അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം

Published : Sep 24, 2026, 10:27 AM IST
A Fox Under a Pink Moon

Synopsis

‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ നാളെ പ്രദര്‍ശിപ്പിക്കും.

പതിനെട്ടാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ (IDSFFK) ഉദ്ഘാടന ചിത്രം ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ആദ്യ ദിനമായ നാളെ (25-09-2026) വൈകിട്ട് ആറ് മണിക്ക് കൈരളി തിയേറ്ററിൽ പ്രദർശിപ്പിക്കും.

ഓസ്ട്രിയയിലേക്ക് കടക്കാൻ ശ്രമിച്ച് ഇറാനിൽ കുടുങ്ങിപ്പോയ സൊറായ എന്ന 16 വയസുള്ള അഫ്ഗാൻ കലാകാരിയുടെ വർഷങ്ങൾ നീണ്ട അതിജീവന പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’. ഇറാനിലെ പ്രമുഖ ഡോക്യുമെന്ററി സിനിമ സംവിധായകൻ മെഹർദാദ് ഓസ്‌കൗയിയാണ് ചിത്രമൊരുക്കിയത്. പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതത്തെ ആഴത്തിൽ അടയാളപ്പെടുത്തുന്ന ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ സംവിധായകനാണ് അദ്ദേഹം.

ഇറാനിൽ നിന്നും രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങളുടെയും, നേരിടേണ്ടി വരുന്ന കൊടിയ ദാമ്പത്യ പീഡനങ്ങളുടെയും കഠിനമായ പോരാട്ടങ്ങൾ ആവിഷ്കരിക്കുന്ന ചിത്രങ്ങൾ സൊറായ തന്നെയാണ് ക്യാമറയിൽ പകർത്തിയിരിക്കുന്നത്. മെഹർദാദ് ഓസ്‌കൗയിയും അമീർ അദീബ്പർവാറും ചേർന്ന് തിരക്കഥയെഴുതിയ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് അമീർ അദീബ്പർവാറാണ്.

സർഗ്ഗാത്മകതയും കലാസൃഷ്ടികളും അതിജീവനത്തിന്റെ മാർഗ്ഗമായും പ്രതിരോധത്തിന്റെ സാർവ്വത്രിക ഭാഷയായും പരിണമിക്കുന്നതിന്റെ കഥ പറയുന്ന ചിത്രം ലോകത്തിലെ ഏറ്റവും വലിയ നോൺ ഫിക്ഷൻ ഫിലിം ഫെസ്റ്റിവലായ ഐ ഡി എഫ് എ യിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് ഉൾപ്പെടെ ഇരുപത് പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് ഇന്ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്
'തുടക്ക'ത്തിലെ ആശിഷ് ജോ ആന്റണിയുടെ ഫൈറ്റ് ബിടിഎസ് വീഡിയോ പുറത്തുവിട്ടു