എങ്ങോട്ടാണ് പൊൻമാന്റെ പോക്ക്?, ശനിയാഴ്‍ചയും ഞായാറാഴ്‍ചയും സംഭവിച്ചത്

Published : Feb 03, 2025, 09:46 AM IST
എങ്ങോട്ടാണ് പൊൻമാന്റെ പോക്ക്?, ശനിയാഴ്‍ചയും ഞായാറാഴ്‍ചയും സംഭവിച്ചത്

Synopsis

ഞായറാഴ്‍ച ഞെട്ടിക്കുന്ന കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മലയാളത്തില്‍ സര്‍പ്രൈസ് വിജയമായിരിക്കുകയാണ് പൊൻമാൻ. റിലീസിന് ആകെ 0.75 കോടിയുടെ കളക്ഷനാണ് പൊൻമാൻ നേടിയത്. വെള്ളിയാഴ്‍ച നേടിയതാകട്ടെ 0.71 കോടിയും. ശനിയാഴ്‍ച ആകെ 1.14 കോടിയിലേക്ക് കളക്ഷൻ ഉയര്‍ന്നു. ഞായറാഴ്‍ചയും വൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്‍ച പൊൻമാൻ 1.37 കോടിയുടെ കളക്ഷനാണ് നേടിയത്. അങ്ങനെ ആകെ പൊൻമാൻ 3.97 കോടി രൂപയാണ് നേടിയിരിക്കുന്നത്.

ബേസില്‍ ജോസഫ് നായകനായി വന്ന ചിത്രമാണ് പൊൻമാൻ. ജ്യോതിഷ് ശങ്കറാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അജേഷ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ബേസിൽ ജോസഫ് വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ, സ്റ്റെഫി എന്ന നായികയായി ലിജോമോൾ ജോസ്, മരിയൻ ആയി സജിൻ ഗോപു, ബ്രൂണോ ആയി ആനന്ദ് മന്മഥൻ എന്നിവരുമുണ്ട്.

<iframe width="100%" height="315" src="https://www.youtube.com/embed/hhVdxXZJFwQ?si=N_XPBy-b8PdX24md" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe>

ദീപക് പറമ്പോല്‍, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്‍മി സഞ്ജു, മജു അഞ്ചൽ, വൈഷ്‍ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. 25-ഓളം മലയാള ചിത്രങ്ങളുടെ കലാസംവിധായകനായി ജോലി ചെയ്‍തിട്ടുള്ള ജ്യോതിഷ് ശങ്കർ, ന്നാ താൻ കേസ് കൊട്, കുമ്പളങ്ങി നൈറ്റ്സ്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങളിലെ ജോലിക്ക് മികച്ച കലാസംവിധായകനുള്ള കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 2 തവണ സ്വന്തമാക്കിയിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്സ്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ഭ്രമയുഗം തുടങ്ങിയ പത്തോളം ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറായും അദ്ദേഹം ജോലി ചെയ്‍തിട്ടുണ്ട്.

സംഗീതം ജസ്റ്റിൻ വർഗീസ് ആണ് പ്രൊജക്റ്റ് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ. ഛായാഗ്രഹണം സാനു ജോൺ വർഗീസ്. പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ, കലാസംവിധായകൻ കൃപേഷ് അയപ്പൻകുട്ടി, വസ്ത്രാലങ്കാരം മെൽവി ജെ, മേക്കപ്പ് സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിമൽ വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ എൽസൺ എൽദോസ്, വരികൾ സുഹൈൽ കോയ, സൌണ്ട് ഡിസൈൻ ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ് അരവിന്ദ് മേനോൻ, ആക്ഷൻ ഫീനിക്സ് പ്രഭു, കളറിസ്റ്റ് ലിജു പ്രഭാകർ, വിഎഫ്എക്സ് നോക്ടർണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, സ്റ്റിൽസ് രോഹിത് കൃഷ്‍ണൻ, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്, മാർക്കറ്റിംഗ് ആരോമൽ, പിആർഒ എ എസ് ദിനേശ്, ശബരി അഡ്വർടൈസ്‌മെന്റ് ബ്രിങ് ഫോർത്തുമാണ്.

Read More: അത്ഭുതപ്പെടുത്തി വിഡാമുയര്‍ച്ചി, ഒരു ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു, വമ്പൻ ഹിറ്റിനായി അജിത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'