സംവിധാനം സഹീര്‍ അലി; 'എ ഡ്രമാറ്റിക്ക് ഡെത്ത്' ഫസ്റ്റ് ലുക്ക് എത്തി

Published : Mar 25, 2025, 10:47 PM IST
സംവിധാനം സഹീര്‍ അലി; 'എ ഡ്രമാറ്റിക്ക് ഡെത്ത്' ഫസ്റ്റ് ലുക്ക് എത്തി

Synopsis

മെയ് 1 ന് പ്രദർശനത്തിനെത്തുന്നു

'കാപ്പിരി തുരുത്ത്' എന്ന ചിത്രത്തിന് ശേഷം സഹീർ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എ ഡ്രമാറ്റിക് ഡെത്ത് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. എസ് ആന്റ് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ കെ സാജൻ, അബ്ദുൾ സഹീർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മെയ് 1 ന് പ്രദർശനത്തിനെത്തുന്നു. 

നാടകത്തിലൂടെ സിനിമയിൽ ശ്രദ്ധേയരായ അഷറഫ് മല്ലിശ്ശേരി, പ്രതാപൻ, ഷൈലജ പി അമ്പു, ശാരദ കുഞ്ഞുമോൻ, ഷാനവാസ്, രോഹിത്, പ്രേംദാസ്, ബിനു പത്മനാഭൻ, സി സി കെ മുഹമ്മദ്, ഷിബു മുപ്പത്തടം, ധ്വനി എന്നിവരോടൊപ്പം കെ കെ സാജനും പ്രധാന കഥാപാത്രമായെത്തുന്നു. നിസ്സാർ ജമീൽ, ജയചന്ദ്രൻ, റഫീക്ക് ചൊക്ലി, മഞ്ജു, വിദൃ മുകുന്ദൻ, അനൂജ് കെ സാജൻ തുടങ്ങിയവരും വേഷമിടുന്നു. നൂർദ്ദീൻ ബാവ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. സുരേഷ് പാറപ്രം, വിജേഷ് കെ വി എന്നിവരുടെ വരികൾക്ക് അനശ്വര സംഗീത സംവിധായകൻ ജോബ് മാസ്റ്ററുടെ മകൻ അജയ് ജോസഫ് സംഗീതം പകരുന്നു. അകാലത്തിൽ അന്തരിച്ച നാടക പ്രതിഭ മരട് ജോസഫ് ആദ്യവും അവസാനവുമായി ഈ സിനിമയിലൂടെ പിന്നണി ഗായകനായി എന്ന പ്രത്യേകതയുണ്ട്. രമേശ് മുരളി, എലിസബത്ത് രാജു, അനോജ് കെ സാജൻ, വിജേഷ് കെ വി എന്നിവരാണ് മറ്റു ഗായകർ. പശ്ചാത്തല സംഗീതം മധു പോൾ.

കല മനു പെരുന്ന, ഗ്രാഫിക്സ് സമീർ ലാഹിർ, ചമയം പട്ടണം ഷാ, വസ്ത്രാലങ്കാരം പി പി ജോയ്, അശോകൻ തേവയ്ക്കൽ, സ്റ്റിൽസ് സാബു ഏഴിക്കര, പരസ്യകല സജീഷ് എം ഡിസൈൻ, എഡിറ്റിംഗ് അബു താഹിർ, സൗണ്ട് ഡിസൈനിംഗ് എസ് രാധാകൃഷ്ണൻ, സംഘട്ടനം അഷറഫ് ഗുരുക്കൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ഗോപാലക്യഷ്ണൻ, സഹസംവിധാനം സജീവ് ജി, ജാവേദ് അസ്ലം, പ്രൊഡക്ഷൻ കൺട്രോളർ ഹരി വെഞ്ഞാറമൂട്, പ്രൊജക്ട് ഡിസൈനർ മാൽക്കോംസ്, ഖാലിദ് ഗാനം, തിയറ്റർ സ്കെച്ചസ് മണിയപ്പൻ ആറന്മുള, മീഡിയ പ്രമോഷൻ സുനിത സുനിൽ, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : റാഫി മതിര സംവിധാനം ചെയ്യുന്ന 'പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല'; ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഭാവനയുടെ 90-ാം ചിത്രം; 'അനോമി' ഉടന്‍ തിയറ്ററുകളിലേക്ക്
കോളെജ് വിദ്യാര്‍ഥിയായി ബേസില്‍, ഓണം പിടിക്കാന്‍ ടൊവിനോയ്ക്കും വിനീത് ശ്രീനിവാസനുമൊപ്പം; 'അതിരടി' ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി