഗ്രാമി അവാർഡ്: ചരിത്രം കുറിച്ച് ബിയോൺസി; ജന്മദിനത്തിൽ പുരസ്കാര നേട്ടവുമായി ഷക്കീറയും

Published : Feb 03, 2025, 10:18 AM ISTUpdated : Feb 03, 2025, 11:45 AM IST
67-മത് ​ഗ്രാമി അവാർഡ്: ചരിത്രം കുറിച്ച് ബിയോൺസി; ജന്മദിനത്തിൽ പുരസ്കാര നേട്ടവുമായി ഷക്കീറയും

Synopsis

94 വിഭാഗങ്ങളിലായിരുന്നു മത്സരം.

ലോകത്തിലെ ഏറ്റവും വലിയ സംഗീത ബഹുമതിയായ 67-ാമത് ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച കൺട്രി ആൽബത്തിനുള്ള പുരസ്കാരം നേടി ബിയോൺസി ആണ് അവാര്‍ഡ് വേദിയില്‍ തിളങ്ങിയത്. കൗബോയ് കാർട്ടറിലൂടെയാണ് അവര്‍ ഈ നേട്ടം കൈവരിച്ചത്. ഈ പുരസ്കാരം നേടുന്ന ആദ്യ കറുത്ത വംശജ എന്ന ചരിത്ര നേട്ടവും ബിയോൺസിക്ക് സ്വന്തമാണ്. 

ഈ വർഷം ഗ്രാമി അവാർഡിൽ ഏറ്റവും കൂടുതൽ നോമിനേഷൻ നേടിയതും ബിയോൺസിയാണ്. പതിനൊന്ന് നോമിനേഷനുകളാണ് ഉണ്ടായിരുന്നത്. മികച്ച ലാറ്റിന്‍ പോപ് ആല്‍ബത്തിനുള്ള പുരസ്കാരം ഷക്കീറ നേടി. ഇവരുടെ ജന്മദിനമാണ് ഇന്ന് എന്നതും ഏറെ ശ്രദ്ധേയമാണ്. ബെസ്റ്റ് ന്യൂ ഏജ്, ആംബിയന്റ്/ ചാണ്ട് ആൽബം കാറ്റഗറിയിൽ ചന്ദ്രിക ടാൻഡൻ പുരസ്കാരം നേടി. ഇന്ത്യൻ അമേരിക്കൻ ഗായികയാണ് ഇവര്‍. ത്രിവേണി എന്ന ആൽബത്തിനാണ് പുരസ്കാരം.

മികച്ച അമേരിക്കാൻ പെർഫോമൻസ്, മികച്ച അമേരിക്കാൻ ആൽബം, മികച്ച അമേരിക്കൻ റൂട്ട് പെർഫോമൻസ്, മികച്ച അമേരിക്കന്‌ റൂട്സ് സോങ് എന്നീ നാല് പുരസ്കാരങ്ങൾ സിയര ഫെറൽ നേടി. ലോസ് ആഞ്ചല്‍സില്‍ വച്ചായിരുന്നു ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 94 വിഭാഗങ്ങളിലായിരുന്നു മത്സരം. ഹാസ്യതാരവും എഴുത്തുകാരനും നടനുമായ ട്രെവർ നോവ ആയിരുന്നു അവതാരകന്‍. ലൊസാഞ്ചലസിലെ കാട്ടുതീ ദുരിതം അനുഭവിക്കുന്ന ജനതയെ ഓർത്ത് കൊണ്ടായിരുന്നു ചടങ്ങുകൾ തുടങ്ങിയത്. ഇവർക്കായി ദുരിതാശ്വാസ സഹാങ്ങളും ഇവർ നൽകുന്നുണ്ട്. അക്കാദമി ഇതിനകം 3.2 മില്യൻ ഡോളർ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

67ാമത് ​ഗ്രാമി അവാർഡുകള്‍ ഇങ്ങനെ

മികച്ച റാപ് ആൽബം: അലിഗേറ്റർ ബൈറ്റ്സ് നെവർ ഹീൽ

മികച്ച കൺട്രി ആൽബം: ബിയോൺസി (കൗബോയ് കാർട്ടർ)

മികച്ച ഡാൻസ്/ ഇലക്ട്രോണിക് റെക്കോർഡിങ്: ചാർളി XCX (ബ്രാറ്റ്)

മികച്ച ഡാൻസ് പോപ് റെക്കോർഡിങ്: ചാർളി XCX (വോൺ ഡച്ച്)

മികച്ച റോക്ക് ആൽബം: ദ് റോളിങ് സ്റ്റോൺസ് (ഹാക്ക്നി ഡയമണ്ട്സ്)

മികച്ച ക്ലാസിക്കൽ സോളോ വോക്കൽ ആൽബം: ക്യാരിൻ സ്ലാക്ക്

മികച്ച കൺട്രി സോങ്: ദ് ആർക്കിടെക്ട് (കെയ്സി മസ്ഗ്രേവ്സ്)

ബെസ്റ്റ് ന്യൂ ആർട്ടിസ്റ്റ്: ചാപ്പൽ റോൺ

മികച്ച കൺട്രി സോളോ പെർഫോമൻസ്: ക്രിസ് സ്റ്റാപ്‌ലിറ്റൻ (ഇറ്റ് ടേക്ക്സ് എ വുമൻ)

സോങ് റൈറ്റർ ഓഫ് ദ് ഇയർ: എയ്മി എലൻ

മികച്ച ആർ&ബി പെർഫോമൻസ്: മുനി ലോങ് (മെയ്ഡ് ഫോർ മി)

പ്രൊഡ്യൂസർ ഓഫ് ദ് ഇയർ, നോൺ ക്ലാസിക്കൽ: ഡാനിയൽ നിഗ്രോ

മികച്ച ട്രെഡീഷനൽ പോപ് വോക്കൽ ആൽബം: നോറാ ജോൻസ്

'സ്വന്തം ദാമ്പത്യം തകർന്നു, മറ്റൊരു സ്ത്രീയുടെ ജീവിതം ഇല്ലാതാക്കരുത്'; സാമന്തയ്ക്ക് രൂക്ഷ വിമർശനം

മികച്ച ആഫ്രിക്കൻ മ്യൂസിക് പെർഫോമൻസ്: ടെംസ് (ലവ് മി ജെജെ)

മികച്ച ജാസ് വോക്കൽ ആൽബം: സമാര ജോയ് (ജോയ്ഫുൾ ഹോളിഡേ)

മികച്ച ലാറ്റിൻ പോപ് ആൽബം: ലാസ് മുജെരെസ് യാ നോ ലോറാൻ (ഷക്കീറ)

ബെസ്റ്റ് ന്യൂ ഏജ്, ആംബിയന്റ്/ ചാണ്ട് ആൽബം: ചന്ദ്രിക ടാൻഡൻ (ത്രിവേണി) 

റെക്കോർഡ് ഓഫ് ദി ഇയർ പുരസ്കാരം: കെൻഡ്രിക് ലാമർ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'